കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകം; ദുര്‍മന്ത്രവാദവുമായി ബന്ധമില്ല ; സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ ശ്രമിച്ചു; രണ്ടാനമ്മയുടെ മൊഴി
കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമില്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. കോതമംഗലം സ്വദേശി നൗഷാദിന്റെ സ്വാധീനത്താല്‍ അല്ല കൊലയെന്നും സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ തന്നെയായിരുന്നു കൊലപാതകം എന്നും പോലീസ് പറഞ്ഞു. കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാന്റെ മകള്‍ മുസ്‌ക്കാനാണ് കൊല്ലപ്പെട്ടത്. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാന്‍ ആയിരുന്നു കൊലപാതകമെന്ന് പ്രതിയായ രണ്ടാനമ്മ അനീസ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ […]
Read More