ഫോണ്‍ വിളിച്ച് 65 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു; രക്ഷിക്കാന്‍ ഇറങ്ങിയ യുവാവും കിണറില്‍ അകപ്പെട്ടു;ഫയര്‍ ഫോഴ്സ് രണ്ടുപേരെയും രക്ഷപ്പെടുത്തി

ഫോണ്‍ വിളിച്ച് 65 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു; രക്ഷിക്കാന്‍ ഇറങ്ങിയ യുവാവും കിണറില്‍ അകപ്പെട്ടു;ഫയര്‍ ഫോഴ്സ് രണ്ടുപേരെയും രക്ഷപ്പെടുത്തി

കൊല്ലം: കടയ്ക്കലില്‍ കിണറില്‍ വീണയാളെ രക്ഷപെടുത്താന്‍ ഇറങ്ങിയ യുവാവും കിണറില്‍ അകപ്പെട്ടു. ഫയര്‍ ഫോഴ്സ് എത്തി രണ്ടുപേരെയും രക്ഷപ്പെടുത്തി. പരിക്ക് പറ്റിയ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടക്കല്‍ വട്ടപച്ച സ്വദേശി വിഷ്ണുവും സുഹൃത്ത് സുമേഷും ആണ് കിണറ്റില്‍ അകപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി11 മണിയോടെ പഞ്ചായത്ത് കിണറിന്റെ വക്കില്‍ ഇരുന്ന് വിഷ്ണു ഫോണ്‍ ചെയ്യുക ആയിരുന്നു. ഇതിനിടെ വിഷ്ണു 65 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു. ഇതുകണ്ട സുമേഷ് വിഷ്ണുവിനെ രക്ഷിക്കാന്‍ കയര്‍ കെട്ടികിണറ്റിനുള്ളിലേക്ക് ഇറങ്ങിയെങ്കിലും കിണറില്‍ […]

Read More
 ഹജ്ജ് യാത്ര നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം

ഹജ്ജ് യാത്ര നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം

തിരുവനന്തപുരം: കേന്ദ്ര ഹജ്ജ് കമ്മിറ്റി ഹജ്ജിന് പോകേണ്ട നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കി. കരിപ്പൂര്‍ വഴി ഹജ്ജിന് പോകുന്നവര്‍ നല്‍കേണ്ടത് മൂന്ന് ലക്ഷത്തി എഴുപത്തി മൂവായിരം രൂപയാണ്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളേക്കാള്‍ മുപ്പത്തി അയ്യായിരം രൂപ അധികമാണിത്. വിമാനനിരക്കിലെ വ്യത്യസമാണ് വര്‍ദ്ധനവിന് കാരണം. കൊച്ചി വഴി പോകുന്നവര്‍ മൂന്ന് ലക്ഷത്തി മുപ്പത്തി ഏഴായിരത്തി ഒരുനൂറ് രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ മൂന്ന് ലക്ഷത്തി മുപ്പത്തി എട്ടായിരം രൂപയും നല്‍കണം. എയര്‍ ഇന്ത്യ നിരക്ക് ഈടാക്കുന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു.

Read More
 പ്രിസൈഡിംഗ് ഓഫീസറായ ഇടത് സംഘടനാ നേതാവിനെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്നൊഴിവാക്കി;നടപടിയുണ്ടായത് ബിജെപിയുടെ പരാതിയിൽ

പ്രിസൈഡിംഗ് ഓഫീസറായ ഇടത് സംഘടനാ നേതാവിനെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്നൊഴിവാക്കി;നടപടിയുണ്ടായത് ബിജെപിയുടെ പരാതിയിൽ

സെക്രട്ടേറിയറ്റിലെ ധന വകുപ്പ് സെക്ഷൻ ഓഫീസറായ കെഎൻ അശോക് കുമാറിനെ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി. ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം ചുമതലയുള്ള സബ് കളക്ടര്‍ ഡോ. അശ്വനി ശ്രീനിവാസാണ് നടപടി എടുത്തത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ ഇറക്കിയ ലഘുലേഖയുടെ പേരിലാണ് നടപടി. കണ്ണാടി എന്ന പേരിലിറക്കിയ ലഘുലേഖയിൽ രാഷ്ട്രീയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് […]

Read More
 ട്രെയിനിൽ യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം; സംഭവം നടന്നത് ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരന്

ട്രെയിനിൽ യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം; സംഭവം നടന്നത് ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരന്

ട്രെയിനിൽ യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം. ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരിൽ വച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോഗിയിലെ ഒരു യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. തെങ്കാശി സ്വദേശി കാർത്തി എന്ന യുവാവിനാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിൻ യാത്ര തുടർന്നു. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ തങ്ങൾ പാമ്പിനെ കണ്ടുവെന്നാണ് യാത്രക്കാരുടെ മൊഴി. […]

Read More
 ഭാര്യ ഭര്‍ത്താവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഭാര്യ ഭര്‍ത്താവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട: പത്തനംതിട്ട അട്ടത്തോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പടിഞ്ഞാറെ കോളനിയില്‍ താമസിക്കുന്ന രത്‌നാകരന്‍ (57) ആണ് മരിച്ചത്. ഭാര്യ ശാന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രത്‌നാകരനുമായുള്ള വഴക്കിനിടെ ശാന്ത കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞുവീണ രത്‌നാകരനെ നിലയ്ക്കലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.

Read More
 ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചു; പ്രത്യാക്രമണം നടത്തിയാല്‍ യുദ്ധം കനത്തതാകുമെന്ന് ഇറാന്‍ പ്രസിഡന്റ്

ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചു; പ്രത്യാക്രമണം നടത്തിയാല്‍ യുദ്ധം കനത്തതാകുമെന്ന് ഇറാന്‍ പ്രസിഡന്റ്

ഇസ്രായേലിനെതിരെ ആദ്യമായി നേരിട്ട് നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്നും പ്രഖ്യാപിച്ചു. പ്രത്യാക്രമണം നടത്തിയാല്‍ യുദ്ധം കനത്തതാകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു. ”സയണിസ്റ്റ് ഭരണകൂടമോ (ഇസ്രായേല്‍) അല്ലെങ്കില്‍ അവരെ പിന്തുണക്കുന്നവരോ അശ്രദ്ധമായി എന്തെങ്കിലും ചെയ്യുകയാണെങ്കില്‍, അവര്‍ക്ക് നിര്‍ണായകവും വളരെ ശക്തമായതുമായ മറുപടി ലഭിക്കും,” -റെയ്‌സി പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ സൈനികമായി തിരിച്ചടിക്കരുതെന്ന് ഇസ്രായേലിനും സഖ്യകക്ഷികള്‍ക്കും ഇറാന്റെ […]

Read More
 യുവതിയെ കൊലപ്പെടുത്തിയത് പ്രണയപ്പക; പ്രവിയയുടെ വിവാഹം നിശ്ചയിച്ചത് പ്രകോപനകാരണം; ഫോണ്‍ രേഖകള്‍ പരിശോധിച്ചു

യുവതിയെ കൊലപ്പെടുത്തിയത് പ്രണയപ്പക; പ്രവിയയുടെ വിവാഹം നിശ്ചയിച്ചത് പ്രകോപനകാരണം; ഫോണ്‍ രേഖകള്‍ പരിശോധിച്ചു

പട്ടാമ്പി കൊടുമുണ്ടയില്‍ യുവതിയെ കൊലപ്പെടുത്തിയത് പ്രണയപ്പകയെന്ന് പൊലീസ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ പ്രവിയയെ പ്രതി ഭീഷണിപ്പെടുത്തിയെന്നും പ്രവിയയുടെ വിവാഹം നിശ്ചയിച്ചത് പ്രകോപനകാരണവുമായെന്നുമാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ട പ്രവിയയുടേയും സന്തോഷിന്റെയും ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ചു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപെടുകള്‍ നടത്തിയിരുന്നതായും പൊലീസ് പറയുന്നു.പ്രവിയ മുന്‍പ് ജോലി ചെയ്തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയാണ് പ്രതിയായ സന്തോഷ്. ആറു മാസം മുന്‍പാണ് സന്തോഷിന്റെ കടയിലെ ജോലി നിര്‍ത്തിയത്. പ്രവിയയെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ സന്തോഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. കൊടുമുണ്ട തീരദേശ […]

Read More
 പാടത്ത് കൂട്ടിയിട്ട നെല്ല് സാമൂഹ്യവിരുദ്ധർ വെള്ളം കയറ്റി മുക്കി; പോലീസിൽ പരാതി നൽകാൻ ഒരുങ്ങി കർഷകർ

പാടത്ത് കൂട്ടിയിട്ട നെല്ല് സാമൂഹ്യവിരുദ്ധർ വെള്ളം കയറ്റി മുക്കി; പോലീസിൽ പരാതി നൽകാൻ ഒരുങ്ങി കർഷകർ

കൊയ്ത് കഴിഞ്ഞ് പാടത്ത് കൂട്ടിയിട്ട നെല്ല് സാമൂഹ്യവിരുദ്ധർ വെള്ളം കയറ്റി മുക്കി. എടത്വ കൃഷിഭവൻ പരിധിയിൽ വരുന്ന എടത്വ നെടുമ്മാലി പാടത്ത് കൊയ്ത് കഴിഞ്ഞ് വയലിൽ കൂട്ടിയിട്ട നെല്ലാണ് തൂമ്പ് തുറന്നുവിട്ട് വെള്ളം കയറ്റി മുക്കിയത്. കർഷകരായ പഴമാലി ബിന്നി, പറത്തറ ജോസി എന്നിവരുടെ നെല്ലാണ് വെള്ളത്തിലായത്. വെള്ളിയാഴ്ച കൊയ്ത്ത് കഴിഞ്ഞ് വയലിൽ കൂട്ടിയിട്ട് മടങ്ങിയ കർഷകർ ഇന്നലെ രാവിലെ പാടത്ത് എത്തിയപ്പോഴാണ് നെല്ല് വെള്ളത്തിൽ മുങ്ങിയതായി ശ്രദ്ധയിൽ പെട്ടത്. കൂട്ടിയിട്ട നെല്ലിന്‍റെ അടിഭാഗം പൂർണ്ണമായി വെള്ളത്തിൽ […]

Read More
 പാലക്കാട് നെല്ലിയാമ്പതിയിൽ റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി

പാലക്കാട് നെല്ലിയാമ്പതിയിൽ റോഡിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി

പാലക്കാട് നെല്ലിയാമ്പതി കൂനം പാലത്തിന് സമീപം പുലിയെ ചത്ത നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്. തേയില തോട്ടത്തിലെ തൊഴിലാളികളുടെ പാടിക്ക് സമീപമുള്ള പാതയാണിത്.പുലർച്ചെ 5.30 പാൽ വിൽപ്പനക്കാരനാണ് പുലി പാതയിൽ കിടക്കുന്നതായി കണ്ടത്. പുലിയുടെ വയർ പൊട്ടി ആന്തരികാവയവങ്ങൾ പുറത്ത് വരുകയും, ഒരു കൈ ഒടിയുകയും ചെയ്തിട്ടുണ്ട്. വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് കുറുകെ കടക്കുന്നതിനിടയിൽ വാഹനമിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

Read More
 പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തില്‍ കുടുങ്ങി ഒരാള്‍ മരിച്ചു

പ്രധാനമന്ത്രിയുടെ സുരക്ഷക്ക് കെട്ടിയ കയര്‍ കഴുത്തില്‍ കുടുങ്ങി ഒരാള്‍ മരിച്ചു

കൊച്ചി: എറണാകുളത്ത് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി റോഡില്‍ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. വടുതല സ്വദേശി മനോജ് ആണ് മരിച്ചത്. വളഞ്ഞമ്പലത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. എസ്എ റോഡില്‍ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. എന്നാല്‍ തങ്ങള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോയപ്പോഴാണ് മനോജ് ഉണ്ണി അപകടത്തില്‍ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നാണ് കേരളത്തില്‍ എത്തുന്നത്. തൃശൂരിലും […]

Read More