കൊച്ചി: കൊച്ചിയില്‍ വീണ്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിലാണ് നാലംഗ സംഘം കവര്‍ച്ച നടത്തിയത്. ഇതില്‍ മൂന്ന് പേരെ പിടികൂടി. ലോഡ്ജില്‍ താമസിക്കുന്ന ലോട്ടറി കട നടത്തുന്നയാളെ മര്‍ദിച്ച പ്രതികള്‍ പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ ലോഡ്ജിലെത്തിയ അക്രമി സംഘം ലോട്ടറി കട നടത്തുന്നയാളെ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തുകയും തോക്കുകൊണ്ട് ഇയാളുടെ കണ്ണിലേക്ക് ഇടിക്കുകയുമായിരുന്നു. ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന 65000 രൂപ വില വരുന്ന ഐഫോണും 5500 രൂപയും സംഘം കവര്‍ന്നു. സംഭവത്തിനുശേഷം ഒളിവില്‍ പോയ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *