ബസ് മലയിടുക്കിലേക്ക് വീണു; 7 പേര്‍ മരിച്ചു; മറിഞ്ഞത് 150 അടി താഴ്ചയിലേക്ക്

ബസ് മലയിടുക്കിലേക്ക് വീണു; 7 പേര്‍ മരിച്ചു; മറിഞ്ഞത് 150 അടി താഴ്ചയിലേക്ക്

ശ്രീനഗര്‍: ജമ്മുവിലെ അഖ്നൂര്‍ ജില്ലയില്‍ നിന്ന് രജൗരിയിലേക്ക് യാത്രക്കാരുമായി പോയ ബസ് മലയിടുക്കിലേക്ക് വീണ് 7 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 150 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഉച്ചക്ക് ഒരുമണിയോടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസില്‍ ആകെ ഇരുപത് യാത്രക്കാരാണ് ഉണ്ടായിരുന്നത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍പ്പെട്ട ബസിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വീഴ്ചയില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് […]

Read More
 കെഎസ്ആര്‍ടിസി ബസിൽ യുവതി പ്രസവിച്ച സംഭവം; യുവതിക്കും കുഞ്ഞിനും തുടർ ചികിത്സ സൗജന്യമാക്കി അമല ആശുപത്രി

കെഎസ്ആര്‍ടിസി ബസിൽ യുവതി പ്രസവിച്ച സംഭവം; യുവതിക്കും കുഞ്ഞിനും തുടർ ചികിത്സ സൗജന്യമാക്കി അമല ആശുപത്രി

തൃശൂർ പേരാമംഗലത്ത് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിൽ പ്രസവിച്ച യുവതിയുടെയും കുഞ്ഞിൻ്റെയും തുടർ ചികിത്സ അമല ആശുപത്രി സൗജന്യമാക്കി. അങ്കമാലിയില്‍ നിന്നും തൊട്ടില്‍ പാലത്തിന് പോവുകയായിരുന്ന കെഎസ്ആര്‍ടി ബസിലാണ് തിരുനാവായ സ്വദേശിനിയായ 36കാരി ഇന്നലെ പ്രസവിച്ചത്. അതിനിടെ, ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ സമ്മാനം യുവതിയ്ക്ക് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാലോടെയാണ് അങ്കമാലിയില്‍ നിന്ന് തൊട്ടില്‍ പാലത്തേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരി സെറീനയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. യാത്രക്കിടെ യുവതിക്ക് പ്രസവ വേദന […]

Read More
 മാസപ്പടി; ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

മാസപ്പടി; ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് സൊലൂഷന്‍സ് മാസപ്പടി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജികളിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിയുടെ പേരില്‍ അബുദാബി കമേഷ്യല്‍ ബാങ്കിലുള്ള അക്കൗണ്ട് സംബന്ധിച്ച് അന്വേഷണം വേണമെന്ന ഉപഹര്‍ജിയിലെ നടപടി അടക്കമാണ് അവസാനിപ്പിച്ചത്. എസ്എഫ്ഐഒ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഉപഹര്‍ജിയില്‍ കോടതി ഇടപെട്ടില്ല. അന്വഷണം അവസാനിച്ച ശേഷം പരാതിയുണ്ടെങ്കില്‍ വീണ്ടും ഹര്‍ജിയുമായി കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ കെഎസ്‌ഐഡിസിയുടെ ഹര്‍ജിയില്‍ കോടതി ജൂലൈ 15 ന് […]

Read More
 കൊച്ചിയില്‍ വീണ്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയില്‍ വീണ്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിലാണ് നാലംഗ സംഘം കവര്‍ച്ച നടത്തിയത്. ഇതില്‍ മൂന്ന് പേരെ പിടികൂടി. ലോഡ്ജില്‍ താമസിക്കുന്ന ലോട്ടറി കട നടത്തുന്നയാളെ മര്‍ദിച്ച പ്രതികള്‍ പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ലോഡ്ജിലെത്തിയ അക്രമി സംഘം ലോട്ടറി കട നടത്തുന്നയാളെ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തുകയും തോക്കുകൊണ്ട് ഇയാളുടെ കണ്ണിലേക്ക് ഇടിക്കുകയുമായിരുന്നു. ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന 65000 രൂപ വില വരുന്ന ഐഫോണും […]

Read More
 ഡല്‍ഹിയില്‍ 22 കാരിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഡല്‍ഹിയില്‍ 22 കാരിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഡല്‍ഹിയിലെ വസന്ത് കുഞ്ചിയില്‍ 22 കാരിയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജോക്രി സ്വദേശിയായ പൂജയാണ് മരിച്ചത്. കൊലപതാകം നടത്തിയതിന് ശേഷം പ്രതി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. പ്രതിയെ പിടികൂടാന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ വിവാഹ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹത്തിന്റെ പ്രാഥമിക പരിശോധനയില്‍ കഴുത്ത് ഞെരിച്ചാണ് മരണകാരണമെന്ന് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. രണ്ട് മാസം മുന്‍പ് ഏപ്രില്‍ 22 നാണ് പൂജയും അഭിഷേകും രണ്ടാം വിവാഹം കഴിച്ചതെന്ന് […]

Read More
 കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: സൗത്ത് ബീച്ചില്‍ ഇടിമിന്നലേറ്റ് ഏഴ് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍, അഷ്റ്ഫ്, സലീം, അബദുള്‍ ലത്തിഫ്, ജംഷീര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നുച്ചയോടെയായിരുന്നു സംഭവം. ബീച്ചില്‍ വിശ്രമിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്നവര്‍ക്കാണ് ഇടിമിന്നലേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ 17 വയസുകാരനാണ്. ബീച്ചില്‍ ആളുകള്‍ പെട്ടെന്ന് തളര്‍ന്ന് വീഴുന്നത് കണ്ട ദൃക്സാക്ഷികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

Read More
 കാഫിർ സ്ക്രീൻഷോട്ട് പ്രതികളെ ഉടൻ പിടികൂടുക;യു ഡി എഫ്  ആർ എം പി ധർണ്ണ നടത്തി

കാഫിർ സ്ക്രീൻഷോട്ട് പ്രതികളെ ഉടൻ പിടികൂടുക;യു ഡി എഫ് ആർ എം പി ധർണ്ണ നടത്തി

തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഫിർ പ്രയോഗം നടത്തി സമൂഹത്തിൽ വർഗീയ ചേരിതിരിവും സംഘർഷങ്ങളും കലാപങ്ങളുമുണ്ടാക്കാൻ പ്രേരിപ്പിക്കുന്ന സ്ക്രീൻഷോട്ട് തയ്യാറാകുകയും പ്രചരിപ്പിക്കുകയും ചെയ്ത രാജ്യ ദ്രോഹികളായ കുറ്റവാളികളെ ഒരു മാസം പിന്നിട്ടും അന്വേഷിച്ചു കണ്ടുപിടിക്കാൻ തയ്യാറാവാത്ത പോലീസ് നടപടി ഏറെ പ്രധിഷേധാർഹമാണെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു.പോലീസിനു പരാധി കൊടുത്തിട്ടും നിരവധി തവണ ആവിശ്യപെട്ടിട്ടും സമരങ്ങൾ നടത്തീട്ടും പ്രതികളെ പിടികൂടാതെ പോലീസ് നടപടി ദുരൂഹവും ഉത്കണ്ഠാജനകവുമാന്നെന്ന് അദ്ദേഹം പറഞ്ഞു. വടകര റൂറൽ ഓഫീസിന് മുൻപിലായിരുന്നു ധർണാ സമരംസംഘടിപ്പിച്ചത്.കെ. കെ രമ എം […]

Read More
 നവവരൻ കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തി ജീവനൊടുക്കി;സംഭവം മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ

നവവരൻ കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തി ജീവനൊടുക്കി;സംഭവം മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയെ നടുക്കി കൂട്ടക്കൊലപാതകം. നവവരനായ യുവാവ് തൻ്റെ കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തി ജീവനൊടുക്കി. ചിന്ദ്വാര നഗരത്തിൽ നിന്ന് 145 കിലോമീറ്റർ അകലെയുള്ള ആദിവാസി ഗ്രാമമായ ബോദൽ കച്ചാറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ 2.30നായിരുന്നു സംഭവം. കുടുംബം ഉറങ്ങിക്കിടക്കുമ്പോൾ ഭുര എന്ന ദിനേശ് ഗോണ്ട (30) അക്രമം കൊടാലി ഉപയോഗിച്ച് എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇയാൾ വിവാഹിതനായത്.അമ്മ സിയാബായി (55), ഭാര്യ വർഷ (23), സഹോദരൻ […]

Read More
 കെ.എസ് ഇ.ബിയുടെ ടവർ ലൈനിൽ നിന്നും ഗുരുതരമായി പൊള്ളലേറ്റു; പന്ത്രണ്ട് വയസ്സുക്കാരൻ മാലിക്ക്  മരിച്ചു

കെ.എസ് ഇ.ബിയുടെ ടവർ ലൈനിൽ നിന്നും ഗുരുതരമായി പൊള്ളലേറ്റു; പന്ത്രണ്ട് വയസ്സുക്കാരൻ മാലിക്ക് മരിച്ചു

കെ.എസ് ഇ.ബിയുടെ ടവർ ലൈനിൽ നിന്നും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മാലിക്ക് ( 12 ) എന്ന കുട്ടി മരിച്ചു. ‘കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 70 ശതമാനം പൊള്ളലേറ്റ കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു.മാണിയമ്പലം പള്ളി കോട്ടേഴ്‌സിൽ താമസക്കാരായ മുബാസിൻ്റയും റോസിനയുടെയും മകനായ മാലിക്കിന് മെയ് 24 നാണ് ഒന്നാം നിലയുടെ ടെറസിൻ്റെ മുകളിൽ നിന്ന് ഷോക്കേറ്റത്.ഒപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി ബഹളം വെച്ചപ്പോഴാണ് താഴെയുള്ളവർ വിവരം അറിയുന്നത്. ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ടെറസിൽ […]

Read More
 യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ്; ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസ്; ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

കൊച്ചി: യുവ യുവനടിയ്ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ഒമര്‍ ലുലുവിന് ഇടക്കാല ജാമ്യം. ഒമര്‍ ലുലുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കണം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജൂണ്‍ ആറിന് വിശദമായ വാദം കേള്‍ക്കും. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. കേസില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്നാണ് ഒമര്‍ ലുലു പ്രതികരിച്ചത്.

Read More