താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; വിശദ പരിശോധന നടത്തും; ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

താമരശ്ശേരി ചുരം മണ്ണിടിച്ചില്‍; വിശദ പരിശോധന നടത്തും; ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു

താമരശ്ശേരി ചുരം റോഡില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലം ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശിച്ചു. സ്ഥലത്തെ സ്ഥിതിഗതികളെകുറിച്ച് ജന പ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ജില്ല കളക്ടര്‍ ആശയവിനിമയം നടത്തി. ചുരം പാതയില്‍ നിലവില്‍ അപകട ഭീഷണിയില്ല. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ജിയോളജിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍, തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം വിശദ പരിശോധന നടത്തിയിരുന്നു. അതേസമയം, മഴ ശക്തമായാല്‍ വീണ്ടും പാറക്കഷ്ണങ്ങള്‍ റോഡിലേക്ക് വീഴാനുള്ള സാധ്യതയുണ്ട്. മണ്ണിടിച്ചില്‍ […]

Read More
 തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സപ്പിഴവ് ആരോപണം: ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ചികിത്സപ്പിഴവ് ആരോപണം: ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ നേരത്തെ തന്നെ വിശദമായി അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിനായി വിദഗ്ധസമിതിയെയും നിയോഗിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തില്‍ ഉത്തരവാദികള്‍ ആയിട്ടുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു. ഏതാനും മാസങ്ങള്‍ മുന്‍പാണ് ഇത് കണ്ടുപിടിച്ചത്. വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. യുവതി ഇപ്പോള്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ നടപടി ഉറപ്പാണെന്നും മന്ത്രി വ്യക്തമാക്കി.

Read More
 നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണമില്ല. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി കോടതി തള്ളി. കണ്ണൂര്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുമ്പ് മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. കേസ് തലശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റും

Read More
 കോണ്‍ഗ്രസില്‍ ലൈംഗികാരോപണത്തിന്റെ തുടര്‍ക്കഥ; തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിനെതിരെ പരാതി

കോണ്‍ഗ്രസില്‍ ലൈംഗികാരോപണത്തിന്റെ തുടര്‍ക്കഥ; തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിനെതിരെ പരാതി

കോണ്‍ഗ്രസില്‍ ലൈംഗീക ആരോപണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വനിതാനേതാവ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹിയാണ് പരാതിക്കാരി. വ്യാജ അശ്ലീല വീഡിയോ പുറത്തിറക്കി അപമാനിച്ചുവെന്നാണ് വനിതാ നേതാവിന്റെ പരാതി.ഇത്തരമൊരു പരാതി കോണ്‍ഗ്രസ് നേതാക്കന്മാരോട് പറഞ്ഞെങ്കിലും തനിക്ക് യാതൊരു വിധ നീതിയും പാര്‍ട്ടിയില്‍ നിന്നും ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. മാറിമാറി വന്ന കെപിസിസി അധ്യക്ഷന്‍ മാര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. എന്നാല്‍ നേതാക്കള്‍ മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായില്ല. ഷാഫി പറമ്പിലിന്റെ സഹഭാരവാഹിയായിരുന്നു […]

Read More
 കൂത്താട്ടുകുളത്ത് സി.പി.എമ്മിന് വന്‍ തിരിച്ചടി; പാര്‍ട്ടി വിമത കലാ രാജു നഗരസഭാധ്യക്ഷ

കൂത്താട്ടുകുളത്ത് സി.പി.എമ്മിന് വന്‍ തിരിച്ചടി; പാര്‍ട്ടി വിമത കലാ രാജു നഗരസഭാധ്യക്ഷ

കൊച്ചി: സി.പി.എം വിമത അംഗം കലാ രാജു യു.ഡി.എഫ് പിന്തുണയോടെ കൂത്താട്ടുകുളം നഗരസഭയില്‍ ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടു. 12നെതിരെ 13 വോട്ടുകള്‍ക്കാണ് സി.പി.എം സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ഈ മാസം അഞ്ചിന് യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസം പാസ്സായതോടെയാണ് ഇടതുമുന്നണിക്ക് നഗരസഭ ഭരണം നഷ്ടമായത്. അവിശ്വാസപ്രമേയത്തില്‍ കലാ രാജു, സ്വതന്ത്ര അംഗം പി.ജി. സുനില്‍ കുമാര്‍ എന്നിവര്‍ യു.ഡി.എഫിനെ പിന്തുണച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കലാ രാജുവിനെ സി.പി.എം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായിരുന്നു. കഴിഞ്ഞ […]

Read More
 ‘വര്‍ഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ടുകൂടിയും രസിക്കും, പെട്ടെന്ന് ഒരാള്‍ മാത്രം പ്രതിപ്പട്ടികയില്‍ എത്തുന്നതെങ്ങനെ? രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി നായര്‍

‘വര്‍ഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ടുകൂടിയും രസിക്കും, പെട്ടെന്ന് ഒരാള്‍ മാത്രം പ്രതിപ്പട്ടികയില്‍ എത്തുന്നതെങ്ങനെ? രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി നായര്‍

കൊച്ചി: ആരോപണവിധേയനായ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി നായര്‍. എവിടെയെങ്കിലും ഒരാള്‍ക്കായി വഴി തെറ്റില്ലെന്നും രണ്ട് പേരും തുല്യ പങ്കാളികളായിരിക്കുമെന്നും അവര്‍ പറഞ്ഞു. ‘വര്‍ഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ട് കൂടിയും രസിക്കും, പെട്ടെന്ന് ഒരു ദിവസം ഒരാള്‍ മാത്രം പ്രതി പട്ടികയില്‍ എത്തും. ഏതൊരാളില്‍ നിന്നും മോശം സമീപനം വന്നാല്‍ ആ സ്‌പോട്ടില്‍ പ്രതികരിക്കണം. വര്‍ഷങ്ങള്‍ കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. വര്‍ഷങ്ങളോളം എല്ലാം കൂട്ട് കൂടി ചെയ്തിട്ട് ഒരാള്‍ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരന്‍ […]

Read More
 കുന്ദമംഗലം ഹൈസ്‌കൂള്‍ 1975 ബാച്ച് എസ്എസ്എല്‍സി കമ്മ്യൂണ്‍ ഓണാഘോഷം സംഘടിപ്പിച്ചു

കുന്ദമംഗലം ഹൈസ്‌കൂള്‍ 1975 ബാച്ച് എസ്എസ്എല്‍സി കമ്മ്യൂണ്‍ ഓണാഘോഷം സംഘടിപ്പിച്ചു

കുന്ദമംഗലം ഹൈസ്‌കൂള്‍ 1975 ബാച്ച് എസ്എസ്എല്‍സി കമ്മ്യൂണ്‍, ഓണാഘോഷം 2025 കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.സംഘടന സെക്രട്ടറി ഉഷാകരന്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മോഹന്‍ദാസ് മേലേടത്ത് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശിവദാസന്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സുരേന്ദ്രനാഥന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സുരേന്ദ്രനാഥന്‍, ഉണ്ണികൃഷ്ണന്‍ ,സദാനന്ദന്‍ ഏറങ്ങാട്ട്, വൈസ് പ്രസിഡണ്ട് പ്രമീള, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

Read More
 ‘ഏറെ നാള്‍ വിട്ടുനിന്നാല്‍ പ്രതിസന്ധിയാവും’; എ ഗ്രൂപ്പ് യോഗം ചേര്‍ന്നു; രാഹുലിനെ പാലക്കാട് എത്തിക്കാന്‍ നീക്കവുമായി ഷാഫി പറമ്പില്‍

‘ഏറെ നാള്‍ വിട്ടുനിന്നാല്‍ പ്രതിസന്ധിയാവും’; എ ഗ്രൂപ്പ് യോഗം ചേര്‍ന്നു; രാഹുലിനെ പാലക്കാട് എത്തിക്കാന്‍ നീക്കവുമായി ഷാഫി പറമ്പില്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ എ ഗ്രൂപ്പ് യോഗം ചേര്‍ന്നതായി റിപ്പോര്‍ട്ട്. കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്റെ വീട്ടിലായിരുന്നു യോഗം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചര്‍ച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. മണ്ഡലത്തില്‍ നിന്ന് ഏറെ നാള്‍ വിട്ടുനിന്നാല്‍ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. ഇന്നലെയാണ് യോഗം ചേര്‍ന്നത്. ഇന്നലെ പാലക്കാട് എത്തിയ […]

Read More
 കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ഉന്നത വിജയികളെ ആദരിച്ചു; ലഹരിക്കെതിരെ അമ്മ സദസ്സും വനിതാ ലീഗ് കുടുംബ സംഗമവും

കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ഉന്നത വിജയികളെ ആദരിച്ചു; ലഹരിക്കെതിരെ അമ്മ സദസ്സും വനിതാ ലീഗ് കുടുംബ സംഗമവും

കുന്ദമംഗലം പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ഉന്നത വിജയികളെ ആദരിക്കലും ലഹരിക്കെതിരെ അമ്മ സദസ്സും വനിതാ ലീഗ് കുടുംബ സംഗമവും സംഘടിപ്പിച്ചു പഞ്ചായത്ത് പരിധിയില്‍ പെട്ട എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടി MBBS നു പ്രവേശനം നേടിയ ആസിഫ് മുഹമ്മദ് കെ, കോഴിക്കോട് NIT യില്‍ പ്രവേശനം നേടിയ ആയിഷ ഫെമിന്‍ യൂ സി, ഹൈര എല്ലാ വിഷയങ്ങളിലും A+നേടിയ നാഫിദത് കെ, ഇര്‍ഫ ഫാത്തിമ എന്നീ കുട്ടികളെ ആദരിച്ചു. സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി […]

Read More
 മണ്ണിടിച്ചില്‍ ഭീഷണി: കാസര്‍കോട് വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം

മണ്ണിടിച്ചില്‍ ഭീഷണി: കാസര്‍കോട് വീരമലക്കുന്നിലും ബേവിഞ്ചയിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണം നടക്കുന്ന വീരമലക്കുന്നിലും , ബേവിഞ്ച-യിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.മഴ ശക്തമായതിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. ഹെവി വാഹനങ്ങള്‍ക്കും ,ആംബുലന്‍സിനും വിലക്കില്ല. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഈ വഴി ചെറുവാഹനങ്ങള്‍ക്ക് നിരോധനം തുടരുമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. അതേസമയം, മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. മഴ ഇല്ലാത്ത സമയങ്ങളില്‍ മാത്രമാണ് ചെറുവാഹനങ്ങള്‍ കടത്തിവിടുക. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല.മഴ ശക്തമായാല്‍ ഗതാഗതം പൂര്‍ണമായും തടയും. […]

Read More