നിപയില്‍ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയില്‍ നടത്തിയ പരിശോധനയില്‍ നിപ നെഗറ്റീവ്

നിപയില്‍ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയില്‍ നടത്തിയ പരിശോധനയില്‍ നിപ നെഗറ്റീവ്

പാലക്കാട്: പാലക്കാട് പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച 32കാരന് വിശദമായ പരിശോധനയില്‍ നിപ നെഗറ്റീവ് എന്ന് സ്ഥിരീകരിച്ചു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ നെഗറ്റീവായത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നിപ രോഗബാധ പ്രാഥമികമായി സ്ഥിരീകരിച്ചത്. നിലവില്‍ പാലക്കാട് ചികിത്സയിലുഉള്ള യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിന്റെ പിതാവായ 58കാരന്‍ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ടായിരുന്നത് 32കാരനായ മകനായിരുന്നു.

Read More
 കൊല്ലത്ത് ടെക്സ്റ്റൈല്‍സ് ഷോപ്പിന്റെ ഉടമയും സ്റ്റാഫും തൂങ്ങിമരിച്ച നിലയില്‍

കൊല്ലത്ത് ടെക്സ്റ്റൈല്‍സ് ഷോപ്പിന്റെ ഉടമയും സ്റ്റാഫും തൂങ്ങിമരിച്ച നിലയില്‍

കൊല്ലം ആയൂരില്‍ ടെക്സ്റ്റൈല്‍സ് ഷോപ്പിന്റെ ഉടമയുംസ്റ്റാഫും തൂങ്ങിമരിച്ച നിലയില്‍. മലപ്പുറം സ്വദേശി അലി, പളളിക്കല്‍ സ്വദേശി ദിവ്യാമോള്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വദേശി ഒരു വര്‍ഷമായി ഇവിടെ തുണിക്കട നടത്തിവരികയാണ്. കടയിലെ മാനേജരാണ് ദിവ്യാമോള്‍. ഇവര്‍ തമ്മില്‍ സൗഹൃദത്തിലായിരുന്നു എന്ന് ജീവനക്കാര്‍ പറയുന്നു. ഇന്നലെ ദിവ്യമോള്‍ വീട്ടില്‍ ചെന്നിരുന്നില്ല. ഇവര്‍ ഒന്നിച്ചാണ് ബാഗ്ലൂരും കോയമ്പത്തൂരും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. ഇന്നലെ ദിവ്യമോള്‍ വീട്ടില്‍ ചെല്ലാതിരുന്നപ്പോള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ പോയിരുന്നതായാണ് വീട്ടുകാര്‍ കരുതിയിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ ഷോപ്പിലെത്തിയ […]

Read More
 ജനങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെടുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്; മന്ത്രി ജി.ആര്‍ അനില്‍

ജനങ്ങള്‍ക്ക് നേരിട്ട് ബോധ്യപ്പെടുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്; മന്ത്രി ജി.ആര്‍ അനില്‍

ജനങ്ങള്‍ക്ക് സ്വന്തം അനുഭവത്തില്‍ നിന്ന് നേരിട്ട് ബോധ്യപ്പെടുന്ന വികസന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷത്തില്‍ സംസ്ഥാനത്ത് സംഭവിച്ചതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. പഞ്ചായത്ത് തലം മുതല്‍ പ്രകടമായ മാറ്റമാണ് സംസ്ഥാനത്ത് സംഭവിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടി മുതല്‍ സര്‍ക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലും, ഓഫീസ് കെട്ടിടങ്ങളിലും വരെ ഈ മാറ്റം കാണാനാകുമെന്നും സമസ്ത മേഖലയുടെയും വികസനത്തിലൂടെ ഒരു നവകേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യ വിതരണത്തിലും […]

Read More
 ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കി മന്ത്രി സൂംബാ ഡാന്‍സ് കളിച്ചു; ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? വി.ഡി. സതീശന്‍

ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കി മന്ത്രി സൂംബാ ഡാന്‍സ് കളിച്ചു; ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേ? വി.ഡി. സതീശന്‍

കോട്ടയം: കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ എട്ടാംക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിനു പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത്. കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രിയാണ് സൂംബാ ഡാന്‍സ് കളിച്ചതെന്ന് വിമര്‍ശച്ച പ്രതിപക്ഷ നേതാവ് ഇവര്‍ക്കൊന്നും മനസാക്ഷിയില്ലേയെന്ന് ചോദിച്ചു. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ ഓഡിറ്റിങ് നടത്തണം. ഓരോ മരണത്തിന്റെയും ഉത്തരവാദിത്തത്തില്‍നിന്നും മന്ത്രിമാര്‍ ഒഴിഞ്ഞുമാറുമെന്നും സതീശന്‍ കുറ്റപ്പെടുത്തി.] ”തേവലക്കര സ്‌കൂളില്‍ കുട്ടി ഷോക്കേറ്റ് മരിച്ച […]

Read More
 സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം നാളെ നടക്കും; രാവിലെ 10 മണിക്ക് സ്‌കൂളില്‍ പൊതുദര്‍ശനം

സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം നാളെ നടക്കും; രാവിലെ 10 മണിക്ക് സ്‌കൂളില്‍ പൊതുദര്‍ശനം

കൊല്ലം: കൊല്ലം തേവലക്കരയിലെ സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്‌കാരം നാളെ നടക്കും. മൃതദേഹം രാവിലെ 10 മണിക്ക് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം നാല് മണിയോടെയായിരിക്കും സംസ്‌കാരം നടക്കുക. മിഥുന്റെ അമ്മ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ നാട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. നിലവില്‍ തുര്‍ക്കിയിലുള്ള സുജ തുര്‍ക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയര്‍വേസില്‍ കുവൈത്തിലേക്ക് തിരിക്കുമെന്നും രാത്രി 9:30ന് കുവൈത്തില്‍ എത്തിയതിനു ശേഷം 19ന് പുലര്‍ച്ചെ 01.15നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പുറപ്പെട്ട് രാവിലെ 08.55ന് […]

Read More
 വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജെ. ചിഞ്ചുറാണി

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ജെ. ചിഞ്ചുറാണി

തിരുവനന്തപുരം: തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി ജെ. ചിഞ്ചുറാണി. കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് പ്രശ്നമെന്നായിരുന്നു ചിഞ്ചുറാണി പറഞ്ഞിരുന്നത്. ഈ പ്രസ്താവന ഒഴിവാക്കാമായിരുന്നുവെന്നാണ് ചിഞ്ചുറാണി ഇന്ന് ഖേദം പ്രകടിപ്പിച്ച് പറഞ്ഞത്. കുടുംബം ദുഃഖാവസ്ഥയിലാണെന്നും കുടുംബത്തിന്റെ ഒപ്പം നില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. കുടുംബത്തിന് വേണ്ട സഹായം സര്‍ക്കാര്‍ നല്‍കുമെന്നും സ്‌കൂളിന്റെ വീഴ്ചയും കെഎസ്ഇബിയുടെ വീഴ്ചയും പരിശോധിക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.

Read More
 ശരീരത്തിലേറ്റ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചത്; വയനാട് സ്വദേശി ഹേമചന്ദ്രന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ശരീരത്തിലേറ്റ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചത്; വയനാട് സ്വദേശി ഹേമചന്ദ്രന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ശരീരത്തിലേറ്റ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചത്. ഇതോടെ ഹേമചന്ദ്രന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനായ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെ വനത്തില്‍ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിലാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത്. ശരീരത്തില്‍ ഏറ്റ മര്‍ദനമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്തതാണെന്ന മുഖ്യപ്രതി നൗഷാദിന്റെ വാദങ്ങള്‍ പൂര്‍ണമായി തള്ളുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉള്ളത്. നിലവില്‍ ഹേമചന്ദ്രന്റെ […]

Read More
 കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വീട്ടില്‍ മരിച്ച നിലയില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വീട്ടില്‍ മരിച്ച നിലയില്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ വീട്ടില്‍ മരിച്ച നിലയില്‍. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജുവല്‍ ജെ കുന്നത്തൂര്‍ (36)ആണ് മരിച്ചത്. തലയോലപറമ്പ് വെള്ളൂരിലെ വീട്ടില്‍ ആണ് മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പോലീസും മറ്റ് അധികൃതരും സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം […]

Read More
 ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് രണ്ടുമണിക്ക് തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണം

ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ ഇന്ന് രണ്ടുമണിക്ക് തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണം

കനത്ത മഴയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗര്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഇന്ന് (ജൂലൈ 18) ഉച്ച രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. 15 സെന്റീമീറ്റര്‍ ആണ് ഒരു ഷട്ടര്‍ രണ്ടു മണിയോടെ ഉയര്‍ത്തുക. ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ, കോട്ടത്തറ, പനമരം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, വെള്ളമുണ്ട, മാനന്തവാടി മുനിസിപ്പാലിറ്റിയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണം. വെള്ളം കയറുന്ന ഭാഗങ്ങളില്‍ കഴിയുന്ന ജനങ്ങളെ ആവശ്യമെങ്കില്‍ […]

Read More
 വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്‌കൂളിന് വീഴ്ച പറ്റിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; സ്‌കൂളിന് വീഴ്ച പറ്റിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: തേവലക്കര സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച പറ്റിയെന്നും പ്രോട്ടോകോള്‍ പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രധാന അധ്യാപികയ്ക്ക് വീഴ്ച പറ്റി. വൈദ്യുതലൈന്‍ വര്‍ഷങ്ങളായി അപകടാവസ്ഥയില്‍ എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് സുരക്ഷാ പരിശോധന കാര്യക്ഷമമാക്കിയില്ലെന്നും ഇതില്‍ ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടില്‍.

Read More