പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; 35 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്

പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു; 35 വയസുള്ള പിടിയാനയാണ് ചരിഞ്ഞത്

പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം-ചെന്നൈ മെയിൽ ഇടിച്ചാണ് 35 വയസുള്ള പിടിയാന ചരിഞ്ഞത്. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ വനം വകുപ്പ് കേസെടുത്തു. ട്രെയിനിൻ്റെ വേഗതയും അപകടത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക നി​ഗമനം.ഒരു മാസത്തിനിടെ വാളയാർ കഞ്ചിക്കോട് റൂട്ടിലെ രണ്ടാമത്തെ അപകടമാണിത്. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് കരുതുന്നതായി സിസിഎഫ് വിജയാനന്ദ് പറഞ്ഞു. രാവിലെ എട്ട് മണിയോടെ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങും. കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന […]

Read More
 സാങ്കേതിക തകരാര്‍; സുനിത വില്യംസിന്റെ ബഹിരാകാശ യാത്ര മാറ്റിവച്ചു

സാങ്കേതിക തകരാര്‍; സുനിത വില്യംസിന്റെ ബഹിരാകാശ യാത്ര മാറ്റിവച്ചു

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജ സുനിത വില്യംസിന്റെ ബഹിരാകാശ യാത്ര മാറ്റിവച്ചു. അറ്റ്ലസ് ഫൈവ് റോക്കറ്റിലെ ഓക്സിജന്‍ വാല്‍വില്‍ തകരാര്‍ കണ്ടെത്തിയതോടെയാണ് ഇന്നു നടക്കേണ്ട യാത്ര നീട്ടിയത്. വിക്ഷേപണസമയം പിന്നീട് അറിയിക്കുമെന്ന് നാസ അറിയിച്ചു. നാസയുടെ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിത വില്യംസ് ബഹിരാകാശത്തേക്ക് കുതിക്കുക. ഇന്ത്യന്‍ സമയം രാവിലെ 8:04ന് കെന്നഡി സ്പേസ് സെന്ററില്‍നിന്നാണ് വിക്ഷേപണം നിശ്ചയിച്ചിരുന്നത്. നാസയുടെ ബെറി വില്‍മോറാണ് സഹയാത്രികന്‍. വിക്ഷേപണത്തിനുശേഷം ഏഴുദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സഞ്ചാരികള്‍ തങ്ങും. 2006 ഡിസംബറിലായിരുന്നു 58 […]

Read More
 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; അമിത് ഷായ്ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; അമിത് ഷായ്ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് മടങ്ങി. അമിത് ഷായും മോദിക്കൊപ്പമുണ്ടായിരുന്നു. അമിത് ഷാ മത്സരിക്കുന്ന ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്സഭാ മണ്ഡലത്തിലാണ് പ്രധാനമന്ത്രിക്ക് വോട്ട്. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. അസം (4), ബിഹാര്‍ (5), ഛത്തീസ്ഗഢ് (7), ഗോവ (2), ഗുജറാത്ത് (25), കര്‍ണാടക (14), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), […]

Read More
 ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കും ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കും ; പ്രധാനമന്ത്രി നരേന്ദ്ര മോദി

അഹമ്മദാബാദ്: ചില വിദേശ ശക്തികൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ വികസിത രാജ്യമാകാതിരിക്കാൻ ചിലർ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾ ഇത് ചെറുത്ത് തോൽപ്പിക്കുമെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ നിഷാൻ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. എല്ലാവരും വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വോട്ട് ബാങ്കായി വയ്ക്കാനുള്ള ശ്രമത്തെ മുസ്ലിങ്ങൾ നേരിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങൾ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു. ഗൾഫ് രാജ്യങ്ങൾ പോലും മാറുന്നത് മുസ്ലിങ്ങൾ കാണണം. ഏകാധിപത്യ […]

Read More
 സംസ്ഥാനത്ത് പത്ത് പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു; രണ്ടു പേർ മരിച്ചു

സംസ്ഥാനത്ത് പത്ത് പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു; രണ്ടു പേർ മരിച്ചു

കോഴിക്കോട് : സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. ഇതിൽ 4 പേർ കോഴിക്കോട് ജില്ലക്കാരാണ്. 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വിആർഡിഎൽ) പരിശോധന നടത്തിയപ്പോഴാണ് […]

Read More
 കൊവിഷീൽഡുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ ഉടൻ പരിഗണിക്കും

കൊവിഷീൽഡുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ ഉടൻ പരിഗണിക്കും

ദില്ലി: കൊവിഡ് 19 വാക്‌സിൻ കൊവിഷീൽഡുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതിയിൽ പരാമർശിച്ചു. ഹർജികൾ ഉടൻ പരിഗണിക്കാമെന്നാണ് കോടതി അറിയിക്കുന്നത്. തീയതി പിന്നീട് അറിയിക്കുമെന്നും കോടതി. പാർശ്വഫലങ്ങൾ പഠിക്കണമെന്നതാണ് ഹർജികളിലെ പ്രധാന ആവശ്യം. കൊവിഡ് 19നെതിരായി നൽകി വന്നിരുന്ന കൊവിഷീൽഡ് വാക്‌സിന് ഗുരുതരമായ പാർശ്വഫലങ്ങളുള്ളതായി വാക്‌സിന്റെ നിർമ്മാതാക്കളായ ‘ആസ്ട്രാസെനേക്ക’ തന്നെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് തുറന്ന് സമ്മതിച്ചിരുന്നു. വാക്സിനെടുത്ത അപൂർവം ചിലരിൽ രക്തം കട്ട പിടിക്കുകയും പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന അവസ്ഥ (ത്രോമ്പോസിസ് വിത്ത് ത്രോമ്പോസൈറ്റോപീനിയ) […]

Read More
 കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു

കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെയാണ് മരിച്ചത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗൽ സ്വദേശി പ്രവീൺ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. കരൂർ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കടൽക്ഷോഭ […]

Read More
 അമ്മ കൊന്ന് വലിച്ചെറിഞ്ഞ കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുത്ത് സംസ്കാരം നടത്തി പൊലീസ്

അമ്മ കൊന്ന് വലിച്ചെറിഞ്ഞ കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുത്ത് സംസ്കാരം നടത്തി പൊലീസ്

എറണാകുളം: അമ്മ കൊലപ്പെടുത്തി ഫ്ളാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുത്ത് ആദരപൂർവം സംസ്‌കരിച്ച് പൊലീസ്. കൊച്ചിയിലെ പൊതു ശ്‌മശാനത്തിലാണ് കുഞ്ഞിൻ്റെ മൃതദേഹം അടക്കം ചെയ്ത‌തത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ചോരക്കുഞ്ഞിന്റെ മൃതദേഹം. അറസ്റ്റിലായി ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന അമ്മയുടെ അനുവാദപ്രകാരമാണ് പൊലീസ് കുഞ്ഞിൻ്റെ ഏറ്റെടുത്ത് കൊച്ചി കോർപറേഷൻ്റെ പുല്ലേപ്പടി പൊതു ശ്‌മശാനത്തിൽ സംസ്‌കരിച്ചത്. കുഞ്ഞിന്റെ സംസ്കാരം വീട്ടിൽ നടത്താനുള്ള പ്രയാസങ്ങൾ കുടുംബം അറിയിച്ചതിന് പിന്നാലെയാണ് പൊലീസ് ഇക്കാര്യങ്ങൾ ഏറ്റെടുത്ത് നടത്താൻ മുന്നിട്ടിറങ്ങിയത് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് […]

Read More
 അപ്രഖ്യാപിതമായ വൈദ്യുതി നിയന്ത്രണം; കെ എസ് ഇ ബി പിന്മാറണമെന്ന് വി ഡി സതീശൻ സതീശൻ

അപ്രഖ്യാപിതമായ വൈദ്യുതി നിയന്ത്രണം; കെ എസ് ഇ ബി പിന്മാറണമെന്ന് വി ഡി സതീശൻ സതീശൻ

ലോഡ് ഷെഡ്ഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി പരസ്യമായി പറയുമ്പോഴും ജനങ്ങളെ കബളിപ്പിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പകലും രാത്രിയും അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ നിന്നും കെ എസ് ഇ ബി പിന്മാറണമെന്നും സതീശൻ ആവശ്യപ്പെട്ടു. അഴിമതി ലക്ഷ്യമിട്ട് സര്‍ക്കാരും വൈദ്യുതി വകുപ്പും നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്‌ക്കാരങ്ങളും കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥതയുമാണ് സംസ്ഥാനത്തുണ്ടായിരിക്കുന്ന വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.ഉമ്മന്‍ ചാണ്ടി […]

Read More
 താപനില ഇനിയുമുയരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം

താപനില ഇനിയുമുയരും; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം

പാലക്കാട്: ജില്ലയിൽ ഇനിയും താപനില ഉയരുമെന്നതിനാൽ നിയന്ത്രണങ്ങൾ തുടരുമെന്ന് അറിയിപ്പ്. യെല്ലോ അലർട്ടാണ് നിലവിൽ ജില്ലയിലുള്ളത്. 39ºC വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. മെയ് 6 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ 2- 4°C വരെ താപനില ഉയരാനാണ് സാധ്യത. ഇക്കാരണത്താൽ തന്നെ മെയ് 8 വരെ നിലവിലുള്ള നിയന്ത്രണങ്ങൾ തുടരണമെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിക്കുന്നത്. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടണം. പ്രൊഫഷണൽ കോളേജുകൾ, മെഡിക്കൽ കോളേജുകൾ, ട്യൂട്ടോറിയൽസ്, അഡീഷണൽ ക്ലാസുകൾ, സമ്മർ ക്ലാസുകൾ ഒന്നും […]

Read More