രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകും,പ്രിയങ്ക മത്സരിക്കുന്നില്ല;പ്രഖ്യാപനവുമായി കോൺ​ഗ്രസ്

രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകും,പ്രിയങ്ക മത്സരിക്കുന്നില്ല;പ്രഖ്യാപനവുമായി കോൺ​ഗ്രസ്

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കേ അഭ്യൂഹങ്ങൾക്ക് വിരാമം. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക മത്സരിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു എന്നും കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. സോണിയ ഗാന്ധിയുടെ സീറ്റിൽ സ്വാഭാവിക തീരുമാനം എന്ന് നേതൃത്വം വ്യക്തമാക്കി.

Read More
 സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം;  നിർദ്ദേശവുമായി കെഎസ്ഇബി

സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം; നിർദ്ദേശവുമായി കെഎസ്ഇബി

സംസ്ഥാനത്തെ വൈദ്യുതി ഉപയോ​ഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിർദ്ദേശം മുന്നോട്ട് വെച്ച് കെഎസ്ഇബി. അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്നാണ് കെഎസ്ഇബി പറയുന്നത്. അതുപോലെ പീക്ക് ടൈമിൽ സ്വയം ഉപഭോഗം കുറക്കാൻ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടും.ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണം എന്ന് കെഎസ്ഇബി മുന്നോട്ട് വെച്ച നിർദേശങ്ങളിൽ പറയുന്നു. എങ്ങനെ എപ്പോൾ നിയന്ത്രണം കൊണ്ട് വരണം എന്നതിൽ കെഎസ്ഇബി സർക്കുലർ ഇറക്കും. മലബാർ മേഖലയിലായിരിക്കും ആദ്യഘട്ടത്തിൽ നിയന്ത്രണം […]

Read More
 കോണിക്കൽ കുടുംബസംഗമം നടത്തി

കോണിക്കൽ കുടുംബസംഗമം നടത്തി

കുന്ദമംഗലം: ചൂലാംവയൽ കോണിക്കൽ കുടുംബസംഗമം നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി പരിപാടി ഉദ്ഘാടനം ചെയ്തു.ഉണ്ണി പാച്ചോലക്കൽ അധൃക്ഷതവഹിച്ചു.M.P.കേളുക്കുട്ടി,ഗിരീഷ് ആബ്ര,കോയ തോട്ടത്തിൽ,സുബ്രഹ്മണ്യൻ കോണിക്കൽ, ശിവശങ്കരൻ മേലേടത്ത്, രാജൻ കോണിക്കൽ എന്നിവർ സംസാരിച്ചു.ചെക്കു പാ ച്ചോലക്കൽ,മാധവി പാ ച്ചോലക്കൽ,ദേവകി നടുക്കണ്ടിയിൽ,ലക്ഷ്മി നടുകണ്ടിയിൽ എന്നിവരെ ആദരിച്ചു.വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ നടത്തി.

Read More
 ഹജ്ജ് തീർഥാടകരെ തിരിച്ചറിയാനായി ​ഹജ്ജ് നുസ്‌ക് കാർഡ് പുറത്തിറക്കി;തീർഥാടകരുടെ പ്രവേശനത്തിനും സഞ്ചാരത്തിനും കാർഡ്​ നിർബന്ധം

ഹജ്ജ് തീർഥാടകരെ തിരിച്ചറിയാനായി ​ഹജ്ജ് നുസ്‌ക് കാർഡ് പുറത്തിറക്കി;തീർഥാടകരുടെ പ്രവേശനത്തിനും സഞ്ചാരത്തിനും കാർഡ്​ നിർബന്ധം

റിയാദ്: ഹജ്ജ്​ ഒരുക്കങ്ങളുടെ ഭാഗമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ‘നുസ്‌ക് കാർഡ്’പുറത്തിറക്കി. തീർഥടകനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ അടങ്ങുന്നതാണ്​ ഈ കാർഡ്​. കാർഡിന്റെ ആദ്യ ബാച്ച് ഇന്തോനേഷ്യൻ തീർഥാടകരുടെ പ്രതിനിധി സംഘത്തിന് മന്ത്രാലയം കൈമാറി. പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും സഞ്ചാരത്തിനും യാത്രക്കും തീർഥാടകർ ഈ കാർഡ്​ കൂടെ വഹിക്കൽ നിർബന്ധമാണ്. വിസ അനുവദിച്ചതിന് ശേഷം ഹജ്ജ് ഓഫീസുകൾ വഴിയാണ് വിദേശ തീർഥാടകർക്ക് കാർഡ് വിതരണം ചെയ്യുക. ആഭ്യന്തര തീർഥാടകർക്ക്​ ഹജ്ജ് പെർമിറ്റ് നൽകിയതിന് ശേഷം സേവന കമ്പനികൾ വഴി […]

Read More
 പന്നിയങ്കരയില്‍ ജോലിസ്ഥലത്ത് നിന്ന് സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

പന്നിയങ്കരയില്‍ ജോലിസ്ഥലത്ത് നിന്ന് സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

പന്നിയങ്കരയില്‍ ജോലിസ്ഥലത്ത് നിന്ന് സൂര്യഘാതമേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിജേഷിന് സൂര്യാഘാതമേറ്റത്. പെയിന്‍റ് പണിക്കാരനായ വിജേഷിന് ജോലി സ്ഥലത്ത് വച്ചാണ് സൂര്യാഘാതമേല്‍ക്കുന്നത്. ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. സൂര്യാഘാതമാണെന്ന് അപ്പോള്‍ മനസിലായിരുന്നില്ല.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ ആണ് അല്‍പം മുമ്പ് മരണം സംഭവിച്ചിരിക്കുന്നത്.

Read More
 ഉഷ്ണതരം​ഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു,ജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കുക

ഉഷ്ണതരം​ഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു,ജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കുക

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. വിവിധ ജില്ലകളിലെ സാഹ​ചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം […]

Read More
 പൂവ്വാട്ടു പറമ്പിൽ മെയ്ദിന റാലിയും-കൺവെൻഷനും സംഘടിപ്പിച്ചു

പൂവ്വാട്ടു പറമ്പിൽ മെയ്ദിന റാലിയും-കൺവെൻഷനും സംഘടിപ്പിച്ചു

KSBA കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂവ്വാട്ടു പറമ്പിൽ മെയ് ദിന റാലി സംഘടിപ്പിച്ചു. തുടർന്ന് ജില്ലാ കമ്മറ്റി ഓഫീസ് ഹാളിൽ ജില്ലാ പ്രസിഡണ്ട് കെ.ആനന്ദ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി കെ.കെ.രവി -കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മറ്റി മെമ്പർമാരായഎ.എം.എസ്.അലവി, പി.സി. മെഹബൂബ്, കെ.പി.രമേശൻ, ലേഡി ബ്യൂട്ടീഷ്യൻ ജില്ലാ പ്രസിഡണ്ട് ഷിന്ദു രാധാകൃഷ്ണൻ ,ജില്ലാ ട്രഷറർ എം.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.ജില്ലാ ജോ: സെക്രട്ടറി സി.ടി. ഷഹീർ സ്വാഗതവും, എം.പ്രസീൽ നന്ദിയും പറഞ്ഞു.കെ .കെ .രവി.ജില്ലാ സെക്രട്ടറികെ.ആനന്ദ് കുമാർപ്രസിഡണ്ട്

Read More
 തൃശൂരിൽ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായി ചികിത്സയിലിരിക്കെ വയോധികൻ മരിച്ച സംഭവം;വെളിപ്പെടുത്തലുമായി ദൃക്സാക്ഷികൾ

തൃശൂരിൽ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായി ചികിത്സയിലിരിക്കെ വയോധികൻ മരിച്ച സംഭവം;വെളിപ്പെടുത്തലുമായി ദൃക്സാക്ഷികൾ

തൃശൂര്‍: ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിന് ഇരയായി ചികിത്സയിലിരിക്കെ വയോധികൻ മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷികള്‍. 3 രൂപാ കുറഞ്ഞതിനാണ് വയോധികനെ ബസ്സിൽ നിന്ന് തള്ളിയിട്ടതെന്നും പൊലീസ് കണ്ടെത്തി. തള്ളിയിട്ട ശേഷവും കണ്ടക്ടർ വയോധികനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ലെന്നും ബസില്‍ നിന്ന് ഇറങ്ങിവന്നശേഷം വീണ്ടും താഴേക്കിട്ടുവെന്നും ആ വീഴ്ചയിലാണ് ബോധം പോയതെന്നും ദൃക്സാശികളായ പ്രവീണ്‍, പുരുഷൻ എന്നിവര്‍ പറഞ്ഞു. കണ്ടക്ടറുടേത് ക്രൂരമായ പ്രവര്‍ത്തിയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഒന്നും പറ്റിയിട്ടില്ലലോ എന്ന് പറഞ്ഞാണ് വീണ്ടും താഴേക്ക് […]

Read More
 മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് വര്‍ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് വര്‍ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ അധ്യയനവര്‍ഷവും മലപ്പുറം ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റ് വര്‍ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ 30ശതമാനം സീറ്റും ഏയ്ഡഡ് സ്കൂളില്‍ 20ശതമാനം സീറ്റുമായിരിക്കും വര്‍ധിപ്പിക്കുക. സീറ്റ് ക്ഷാമം മൂലം മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സാധിക്കാത്ത തരത്തിലുള്ള പ്രതിസന്ധി മുന്‍ വര്‍ഷങ്ങളിലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണ പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സീറ്റ് വര്‍ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന് പുറമെ […]

Read More
 ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ലൈംഗികാതിക്രമ കേസിൽ ഹാസനിലെ എൻഡിഎ സ്ഥാനാർത്ഥിയും ജെഡിഎസ് സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. ലൈംഗികാതിക്രമക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. രാജ്യത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഇമിഗ്രേഷൻ പോയന്റുകൾ എന്നിവിടങ്ങളിലാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയത്. വിദേശത്തേക്ക് പോയ പ്രജ്വൽ ഈ സ്ഥലങ്ങളിലിറങ്ങിയാൽ കസ്റ്റഡിയിലെടുക്കാനാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസ് പ്രസിദ്ധീകരിച്ചത്. പ്രജ്വൽ രേവണ്ണ നാലാം ഘട്ട തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞേ വിദേശത്ത് നിന്നും തിരികെയെത്തുകയുളളുവെന്നാണ് വിവരം. തിരിച്ചെത്താൻ ടിക്കറ്റ് ബുക്ക്‌ […]

Read More