ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ മൂന്നിന് തുടങ്ങും

ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ മൂന്നിന് തുടങ്ങും

സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ സെപ്തംബര്‍ മൂന്നു മുതല്‍ 9 വരെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സെപ്തംബര്‍ 9ന് ഘോഷയാത്രയോടെ തിരുവനന്തപുരത്ത് സമാപിക്കും. ജില്ലാതലത്തില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തും. ഓണാഘോഷ നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഓണാഘോഷം വിപുലമായും ആകര്‍ഷകമായും സംഘടിപ്പിക്കുന്നതിന് വിവിധ വകുപ്പുകള്‍ ഏകോപിതമായി നീങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു തിരുവനന്തപുരം കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കും. വൈദ്യുത ദീപാലങ്കാരം മെച്ചപ്പെട്ട രീതിയില്‍ നടത്തും. […]

Read More
 കടലോര മക്കള്‍ക്കൊപ്പം കോണ്‍ഗ്രസ്; അഡ്വ. കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ തീരദേശ സദസ്സുകള്‍ നടത്തുന്നു

കടലോര മക്കള്‍ക്കൊപ്പം കോണ്‍ഗ്രസ്; അഡ്വ. കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ തീരദേശ സദസ്സുകള്‍ നടത്തുന്നു

കോഴിക്കോട്: കടല്‍ കടലിന്റെ മക്കള്‍ക്ക് കടലോര മക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തീരദേശത്തിന്റെയും തീരദേശവാസികളുടെയും പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കുന്നതിന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആഗസ്ത് 2 മുതല്‍ 5 വരെ തീരദേശ സദസ്സുകള്‍ നടത്തുന്നു. ആഗസ്ത് 2ന് അഴിയൂര്‍, വടകര 3ന് പയ്യോളി, കൊയിലാണ്ടി 4ന് കാപ്പാട്, പുതിയാപ്പ, 5ന് മുഖദാര്‍, ചാലിയം എന്നിവിടങ്ങളിലാണ് സദസ്സ് നടക്കുന്നത്. മണ്ണെണ്ണയുടെ സബ്സിഡി എടുത്തുകളഞ്ഞത്, തീരദേശ റോഡുകളുടെ തകര്‍ച്ച, സി.ആര്‍.സഡ്. നിയമത്തിലെ അപാകതകള്‍, […]

Read More
 മോദി സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുക്കിയ കെണി: കെസി വേണുഗോപാല്‍ എംപി

മോദി സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുക്കിയ കെണി: കെസി വേണുഗോപാല്‍ എംപി

മോദി സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുക്കിയ കെണിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ആഴക്കടല്‍ മത്സ്യബന്ധന നയത്തിനെതിരെയും, കടല്‍ മണല്‍ ഖനന നടപടികള്‍ക്കെതിരേയും, അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. കടല്‍ മണല്‍ ഖനനവും ആഴക്കടലില്‍ വലിയ കപ്പലുകള്‍ക്ക് അനുമതി നല്‍കുന്ന മത്സ്യബന്ധന നയവും കേന്ദ്രസര്‍ക്കാരിന്റെ ബ്ലു ഇക്കോണമി നയങ്ങളുടെ തുടര്‍ച്ചയാണ്. കടല്‍ സമ്പത്ത് അദാനിക്കും അംബാനിക്കുകമായി […]

Read More
 വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

തിരുവനനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഏറ്റവും പുതിയ വിവരമുള്ളത്. കഴിഞ്ഞ മാസം 23ാം തീയതിയാണ് വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിര്‍ദ്ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നല്‍കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍ കെ കൃഷ്ണന്‍കുട്ടി എന്നിവരും, മുതിര്‍ന്ന സിപിഎം നേതാവ് പി കെ […]

Read More
 കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ കടക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മറ്റൊരു കടയുടമ കസ്റ്റഡിയില്‍

കോട്ടയം രാമപുരത്ത് ജ്വല്ലറി ഉടമയെ കടക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മറ്റൊരു കടയുടമ കസ്റ്റഡിയില്‍

കോട്ടയം: രാമപുരത്ത് ജ്വല്ലറി ഉടമയെ കടയ്ക്കുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. രാമപുരം ബസ്റ്റാന്‍ഡിന് സമീപത്തുള്ള കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശോകന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കടയുടമ മോഹന്‍ദാസ് ആണ് ആക്രമണം നടത്തിയത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.സംഭവത്തിന് പിന്നാലൊ മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More
 ‘നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയില്‍

‘നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവുണ്ട്’; കുറ്റപത്രം റദ്ദാക്കണമെന്ന് പി പി ദിവ്യ ഹൈക്കോടതിയില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കുറ്റപത്രം പി പി ദിവ്യയുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതെന്ന് പി പി ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി പി ദിവ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എഡിഎം കൈക്കൂലി വാങ്ങിയതായി കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴി നിര്‍ണായകമാണെന്നും ഇതുപോലെ എഡിഎം കൈക്കൂലി വാങ്ങി എന്നതിലേക്ക് നയിക്കുന്ന നിരവധി തെളിവുകളുണ്ടെന്നും അഡ്വ. കെ വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ കാരണങ്ങള്‍ കൊണ്ട് തന്നെ […]

Read More
 വീട്ടിലേക്ക് മിഥുനെത്തി; സങ്കടക്കടലായി തേവലക്കര, സംസ്‌കാരം വൈകിട്ട് 4 ന് വീട്ടുവളപ്പില്‍

വീട്ടിലേക്ക് മിഥുനെത്തി; സങ്കടക്കടലായി തേവലക്കര, സംസ്‌കാരം വൈകിട്ട് 4 ന് വീട്ടുവളപ്പില്‍

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചു. സ്‌കൂളിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയാണ് വിളന്തറയിലെ വീട്ടിലേക്ക് മിഥുന്റെ ഭൗതികശരീരം വിലാപയാത്രയായി എത്തിച്ചത്. സഹപാഠികളും അധ്യാപകരും നാട്ടുകാരുമുള്‍പ്പെടെ നൂറ് കണക്കിന് ആളുകളാണ് വിങ്ങിപ്പൊട്ടി മിഥുന് ആദരാജ്ഞലി അര്‍പ്പിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ തിരികെ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലായിരിക്കും മിഥുന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ശാസ്താംകോട്ട ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പന്ത്രണ്ട് മണിയോട് […]

Read More
 ദേഹാസ്വാസ്ഥ്യം; മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം; മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം മിഥുന്റെ മൃതദേഹം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. വിലാപയാത്രയായാണ് മൃതദേഹം സ്‌കൂളിലേക്ക് എത്തിച്ചത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ റോഡിന് ഇരുവശവും വന്‍ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. കുവൈത്തില്‍ നിന്നെത്തിയ മിഥുന്റെ അമ്മ സുജ വിളന്തറയിലെ വീട്ടിലേക്കുള്ള യാത്രയിലാണ്. ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ ആണ് മിഥുന്റെ സംസ്‌കാരം.മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്‌കാര […]

Read More
 നിപ രോഗബാധയെന്ന് സംശയം; പതിനഞ്ച് വയസുകാരിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

നിപ രോഗബാധയെന്ന് സംശയം; പതിനഞ്ച് വയസുകാരിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തൃശ്ശൂര്‍: നിപ രോഗബാധയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ 15 വയസുകാരി ചികിത്സയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് പെരിന്തല്‍മണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാനത്ത് അടുത്തടുത്തായി നാല് നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും നിപയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരത്ത് പ്രതികരിച്ചു. രോഗ വ്യാപനം തടയാനുള്ള എല്ലാ നടപടികളും […]

Read More
 സ്‌കൂള്‍ മുറ്റത്തേക്ക് നിശ്ചലനായി മിഥുന്‍ വീണ്ടുമെത്തി; വന്‍ ജനാവലി; കണ്ടുനില്‍ക്കാനാകാതെ കൂട്ടുകാരും അധ്യാപകരും നാട്ടുകാരും

സ്‌കൂള്‍ മുറ്റത്തേക്ക് നിശ്ചലനായി മിഥുന്‍ വീണ്ടുമെത്തി; വന്‍ ജനാവലി; കണ്ടുനില്‍ക്കാനാകാതെ കൂട്ടുകാരും അധ്യാപകരും നാട്ടുകാരും

കൊല്ലം: കൊല്ലം തേവലക്കര സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് യാത്രാമൊഴി നല്‍കി നാട്. പൊതുദര്‍ശനത്തിനായി മൃതദേഹം സ്‌കൂളില്‍ എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ എത്തിക്കും. നിരവധി പേരാണ് മിഥുനെ അവസാന നോക്ക് കാണാന്‍ എത്തിയിരിക്കുന്നത്. സ്‌കൂളിന് പുറത്തേക്കും ആളുകളുടെ വലിയ നിരയാണുള്ളത്. തുര്‍ക്കിയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിന്റെ അകമ്പടിയില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.

Read More