കൊയ്ത് കഴിഞ്ഞ് പാടത്ത് കൂട്ടിയിട്ട നെല്ല് സാമൂഹ്യവിരുദ്ധർ വെള്ളം കയറ്റി മുക്കി. എടത്വ കൃഷിഭവൻ പരിധിയിൽ വരുന്ന എടത്വ നെടുമ്മാലി പാടത്ത് കൊയ്ത് കഴിഞ്ഞ് വയലിൽ കൂട്ടിയിട്ട നെല്ലാണ് തൂമ്പ് തുറന്നുവിട്ട് വെള്ളം കയറ്റി മുക്കിയത്. കർഷകരായ പഴമാലി ബിന്നി, പറത്തറ ജോസി എന്നിവരുടെ നെല്ലാണ് വെള്ളത്തിലായത്. വെള്ളിയാഴ്ച കൊയ്ത്ത് കഴിഞ്ഞ് വയലിൽ കൂട്ടിയിട്ട് മടങ്ങിയ കർഷകർ ഇന്നലെ രാവിലെ പാടത്ത് എത്തിയപ്പോഴാണ് നെല്ല് വെള്ളത്തിൽ മുങ്ങിയതായി ശ്രദ്ധയിൽ പെട്ടത്. കൂട്ടിയിട്ട നെല്ലിന്‍റെ അടിഭാഗം പൂർണ്ണമായി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. നെൽകൂനയിൽ വെള്ളം കയറിയതോടെ സംഭരണവും തടസ്സപ്പെട്ടു. കർഷകർ കൃഷി ഓഫീസറെ അറിയിച്ചു. പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കർഷകർ.കഴിഞ്ഞ ദിവസം സമാന സംഭവം തലവടി കൃഷിഭവൻ പരിധിയിലെ ആനകിടാവിരുത്തി പാടത്ത് സംഭവിച്ചിരുന്നു. വിളവെടുപ്പ് നടക്കാനിരുന്ന ദിവസമാണ് തൂമ്പ് തുറന്ന് വെള്ളം കയറ്റി മുക്കിയത്. ഇതിനെതിരെ കർഷകനായ തലവടി ആനപ്രമ്പാൽ അഞ്ചിൽ പോൾ മാത്യു എടത്വ പോലീസിൽ പരാതി നൽകിയിരുന്നു.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020