വേടന്റെ പാട്ട് സിലബസില്‍ വേണ്ടന്ന് വെച്ചതറിയില്ല; മന്ത്രി ആര്‍ ബിന്ദു

വേടന്റെ പാട്ട് സിലബസില്‍ വേണ്ടന്ന് വെച്ചതറിയില്ല; മന്ത്രി ആര്‍ ബിന്ദു

കൊച്ചി: റാപ്പര്‍ വേടന്റെ പാട്ട് കാലിക്കറ്റ് സര്‍വകലാശാലയിലെ സിലബസില്‍ നിന്ന് വേണ്ടെന്ന് വെച്ചത് അറിയില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എന്ത് പഠിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ്. വേടന്റെ പാട്ട് വിശാല വീക്ഷണമുള്ള പാട്ടാണെന്നും മന്ത്രി പറഞ്ഞു. മനുഷ്യന്‍ നേരിടുന്ന പീഡനവും മര്‍ദനവും അരികുവത്കരണവും മനോഹരമായി ആവിഷ്‌കരിച്ചെന്നും വേടന്‍ പ്രായത്തില്‍ കവിഞ്ഞ പക്വത പ്രകടിപ്പിക്കുന്ന യുവാവാണെന്നും ബിന്ദു പറഞ്ഞു. വി സിക്ക് തനിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ മറികടക്കാന്‍ ആകില്ലെന്നും അവര്‍ പറഞ്ഞു. […]

Read More
 മിഥുന്റെ മൃതദേഹം സ്‌കൂളിലേക്ക് കൊണ്ടുപോയി; വഴിനീളെ കാത്തുനില്‍ക്കുന്നവരെ കാണിച്ചാണ് വിലാപയാത്ര മുന്നോട്ട് പോകുന്നത്; യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്

മിഥുന്റെ മൃതദേഹം സ്‌കൂളിലേക്ക് കൊണ്ടുപോയി; വഴിനീളെ കാത്തുനില്‍ക്കുന്നവരെ കാണിച്ചാണ് വിലാപയാത്ര മുന്നോട്ട് പോകുന്നത്; യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്

കൊല്ലം: കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് യാത്രാമൊഴി നല്‍കാനൊരുങ്ങി നാട്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ നിന്നും മൃതദേഹം സ്‌കൂളിലേക്ക് കൊണ്ടുപോയി. സ്‌കൂളില്‍ 12 മണിവരെ പൊതുദര്‍ശനത്തിന് വെക്കും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ എത്തിക്കും. തുര്‍ക്കിയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിന്റെ അകമ്പടിയില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. വഴിനീളെ കാത്തുനില്‍ക്കുന്നവരെ കാണിച്ചാണ് വിലാപയാത്ര മുന്നോട്ട് പോകുന്നത്. […]

Read More
 തൃശൂരില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ബസിനടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം

തൃശൂരില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ബസിനടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: തൃശൂരില്‍ വീണ്ടും ജീവനെടുത്ത് റോഡിലെ കുഴി. തൃശൂര്‍ അയ്യന്തോളില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയില്‍പ്പെട്ട് മരിച്ചു. ലാലൂര്‍ എല്‍ത്തുരുത്ത് സ്വദേശി ആബേല്‍ ചാക്കോയാണ് മരിച്ചത്. യുവാവ് ബൈക്കില്‍ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വെട്ടിക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരനാണ് മരിച്ച ആബേല്‍. ബൈക്ക് വെട്ടിച്ചതോടെ ബസിടിച്ചുകയറുകയായിരുന്നു. ബസിനടിയില്‍പെട്ടാണ് മരണം. ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബസുകളുടെ അമിത വേഗതയും റോഡിലെ കുഴിയുമാണ് അപകടകാരണമെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. കൗണ്‍സിലര്‍ മെഫി ഡെന്‍സന്റെ നേതൃത്വത്തിലാണ് […]

Read More
 അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി; ഒരാള്‍ അറസ്റ്റില്‍

അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ശുഭം ദുബെ ആണ് അറസ്റ്റിലായത്. ഹരിയാനയിലെ ഫരീദാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.അന്വേഷണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. തമിഴ്‌നാട് അടക്കം മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടതായി പഞ്ചാബ് പോലീസ് അറിയിച്ചു.സുവര്‍ണ്ണ ക്ഷേത്രത്തിന്റെ സുരക്ഷാ വര്‍ധിപ്പിച്ചതായും അമൃത്സര്‍ പൊലീസ് കമ്മീഷണര്‍ ഗുര്‍പ്രീത് സിംഗ് ഭുള്ളര്‍ വ്യക്തമാക്കി.

Read More
 മിഥുന്റെ മരണം; ‘കുറ്റം ചെയ്തത് ആരായാലും കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കും; മാനേജ്‌മെന്റിന്റെ വീഴ്ച അംഗീകരിക്കാന്‍ കഴിയില്ല; വി.ശിവന്‍കുട്ടി

മിഥുന്റെ മരണം; ‘കുറ്റം ചെയ്തത് ആരായാലും കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കും; മാനേജ്‌മെന്റിന്റെ വീഴ്ച അംഗീകരിക്കാന്‍ കഴിയില്ല; വി.ശിവന്‍കുട്ടി

തിരുവനന്തപുരം:കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ‘കുറ്റം ചെയ്തത് ആരായാലും കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കും. മാനേജ്‌മെന്റിന്റെ വീഴ്ച അംഗീകരിക്കാന്‍ കഴിയില്ല.സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് കൊടുത്തു’.പ്രധാനധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്നും മന്ത്രി പറഞ്ഞു. മിഥുനിന്റെ സംസ്‌കാരം കഴിഞ്ഞ് മറ്റ് നടപടികള്‍ സ്വീകരിക്കും. ചെയ്യാന്‍ കഴിയുന്നതൊക്കെ സര്‍ക്കാര്‍ ചെയ്യുമെന്നും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം,സംഭവത്തെ രാഷ്ട്രീയ വത്കരിക്കരുതെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. ‘മരണവീട്ടില്‍ പോകുന്ന […]

Read More
 ഹൂതികള്‍ ആക്രമിച്ച് മുക്കിയ ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി സുരക്ഷിതന്‍, ആലപ്പുഴ സ്വദേശിയെ നാട്ടിലെത്തിക്കും

ഹൂതികള്‍ ആക്രമിച്ച് മുക്കിയ ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി സുരക്ഷിതന്‍, ആലപ്പുഴ സ്വദേശിയെ നാട്ടിലെത്തിക്കും

ആലപ്പുഴ: ചെങ്കടലില്‍ യെമനിലെ ഹൂതികള്‍ ആക്രമിച്ച് മുക്കിയ ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരന്‍ സുരക്ഷിതന്‍. ആലപ്പുഴ പത്തിയൂര്‍ സ്വദേശി അനില്‍ കുമാര്‍ യെമനില്‍ നിന്ന് ഭാര്യയെ വിളിച്ചു. ഈ മാസം പത്തിനാണ് ഹൂതികള്‍ ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച ‘എറ്റേണിറ്റി സി’ എന്ന കപ്പല്‍ ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്. കപ്പല്‍ ഹൂതികള്‍ ആക്രമിച്ചപ്പോള്‍ അനില്‍കുമാര്‍ കടലിലേക്ക് ചാടി, മറ്റൊരു കപ്പലില്‍ കയറി രക്ഷപ്പെടുത്തുകയായിരുന്നു. അനില്‍ കുമാറിനെ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിക്കും. കപ്പിലിലെ ജീവനക്കാരനായിരുന്ന […]

Read More
 ഇളയമകനെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് സുജ; അതി വൈകാരികമായ രംഗങ്ങള്‍; മിഥുന് വിട നല്‍കാന്‍ നാട്

ഇളയമകനെ ചേര്‍ത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് സുജ; അതി വൈകാരികമായ രംഗങ്ങള്‍; മിഥുന് വിട നല്‍കാന്‍ നാട്

കൊച്ചി: കുടുംബത്തെ കര കയറ്റാനായാണ് സുജ വിദേശത്തേക്ക് ജോലി തേടി പോയത്. തിരിച്ചുവരുമ്പോള്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കാന്‍ രണ്ട് ആണ്‍മക്കളുമുണ്ടാകേണ്ടിയിരുന്നു. മിഥുനും അവന്റെ അനിയനും… എന്നാല്‍ സുജ ഇന്ന് നാട്ടിലെത്തിയപ്പോള്‍ കാത്തുനിന്നത് ഇളയമകന്‍ മാത്രമാണ്. മൂത്തമകന്‍ ജീവനറ്റ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും…ഇളയ മകനെ കണ്ടതോടെ അതുവരെ അടക്കിപ്പിടിച്ച ദുഃഖങ്ങളെല്ലാം അണപൊട്ടി. അതി വൈകാരികമായ രംഗങ്ങള്‍ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. കൊല്ലം തേവലക്കര സ്‌കൂളില്‍ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജ ഇന്ന് രാവിലെ 9.30 ഓടെയാണ് […]

Read More
 പൊന്നോമനയെ അവസാനമായി കാണാന്‍ അമ്മയെത്തി; വിമാനത്താവളത്തില്‍ വൈകാരിക രംഗങ്ങള്‍; മിഥുന്റെ സംസ്‌കാരം വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പില്‍

പൊന്നോമനയെ അവസാനമായി കാണാന്‍ അമ്മയെത്തി; വിമാനത്താവളത്തില്‍ വൈകാരിക രംഗങ്ങള്‍; മിഥുന്റെ സംസ്‌കാരം വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പില്‍

പൊന്നോമനയെ അവസാനമായി കാണാന്‍ അമ്മയെത്തി; വിമാനത്താവളത്തില്‍ വൈകാരിക രംഗങ്ങള്‍; പോലീസ് അകമ്പടിയില്‍ കൊല്ലത്തേക്ക്; മിഥുന്റെ സംസ്‌കാരം വൈകിട്ട് നാലുമണിക്ക് വീട്ടുവളപ്പില്‍ കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂള്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാരം ഇന്ന്. വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം. വിദേശത്തുള്ള അമ്മ സുജ നാട്ടിലേത്തി. നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ ഇളയമകനും ബന്ധുക്കളും സുജയെകാത്തിരുന്നു. വൈകാരിക രംഗങ്ങള്‍ക്കായിരുന്നു വിമാനത്താവളം സാക്ഷ്യമായത്. ഇളയ മകനെ കെട്ടിപ്പെടിച്ച് പൊട്ടിക്കരഞ്ഞായിരുന്നു സുജ പുറത്തിറങ്ങിയത്. വിമാനത്താവളത്തില്‍ നിന്നും പൊലീസ് അകമ്പടിയില്‍ […]

Read More
 ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ജലസെന്‍സസ് നടത്തും; മന്ത്രി റോഷി അഗസ്റ്റിന്‍

ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ജലസെന്‍സസ് നടത്തും; മന്ത്രി റോഷി അഗസ്റ്റിന്‍

കേരളത്തിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ജല സെന്‍സസ് നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോര്‍പറേഷന്‍ 52ാം ഡിവിഷനിലെ ഇടിയങ്ങര കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജലത്തെക്കുറിച്ചും ജലസംരക്ഷണത്തെക്കുറിച്ചും വ്യക്തമായ ധാരണ ജനങ്ങളില്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ശുദ്ധജലം ലഭ്യമാക്കുകയെന്ന ദൗത്യത്തിലാണ് സര്‍ക്കാര്‍. ചെറുതും വലുതുമായ എല്ലാ ജലസ്രോതസുകളും സംരക്ഷിക്കാനും കിണറിലെയും കുളങ്ങളിലെയും ജലം കൃത്യമായി പരിശോധിക്കാനും ജലസംരക്ഷണ […]

Read More
 ഉമ്മന്‍ ചാണ്ടി തന്റെ ഗുരു; രാഷ്ട്രീയത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹി; രാഹുല്‍ ഗാന്ധി

ഉമ്മന്‍ ചാണ്ടി തന്റെ ഗുരു; രാഷ്ട്രീയത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹി; രാഹുല്‍ ഗാന്ധി

കോട്ടയം: രാഷ്ട്രീയത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കുവേണ്ടി എങ്ങനെ സ്വയം ഇല്ലാതായി എന്ന് തന്റെ 21 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ അടുത്ത് കണ്ടുവെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഡോക്ടര്‍മാര്‍ ഉമ്മന്‍ചാണ്ടിയോട് നടക്കരുത് എന്ന് പറഞ്ഞിരുന്നു. അത് കേള്‍ക്കാതെ അദ്ദേഹം യാത്രയുടെ ഭാഗമായെന്നും രാഹുല്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി തന്റെ ഗുരുവാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ച […]

Read More