എട്ടുവര്‍ഷത്തോളം മദ്യത്തിനടിമയായിരുന്നു, വെളിപ്പെടുത്തി നടി ശ്രുതി ഹാസന്‍

എട്ടുവര്‍ഷത്തോളം മദ്യത്തിനടിമയായിരുന്നു, വെളിപ്പെടുത്തി നടി ശ്രുതി ഹാസന്‍

താന്‍ മദ്യത്തിനടിമയായിരുന്നെന്ന് നടന്‍ കമല്‍ ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍ വെളിപ്പെടുത്തി. താന്‍ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ല, എന്നാല്‍ കുറച്ചുകാലത്തേക്ക് മദ്യം തന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായിരുന്നുവെന്ന് ശ്രുതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇപ്പോള്‍ കുറച്ച് വര്‍ഷങ്ങളായി മദ്യപിക്കാറില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു ശ്രുതിയുടെ വെളിപ്പെടുത്തല്‍. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ദി റിപ്പബ്ലിക്, ഇന്ത്യ ടുഡേ ഉള്‍പ്പെടയുള്ള മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്. മദ്യപിക്കുമായിരുന്നെങ്കിലും താന്‍ ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്നും എന്നാല്‍ തന്റെ […]

Read More
 നാഗ്പൂരില്‍ സോളാര്‍ എക്‌സ്‌പ്ലോസീവ് കമ്പനിയില്‍ സ്‌ഫോടനം; 9 പേര്‍ മരിച്ചു

നാഗ്പൂരില്‍ സോളാര്‍ എക്‌സ്‌പ്ലോസീവ് കമ്പനിയില്‍ സ്‌ഫോടനം; 9 പേര്‍ മരിച്ചു

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സോളാര്‍ എക്‌സ്‌പ്ലോസീവ് കമ്പനിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ മരിച്ചു. നാഗ്പൂരിലെ ബസാര്‍ഗാവ് ഗ്രാമത്തിലെ കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്നു രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. കമ്പനിയിലെ കാസ്റ്റ് ബൂസ്റ്റര്‍ പ്ലാന്റില്‍ പാക്കിങ്ങിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More
 വയനാട്ടില്‍ നരഭോജി കടുവ പശുവിനെ കൊന്നു; മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

വയനാട്ടില്‍ നരഭോജി കടുവ പശുവിനെ കൊന്നു; മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

വയനാട്: കല്ലൂര്‍കുന്നില്‍ പശുവിനെ ആക്രമിച്ച് കൊന്നത് നരഭോജി കടുവയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. വാകേരി കൂടല്ലൂരില്‍ യുവകര്‍ഷകനെ കൊന്ന അതേ കടുവയുടെ അതേ കാല്‍പ്പാടുകളാണ് കല്ലൂര്‍കുന്നിലും കണ്ടെത്തിയിരിക്കുന്നത്. മേഖലയില്‍ ഡ്രോണ്‍ നിരീക്ഷണം തുടങ്ങി. കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തും. പ്രദേശത്ത് ക്യാമറാ ട്രാപ്പ് സ്ഥാപിച്ചു. രണ്ട് കൂടുകള്‍ കൂടി സ്ഥാപിക്കും. ഇന്നലെ കൂടല്ലൂര്‍ കവലയ്ക്ക് മുകളിലായി കട്ടില്‍ ഒരു കൂട് കൂടി സ്ഥാപിച്ചിരുന്നു. ഇതോടെ കൂടുകളുടെ എണ്ണം നാലായി.

Read More
 നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസ്; പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റില്‍

നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസ്; പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റില്‍

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റില്‍. വണ്ണാമല തുളസി നഗര്‍ സ്വദേശി ദീപ്തി ദാസാണ് (29) അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊഴിഞ്ഞാമ്പാറ പൊലീസാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11നായിരുന്നു സംഭവം. വണ്ണാമല തുളസി നഗറില്‍ മധുസൂദനന്റെ മകന്‍ ഋത്വിക്കാണ് മരിച്ചത്. മറ്റു കുടുംബാംഗങ്ങള്‍ വീട്ടില്‍ ഇല്ലാത്ത സമയത്ത് ദീപ്തി ദാസ് ഋത്വികിനെ കഴുത്തു ഞെരിച്ചു […]

Read More
 ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഇന്ന് പ്രതിഷേധിക്കില്ല; നിര്‍ദേശം നല്‍കി പി എം ആര്‍ഷോ

ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഇന്ന് പ്രതിഷേധിക്കില്ല; നിര്‍ദേശം നല്‍കി പി എം ആര്‍ഷോ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ ഇന്ന് പ്രതിഷേധിക്കില്ല. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഇന്നത്തെ പ്രതിഷേധം ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. പാണക്കാട് ഷിഹാബ് അലി തങ്ങളുടെ മകന്റെ വിവാഹചടങ്ങിന് ഗവര്‍ണര്‍ പോകുന്നതിനാലാണ് പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്. വിവാഹ ചടങ്ങില്‍ സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നതിനാലാണ് ഇന്നത്തെ പ്രതിഷേധം ഒഴിവാക്കിയിരിക്കുന്നത്. കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് വിവാഹം നടക്കുന്നത്. 11 മണിയോടെ ഗവര്‍ണര്‍ കോഴിക്കോട്ടേക്ക് പുറപ്പെടും. 1.50ന് തിരിച്ച് സര്‍വകലാശാലയിലേക്ക് തിരികെ എത്തും. അതിന് […]

Read More
 നിഖില്‍ തോമസിനടക്കം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഘം ചെന്നൈയില്‍ അറസ്റ്റിലായി

നിഖില്‍ തോമസിനടക്കം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഘം ചെന്നൈയില്‍ അറസ്റ്റിലായി

ചെന്നൈ: കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്‌ഐ നേതാവായിരുന്ന നിഖില്‍ തോമസിനടക്കം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ സംഘം ചെന്നൈയില്‍ അറസ്റ്റിലായി. തമിഴ്‌നാട്, ആന്ധ്രാ സ്വദേശികള്‍ ആയ 4 പേരാണ് അറസ്റ്റിലായത്. തമിഴ്‌നാട് സ്വദേശികളായ മുഹമ്മദ് റിയാസ്, എം.മേഘേശ്വരന്‍, ആന്ധ്ര സ്വദേശികളായ ഋഷികേശ് റെഡ്ഡി, ദിവാകര്‍ റെഡ്ഡി എന്നിവരാണ് പിടിയിലായത്. മലയാളി ഐപിഎസ് ഉദ്യോഗസ്ഥയും, ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ഡിസിപിയുമായ എന്‍. എസ്. നിഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് റാക്കറ്റ് പൊളിച്ചത്. ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലയുടെ […]

Read More
 ഫറോക്ക് ഇ.എസ്.ഐ ആശുപത്രിക്കുള്ളില്‍ മൂര്‍ഖനെ കണ്ടെത്തി; രോഗികളും ജീവനക്കാരും തലനാരിഴക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്

ഫറോക്ക് ഇ.എസ്.ഐ ആശുപത്രിക്കുള്ളില്‍ മൂര്‍ഖനെ കണ്ടെത്തി; രോഗികളും ജീവനക്കാരും തലനാരിഴക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്

കോഴിക്കോട്: ഫറോക്ക് ഇ.എസ്.ഐ ആശുപത്രിക്കുള്ളില്‍ മൂര്‍ഖനെ കണ്ടെത്തി. രോഗികളും ജീവനക്കാരും തലനാരിഴക്കാണ് പാമ്പിന്റെ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. ആശുപത്രിയിലെ ഇ.സി.ജി റൂമിലാണ് വിഷപ്പാമ്പിനെ കണ്ടത്. മുറിയിലെ റാക്കിനിടയിലെ മൂര്‍ഖന്‍ പാമ്പിനെ ജീവനക്കാരനാണ് ശ്രദ്ധിച്ചത്. ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന ആശുപത്രിയാണിത്. ആശുപത്രിക്ക് ചുറ്റുമുള്ള കാട് വെട്ടിത്തെളിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു.

Read More
 ഗവര്‍ണര്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നു; മന്ത്രി എം.ബി രാജേഷ്

ഗവര്‍ണര്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നു; മന്ത്രി എം.ബി രാജേഷ്

പത്തനംതിട്ട: ഗവര്‍ണര്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. അദ്ദേഹത്തെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിന്‍ ഹനീഫയെ ആണെന്നും പരിഹാസരൂപേണ മന്ത്രി പറഞ്ഞു. കൊലക്കേസ് പ്രതിയെ ജയിലില്‍ ആയതുകൊണ്ടാണ് സെനറ്റിലേക്ക് ഗവര്‍ണര്‍ നോമിനേറ്റ് ചെയ്യാതിരുന്നത്. അതിന് പകരം ഭാര്യയെ നാമനിര്‍ദ്ദേശം ചെയ്തു. ഗവര്‍ണര്‍ സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുന്നുവെന്നും പേരക്കുട്ടികളെ ആരെങ്കിലും വെല്ലുവിളിക്കുമോയെന്നും എം.ബി രാജേഷ് ചോദിച്ചു.

Read More
 കേരളത്തില്‍ വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍; ജാഗ്രത

കേരളത്തില്‍ വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്ന് കണക്കുകള്‍. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വീണ്ടും ആശങ്കയുണര്‍ത്തുന്നതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നത്. കൊവിഡ് പരിശോധന ഏറ്റവും കൂടുതല്‍ നടക്കുന്നതും കേരളത്തിലാണ്. ദിവസം 700 1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്. […]

Read More
 കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് (86) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങളായി അമീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചതിനെ തുടര്‍ന്ന് 2020 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ അര്‍ധ സഹോദരന്‍ കൂടിയായ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈത്തിന്റെ അമീറായി തിരഞ്ഞെടുക്കപ്പെട്ടത്. ഗവര്‍ണറും,ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും,സാമൂഹ്യകാര്യ-തൊഴില്‍ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും,കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന […]

Read More