അതിഥി തൊഴിലാളികള്‍ക്കായി തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ക്ലാസ്; ലക്ഷ്യവുമായി ഇടുക്കി സബ് കളക്ടർ

അതിഥി തൊഴിലാളികള്‍ക്കായി തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ക്ലാസ്; ലക്ഷ്യവുമായി ഇടുക്കി സബ് കളക്ടർ

ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ്. നായരുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ക്ലാസ്സ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച (21) രാവിലെ 11 മണിക്ക് കരിങ്കുന്നത്തുള്ള ആതിര പ്ലൈവുഡ് എന്ന സ്ഥാപനത്തില്‍ വെച്ചാണ് പരിപാടി . തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ സഘടിപ്പിക്കുന്ന പരിപാടിയില്‍ ജില്ലയിലെ എല്ലാ അതിഥി തൊഴിലാളികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഹിന്ദിയില്‍ ആയിരിക്കും ക്ലാസ്സ്. ഹരിത തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് എത്തിക്സ് എന്നിവയാകും വിഷയങ്ങള്‍.

Read More
 ഹോം വോട്ടിംഗ് ഒന്നാം ഘട്ടത്തിൽ 6742 വോട്ടുകൾ,രണ്ടാം ഘട്ടം 25 വരെ

ഹോം വോട്ടിംഗ് ഒന്നാം ഘട്ടത്തിൽ 6742 വോട്ടുകൾ,രണ്ടാം ഘട്ടം 25 വരെ

ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഹോം വോട്ടിംഗിന്റെ ഒന്നാം ഘട്ടം ഇടുക്കി മണ്ഡലത്തിൽ അവസാനിച്ചപ്പോൾ ആകെ വോട്ട് ചെയ്തവരുടെ എണ്ണം 6742 . ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഏപ്രില്‍ 25 വരെയുള്ള രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കും. രണ്ടാം ഘട്ടത്തിലും പോളിംഗ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ വോട്ടര്‍മാര്‍ സ്ഥലത്തില്ലെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും. വോട്ടര്‍ പട്ടികയിലെ വിലാസത്തിലാണ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിക്കുന്നതിനായി എത്തുക. വോട്ടര്‍ […]

Read More
 വടകരയിലെ സൈബർ ആക്രമണ പരാതിയിൽ വിശദീകരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ

വടകരയിലെ സൈബർ ആക്രമണ പരാതിയിൽ വിശദീകരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ

വടകരയിലെ സൈബർ ആക്രമണ പരാതിയിൽ വിശദീകരണവുമായി എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ. മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്നും മുഖം വെട്ടിയൊട്ടിച്ചുളള പോസ്റ്റർ പ്രചരിക്കുന്നുവെന്നാണ് വാർത്താ സമ്മേളനത്തിൽ പറഞ്ഞതെന്നും ശൈലജ വ്യക്തമാക്കി.’വീഡിയോ നുണപ്രചരങ്ങൾ നടക്കുന്നുണ്ട്. പക്ഷേ ഞാനന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത് പോസ്റ്ററിനെ കുറിച്ചാണ്. പോസ്റ്ററിൽ തലമാറ്റി എന്റ തലയൊട്ടിച്ച് വികൃതമാക്കി പ്രചരിപ്പിക്കുന്നു. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്. ആരാണ് ഈ മനോരോഗികൾ. ഇതിനെല്ലാം പിന്നിൽ ഒരു സംഘമുണ്ട്. അതിന് വേണ്ടിയിറങ്ങിയിരിക്കുകയാണിവർ. ആ സംഘം […]

Read More
 ഭാര്യയ്ക്ക് ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി; വെളിപ്പെടുത്തലുമായി ഇമ്രാന്‍ ഖാന്‍

ഭാര്യയ്ക്ക് ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കി; വെളിപ്പെടുത്തലുമായി ഇമ്രാന്‍ ഖാന്‍

പുതിയ വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. തന്റെ ഭാര്യയായ ബുഷ്‌റ ബീബിക്ക് ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. ഇതിലുള്ള രാസവസ്തുക്കള്‍ അവരുടെ ആരോഗ്യ നില മോശമാക്കിയെന്നും, താന്‍ നിര്‍ദേശിക്കുന്ന ആശുപത്രിയില്‍ തന്നെ ഇതിന് വേണ്ട പരിശോധനകള്‍ വേണമെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് മുന്‍ പ്രധാനമന്ത്രിയുടെ ആരോപണം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ഭക്ഷണത്തില്‍ കലര്‍ന്ന രാസവസ്തുക്കള്‍ ദിവസേനയുള്ള വയറുവേദനയ്ക്ക് കാരണമായി. […]

Read More
 ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി; ഒരാള്‍ പിടിയില്‍

ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി; ഒരാള്‍ പിടിയില്‍

എറണാകുളം: ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ ഒരാള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജ് ആണ് തൃപ്പൂണിത്തുറ പൊലീസിന്റെ പിടിയിലായത്. അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 350 പേരില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് തട്ടിയത്. ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോളാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ പോലീസില്‍ പരാതി നല്‍കി. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജിനെ ഹില്‍ പാലസ് […]

Read More
 എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രണമാണ്; ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രണമാണ്; ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രണമാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അക്രമം ജനാധിപത്യവിരുദ്ധമെന്നും ​ഗവർണർ ചൂണ്ടിക്കാട്ടി. തനിക്കെതിരെ നടന്ന പ്രതിഷേധത്തെക്കുറിച്ച് കേന്ദ്രത്തിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ താൻ ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നാൽ രാഷ്ട്രപതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഗവർണർ വ്യക്തമാക്കി. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണ്. പ്രതിഷേധങ്ങൾക്കും എതിർ അഭിപ്രായങ്ങൾക്കും ജനാധിപത്യത്തിൽ സ്ഥാനം ഉണ്ട്. പക്ഷെ അക്രമങ്ങൾക്ക് സ്ഥാനമില്ല. ആക്രമണങ്ങൾ താൻ ഇതിന് മുമ്പും നേരിട്ടുണ്ടെന്നും ഇതിലും മോശമായത് നേരിട്ടുണ്ടെന്നും ​ഗവർണർ വ്യക്തമാക്കി. രാജ്ഭവന് കിട്ടേണ്ട പണം […]

Read More
 സുകൃതം കൂട്ടായ്മയുടെ വിഷുപ്പെരുന്നാള്‍

സുകൃതം കൂട്ടായ്മയുടെ വിഷുപ്പെരുന്നാള്‍

കുന്ദമംഗലം : സുകൃതം കൂട്ടായ്മ കുന്ദമംഗലത്ത് ‘വിഷുപ്പെരുന്നാള്‍’ സംഘടിപ്പിച്ചു. പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ : മാധവന്‍ കോമത്ത് ഉ്ദഘാടനം ചെയ്തു. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ക്ക് അതീതമായി മാനവിക കൂട്ടായ്മകളാണ് വര്‍ത്തമാന കാലത്ത് അനിവാര്യമെന്ന് ഡോ. മാധവന്‍ കോമത്ത് പറഞ്ഞു.സുകൃതം വൈസ് ചെയര്‍മാന്‍ സുബൈര്‍ കുന്ദമംഗലം അധ്യക്ഷത വഹിച്ചു. വിജയന്‍ കാരന്തൂര്‍, കാനേഷ് പൂനൂര്‍ , സി സി ജോണ്‍ , രവീന്ദ്രന്‍ മാസ്റ്റര്‍, ഡോ. ചന്ദ്രന്‍, ഡോ. ചിത്ര, ലാല്‍ കുന്ദമംഗലം, നാസര്‍ കാരന്തൂര്‍, […]

Read More
 ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ചു; ഒന്നര വയസുകാരി മരിച്ചു

ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ചു; ഒന്നര വയസുകാരി മരിച്ചു

പഞ്ചാബിലെ ലുധിയാനയില്‍ ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരി മരിച്ചു. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. പട്യാലയിലെ ബേക്കറിയില്‍നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ ദമ്പതികളുടെ മകള്‍ റാബിയ മരിച്ചതെന്ന് ‘ന്യൂസ് 9 ലൈവ്’ റിപ്പോര്‍ട്ട് ചെയ്തു. ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛര്‍ദിച്ചു മരിക്കുകയുമായിരുന്നുവെന്നു മാതാപിതാക്കള്‍ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് പട്യാലയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇവര്‍. വീട്ടില്‍നിന്നു ബന്ധുക്കള്‍ നല്‍കിയ ചോക്ലേറ്റ് ആണ് കുഞ്ഞ് […]

Read More
 സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അജൈവമാലിന്യങ്ങള്‍ തള്ളി; ആളെ കണ്ടെത്തി പിഴ ചുമത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍

സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അജൈവമാലിന്യങ്ങള്‍ തള്ളി; ആളെ കണ്ടെത്തി പിഴ ചുമത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍

സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അജൈവമാലിന്യങ്ങള്‍ തള്ളിയ ആളെ കണ്ടെത്തി പിഴ ചുമത്തി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍. ചാത്തമംഗലം പഞ്ചായത്തിലെ കമ്പനിമുക്കിലെ സ്വകാര്യ ഭൂമിയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയിലാണ് പ്ലാസ്റ്റിക് കവറുകളും ഓണ്‍ലൈന്‍ കൊറിയര്‍ കമ്പനികളുടെ പാക്കിംഗ് ബോക്‌സും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പൊതിയുന്ന കണ്ടെയ്‌നറുകളും മറ്റും ഇവിടെ തള്ളിയ നിലയില്‍ കണ്ടത്.മാലിന്യം പരിശോധിച്ചപ്പോള്‍ ഇതിലെ കൊറിയര്‍ ബോക്‌സില്‍ നിന്ന് മേല്‍വിലാസം കണ്ടെത്തി. ഈ വിലാസം പിന്തുടര്‍ന്നാണ് ആളെ കണ്ടെത്തിയത്. വാടകക്ക് നല്‍കിയ വീടിന്റെ വിലാസത്തിലാണ് ബോക്‌സ് വന്നിരുന്നത്. […]

Read More
 ശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍

ശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍

തെഹ്‌റാന്‍: ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍. ഇസ്രായേല്‍ തിരിച്ചടിക്കുകയും ഇറാന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ശക്തമായി പ്രതികരിക്കുമെന്ന് വിദേശകാര്യ മന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനെതിരെ ഒരു രാത്രിയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രസ്താവന വന്നത്. ഇസ്രായേലിന്റെ ആക്രമണത്തെ നുഴഞ്ഞുകയറ്റക്കാരുടെ ആക്രമണമെന്നാണ് ഇറാന്‍ വിശേഷിപ്പിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്നും ഇതെ കുറിച്ചുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ കൃത്യമല്ലെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ശനിയാഴ്ചയാണ് […]

Read More