കുട്ടി ചെരുപ്പെടുത്ത് ഇറങ്ങുന്നതിനിടെ കാല് തെറ്റി ലൈന്‍ കമ്പിയില്‍ കയറിപ്പിടിച്ചതാണ്; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കുട്ടി ചെരുപ്പെടുത്ത് ഇറങ്ങുന്നതിനിടെ കാല് തെറ്റി ലൈന്‍ കമ്പിയില്‍ കയറിപ്പിടിച്ചതാണ്; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: കൊല്ലത്ത് സ്‌കൂളില്‍ വെച്ച് എട്ടാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ചത് ചെരിപ്പെടുത്ത് ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി ലൈന്‍ കമ്പിയില്‍ പിടിച്ചതാണെന്ന് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജോസ് ആന്റണി. ‘രാവിലെ 9.15 നും 9.30 ഇടക്കാണ് അപകടം നടന്നത്. സ്‌കൂള്‍ ബസിന്റെ ആദ്യത്തെ ട്രിപ്പില്‍ എത്തിയ കുട്ടികളിലൊരാളാണ് മരിച്ച മിഥുന്‍. സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെ ഒരു കുട്ടി മറ്റൊരു കുട്ടിയുടെ ചെരിപ്പ് എടുത്തെറിഞ്ഞു. അവിടെയുണ്ടായിരുന്ന ഷെഡിന് മുകളിലേക്കാണ് ചെരിപ്പ് വീണത്. ഇതെടുക്കാനായി മിഥുന്‍ ക്ലാസിന്റെ അകത്ത് കയറി ഭിത്തിയിലൂടെ […]

Read More
 മന്ത്രിസഭായോഗ തീരുമാനങ്ങള്‍; മുഖ്യമന്ത്രിയുടെ ഓഫീസ്

മന്ത്രിസഭായോഗ തീരുമാനങ്ങള്‍; മുഖ്യമന്ത്രിയുടെ ഓഫീസ്

തോന്നയ്ക്കലില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം തോന്നയ്ക്കലില്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിക്കും. തുടക്കത്തില്‍ അഞ്ചാം ക്ലാസ്സിലേയ്ക്ക് 35 കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കും. പുതുതായി ഒരു യു.പി.എസ്.എ തസ്തിക സൃഷ്ടിക്കും. ഓരോന്നു വീതം ഓഫീസ് അറ്റന്‍ഡന്റ്, വാച്ച്മാന്‍, മെയില്‍/ഫീമെയില്‍ വാര്‍ഡന്‍, മെയില്‍/ഫീമെയില്‍ ആയ, അസിസ്റ്റന്റ് കുക്ക്, പാര്‍ട്ട് ടൈം സാനിറ്റേഷന്‍ വര്‍ക്കര്‍ എന്നിങ്ങനെ 6 അനധ്യാപക തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. പലിശയും മറ്റ് പിഴകളും ഒഴിവാക്കും കെഎസ്ആര്‍ടിസി, […]

Read More
 ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തം; 50 പേര്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഉയരാന്‍ സാധ്യത; തീപിടിത്തംഅഞ്ചുനില കെട്ടിടത്തില്‍

ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തം; 50 പേര്‍ കൊല്ലപ്പെട്ടു; മരണ സംഖ്യ ഉയരാന്‍ സാധ്യത; തീപിടിത്തംഅഞ്ചുനില കെട്ടിടത്തില്‍

ബാഗ്ദാദ്: ഇറാഖില്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലാണ് തീപിടിത്തം. സംഭവത്തില്‍നിരവധി പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അഞ്ചുനില കെട്ടിടത്തിലായിരുന്നു തീപിടിത്തം. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എന്നാല്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് ഇറാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിട ഉടമയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ഗവര്‍ണറെ ഉദ്ധരിച്ച് ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Read More
 നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചനയെന്ന് പരാതി

നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചനയെന്ന് പരാതി

കൊച്ചി: നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. മഹാവീര്യര്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് പി എസ് ഷംനാസ് ആണ് പരാതിക്കാരന്‍. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തലയോലപ്പറമ്പ് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ‘ആക്ഷന്‍ ഹീറോ ബിജു 2’ എന്ന ചിത്രത്തിന്റെ പേരില്‍ വഞ്ചന നടന്നു എന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ ആക്ഷന്‍ ഹീറോ ബിജു 2-ന്റെ അവകാശം(rights) നല്‍കി ഷംനാസില്‍ നിന്ന് […]

Read More
 കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് കെട്ടിടത്തിനു മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍

കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് കെട്ടിടത്തിനു മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോള്‍

കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു.എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് മരിച്ചത്.കെട്ടിടത്തിനു മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷോക്കേറ്റത്. ഇന്ന് രാവിലെ സ്‌കൂളില്‍ കളിക്കുന്നതിനിടെ മിഥുനിന്റെ ചെരിപ്പ് കെട്ടിടത്തിലെ മേല്‍ക്കൂരിലെ ഷീറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കാനായി കുട്ടി ഷീറ്റിന് മുകളിലേക്ക് കയറി. എന്നാല്‍ കെഎസ്ഇബിയുടെ ലൈന്‍ ഷീറ്റിന് മുകളിലേക്ക് താഴ്ന്നു കിടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇതില്‍ തട്ടിയാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.

Read More
 അഹമ്മദാബാദ് വിമാനാപകടം; സീനിയര്‍ പൈലറ്റ് സംശയനിഴലില്‍; അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്

അഹമ്മദാബാദ് വിമാനാപകടം; സീനിയര്‍ പൈലറ്റ് സംശയനിഴലില്‍; അമേരിക്കന്‍ മാധ്യമ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം എങ്ങനെ തകര്‍ന്നുവീണുവെന്നതില്‍ അന്വേഷണം നടക്കുന്നതിനിടെ സീനിയര്‍ പൈലറ്റിനെ സംശയനിഴലിലാക്കി അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ റിപ്പോര്‍ട്ട്. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ (ഫ്യുവല്‍ സ്വിച്ചുകള്‍) ഓഫ് ചെയ്തത് സീനിയര്‍ പൈലറ്റായ ക്യാപ്റ്റന്‍ സുമിത് സബര്‍വാള്‍ ആണെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിനെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അമേരിക്കന്‍ […]

Read More
 ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നതില്‍ രാഷ്ട്രീയമില്ല; കോണ്‍ഗ്രസില്‍ നിന്ന് ആരും ഇതുവരെ ക്ഷണിച്ചിട്ടില്ല; അയിഷ പോറ്റി

ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നതില്‍ രാഷ്ട്രീയമില്ല; കോണ്‍ഗ്രസില്‍ നിന്ന് ആരും ഇതുവരെ ക്ഷണിച്ചിട്ടില്ല; അയിഷ പോറ്റി

കൊല്ലം: ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ പങ്കെടുക്കുന്നതില്‍ രാഷ്ട്രീയമില്ലെന്ന് സിപിഎം മുന്‍ എംഎല്‍എ അയിഷ പോറ്റി.മുന്‍ എംഎല്‍എ എന്ന നിലയിലാണ് എന്നെ പരിപാടിയിലേക്ക് വിളിച്ചത്. പങ്കെടുക്കുന്നതില്‍ രാഷ്ട്രീയമില്ല. എല്ലാ നേതാക്കളും ആ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും അയിഷ പറഞ്ഞു. ഉമ്മന്‍ ചാണ്ടി അനുസ്മരത്തിന് എല്ലാ രാഷ്ട്രീയ കക്ഷികളെ വിളിച്ചാല്‍ എന്താണ് പ്രശ്‌നമെന്നും അയിഷ ചോദിച്ചു. ‘അന്നും ഇന്നും ഒരു രാഷ്ട്രീയക്കാരോടും ദേഷ്യമില്ല. നിലവില്‍ അഭിഭാഷകയായി സജീവമായിരിക്കുകയാണ്. നേരത്തെ പരിപാടികളിലൊക്കെ പങ്കെടുക്കുന്നതിന് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടായിരുന്നു.അതെല്ലാം മാറിക്കഴിഞ്ഞു. സിപിഎം […]

Read More
 പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ; എഡിജിപിക്കെതിരെ മന്ത്രി കെ.രാജന്റെ മൊഴി

പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ; എഡിജിപിക്കെതിരെ മന്ത്രി കെ.രാജന്റെ മൊഴി

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി അജിത് കുമാറിനെതിരെ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴി.പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അതിനായി ഗൂഡാലോചന നടന്നെന്നും മന്ത്രിയുടെ മൊഴിയില്‍ പറയുന്നു.അജിത് കുമാര്‍ പല തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നും മൊഴിയിലുണ്ട്. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഡിഐജിയാണ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്. ഗൂഢാലോചന അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുത്തത് .ഡി ഐ ജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയും അന്വേഷണ സംഘം എടുത്തിരുന്നു. അതേസമയം, […]

Read More
 ചെങ്കടലിലെ കപ്പല്‍ ആക്രമണം; ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?

ചെങ്കടലിലെ കപ്പല്‍ ആക്രമണം; ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?

ആലപ്പുഴ: ചെങ്കടലിലെ കപ്പല്‍ ആക്രമണത്തിന് പിന്നാലെ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയുമെന്ന് സംശയം. കപ്പലില്‍ ഉണ്ടായിരുന്ന കായംകുളം സ്വദേശി അനില്‍കുമാറിനെ കുറിച്ചാണ് വിവരമില്ലാത്തത്. ബന്ദിയാക്കിയവരില്‍ അനില്‍കുമാര്‍ ഉണ്ടെന്നാണ് കുടുംബം പറയുന്നത്.കപ്പലില്‍ ഉണ്ടായിരുന്ന കന്യാകുമാരി സ്വദേശി അഗസ്റ്റിന്‍ രക്ഷപ്പെട്ട് നാട്ടിലെത്തി. അഗസ്റ്റിനുമായി സംസാരിക്കാന്‍ കുടുംബം കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.

Read More
 നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭസൂചന; തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചു തുടങ്ങി

നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭസൂചന; തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചു തുടങ്ങി

യെമന്‍ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭസൂചനകള്‍. ചര്‍ച്ചകളോട് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം സഹകരിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ് ഈ കുടുംബത്തോട് സംസാരിച്ചത്. കുടുംബത്തിന്റെ ഏകീകരണം ഉറപ്പുവരുത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലെ വലിയൊരു വിഭാഗവും ചര്‍ച്ചകളോടും നിര്‍ദേശങ്ങളോടും സഹകരിക്കുന്നുവെന്നാണ് വിവരം. എന്നാല്‍ കുടുംബത്തിലെ യുവാക്കളുടെ ചെറിയ വിഭാഗം ഇപ്പോഴും ഇടഞ്ഞുതന്നെയാണ്. കുടുംബത്തിലെ ഭൂരിപക്ഷത്തിന്റേയും സഹകരണം ലഭിച്ചുതുടങ്ങിയ പശ്ചാത്തലത്തില്‍ വരും […]

Read More