രാജസ്ഥാനില്‍ സിഎന്‍ജി ടാങ്കര്‍ ട്രക്കുമായി കൂട്ടിയിച്ച് ഏഴ് മരണം; നിരവധി പേര്‍ക്ക് പരിക്ക്
ജയ്പൂര്‍: രാജസ്ഥാനില്‍ സിഎന്‍ജി ടാങ്കര്‍ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. പുലര്‍ച്ചെ 5.30ഓടെ ജയ്പൂര്‍-അജ്മീര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന സിഎന്‍ജി ടാങ്കറില്‍ ട്രക്ക് ഇടിച്ച് തീപിടിക്കുകയായിരുന്നു. 40ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ 28 പേരുടെ നില ഗുരുതരമാണെന്നും മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു. തീപിടിച്ചതിനെ തുടര്‍ന്ന് 300 മീറ്റര്‍ പരിധിയിലുള്ള വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവര്‍മാര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. 10 കിലോമീറ്റര്‍ അകലെ വരെ സ്ഫോടന ശബ്ദം കേട്ടതായി […]
Read More