ഏപ്രിൽ ഫൂൾ ആക്കിയതാണ്, ആത്മഹത്യ ശ്രമം അവസാനിച്ചത് മരണത്തിൽ ; സ്റ്റൂൾ മറിഞ്ഞ് കയർ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു

ഏപ്രിൽ ഫൂൾ ആക്കിയതാണ്, ആത്മഹത്യ ശ്രമം അവസാനിച്ചത് മരണത്തിൽ ; സ്റ്റൂൾ മറിഞ്ഞ് കയർ കഴുത്തിൽ കുരുങ്ങി വിദ്യാർഥി മരിച്ചു

ഏപ്രിൽ ഫൂളിന് കൂട്ടുകാരെ പറ്റിക്കാനായി ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥി കയർ കഴുത്തിൽ കുരുങ്ങി മരിച്ചു. മധ്യ പ്രദേശിലെ ഇൻഡോറിലാണ് പ്ലസ് വൺ വിദ്യാർഥിയായ അഭിഷേക് അബദ്ധത്തിൽ മരിച്ചത്. സുഹൃത്തുക്കളെ വീഡിയോ കോളിൽ വിളിച്ച് താൻ മരിക്കുകയാണെന്ന് പറഞ്ഞ് ആത്മഹത്യ ശ്രമം നടത്തുകയായിരുന്നു 18കാരൻ. എന്നാൽ സ്റ്റൂൾ തെന്നിമാറി കയർ കഴുത്തിൽ മുറുകയായിരുന്നു.ഏപ്രിൽ ഒന്നായ തിങ്കളാഴ്ച്ചയാണ് സംഭവമുണ്ടായത്. സ്റ്റൂളിൽ കയറി നിന്നാണ് വിദ്യാർഥിയായ അഭിഷേക് കൂട്ടുകാരെ വിളിക്കുന്നത്. കയർ കഴുത്തിലിട്ട് വീഡിയോ കോൾ ചെയ്യുന്നതിനിടെ സ്റ്റൂൾ മറിഞ്ഞ് കയർ […]

Read More
 ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചു; തെറിച്ചുവീണവരുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി; ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു; സംഭവം പെരുമ്പാവൂരില്‍

ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചു; തെറിച്ചുവീണവരുടെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി; ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു; സംഭവം പെരുമ്പാവൂരില്‍

എറണാകുളം: പെരുമ്പാവൂര്‍ താന്നിപ്പുഴയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. കറുകടം സ്വദേശി എല്‍ദോസ്, മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ബൈക്കിന് മുകളിലേക്ക് ലോറി കയറിപ്പോയി. തെറിച്ചുവീണ ഇരുവരുടേയും ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയും ചെയ്തു.

Read More
 വയനാട് മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു

വയനാട് മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു

കല്‍പ്പറ്റ: വയനാട് മൂന്നാനക്കുഴിയില്‍ കടുവ കിണറ്റില്‍ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവ വീണത്. ഇന്നു രാവിലെയാണ് കടുവയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടത്. മോട്ടോര്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതിനെ തുടര്‍ന്ന് വീട്ടുടമ നോക്കിയപ്പോഴാണ് കിണറ്റില്‍ കടുവയെ കണ്ടെത്തുന്നത്.

Read More
 റഷ്യൻ തൊഴിൽ തട്ടിപ്പ് ചതി; റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് നാട്ടിലെത്തി,ഇടനിലക്കാര്‍ മലയാളികൾ തന്നെ

റഷ്യൻ തൊഴിൽ തട്ടിപ്പ് ചതി; റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് നാട്ടിലെത്തി,ഇടനിലക്കാര്‍ മലയാളികൾ തന്നെ

തൊഴിൽ തട്ടിപ്പ് ചതിയിൽ പെട്ട് റഷ്യയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ നാട്ടിലെത്തി. സെക്യൂരിറ്റി ജോലിക്കായി 7 ലക്ഷം രൂപയാണ് തുമ്പ സ്വദേശിയായ ഏജന്റിന് കൈമാറിയതെന്ന് പ്രിൻസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 22 ദിവസത്തെ പരിശീലനത്തിന് ശേഷം തോക്ക് നൽകി യുദ്ധമുഖത്തേക്ക് അയക്കുകയായിരുന്നു. റഷ്യയിലെ യുദ്ധമുഖത്ത് 150ഓളം ഇന്ത്യക്കാരുണ്ടെന്നും പ്രിൻസ് പറഞ്ഞു. അഞ്ചുതെങ്ങ് സ്വദേശിയായ പ്രിൻസ് സെബാസ്റ്റ്യൻ റഷ്യയിൽ നിന്നും ദിവസങ്ങൾക്ക് മുൻപേ ദില്ലിയിലെത്തിയിരുന്നു. സി ബി ഐ സംഘത്തിന് വിവരങ്ങൾ കൈമാറിയ ശേഷം ദില്ലിയിൽ […]

Read More
 പരലോകവും അവിടെ ജീവിക്കുന്നവരുമുണ്ടെന്ന് വിശ്വസിപ്പിച്ചു; വിചിത്രവഴികളിലേക്ക് നയിച്ചത് നവീന്‍

പരലോകവും അവിടെ ജീവിക്കുന്നവരുമുണ്ടെന്ന് വിശ്വസിപ്പിച്ചു; വിചിത്രവഴികളിലേക്ക് നയിച്ചത് നവീന്‍

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്പതികളും യുവതിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭാര്യയേയും സുഹൃത്തായ അധ്യാപികയേയും വിചിത്രവഴികളിലേക്ക് നയിച്ചത് ഭര്‍ത്താവ് നവീന്‍ ആണ് എന്നാണ് സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീന്‍ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്കു പോകാമെന്നു പറഞ്ഞ് നവീന്‍ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇവര്‍ മൂന്നുപേരും ഏറെ നാളുകളായി പ്രത്യേക മാനസികാവസ്ഥയില്‍ ആയിരുന്നെന്നും മരണാനന്തര ജീവിതത്തെ കുറിച്ചായിരുന്നു ചിന്തയെന്നുമാണ് പൊലീസ് പറയുന്നത്. ആര്യയ്ക്ക് നവീന്‍ മൃതദേഹത്തിന്റെയും […]

Read More
 കള്ള് ഷാപ്പുകളില്‍ റെയ്ഡ്;  ലൈസൻസില്ലാതെ കള്ള് വില്‍പന നടത്തി, കുട്ടനാട്ടില്‍ ഒരാൾ അറസ്റ്റിൽ

കള്ള് ഷാപ്പുകളില്‍ റെയ്ഡ്; ലൈസൻസില്ലാതെ കള്ള് വില്‍പന നടത്തി, കുട്ടനാട്ടില്‍ ഒരാൾ അറസ്റ്റിൽ

കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡിന്‍റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജർ ബിനേഷിനെയാണ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാതെയാണ് ഇയാള്‍ കള്ള് വില്‍പന നടത്തിയിരുന്നത്. ഇന്നലെ രാത്രിയാണ് ബിനേഷിനെ അറസ്റ്റ് ചെയ്തത്.റെയ്ഡില്‍ ആറ് ഷാപ്പുകളില്‍ അളവില്‍ കൂടുതല്‍ കള്ള് കണ്ടെത്തി. ചേർത്തല വയലാറിലെ പാഞ്ചാലി ഷാപ്പ്, കുട്ടനാട് പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ്, മാവേലിക്കര മൺകുടം ഷാപ്പ്, കായംകുളം നടക്കാവിലുള്ള മേനാംപള്ളി ഷാപ്പ്, ചെങ്ങന്നൂർ കിളിയന്തറ കള്ളുഷാപ്പ് എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്.അളവിൽ […]

Read More
 തയ് വാനില്‍ ശക്തമായ ഭൂചലനം;നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു; സുനാമി മുന്നറിയിപ്പ്

തയ് വാനില്‍ ശക്തമായ ഭൂചലനം;നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു; സുനാമി മുന്നറിയിപ്പ്

തയ് വാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. നിരവധി കെട്ടിടങ്ങള്‍ ഭൂചലനത്തല്‍ തകര്‍ന്നു. ജപ്പാന്‍ കാലാവസ്ഥ ഏജന്‍സി സുനാമി മുന്നറിയിപ്പ് നല്‍കി. മൂന്നു മീറ്റര്‍ ഉയരത്തില്‍ വരെ സൂനാമി തിരകള്‍ എത്തിയേക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ദ്വീപില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമെന്ന് സീസ്മോളജി സെന്റര്‍. ഹൗളിയന്‍ സിറ്റിയില്‍ നിന്നും 18 കിലോമീറ്റര്‍ തെക്കു മാറി 34.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂകചലനത്തില്‍ ഒരു മരണം […]

Read More
 ടിടിഇ വിനോദിനെ പുറത്തേയ്ക്ക് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശത്തോടെ; വാതിലിന് സമീപം നിന്നിരുന്ന ടിടിഇയെ പ്രതി പിന്നില്‍ നിന്ന് രണ്ടു കൈകള്‍ കൊണ്ടു തള്ളിയിട്ടെന്ന് എഫ്ഐആര്‍

ടിടിഇ വിനോദിനെ പുറത്തേയ്ക്ക് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശത്തോടെ; വാതിലിന് സമീപം നിന്നിരുന്ന ടിടിഇയെ പ്രതി പിന്നില്‍ നിന്ന് രണ്ടു കൈകള്‍ കൊണ്ടു തള്ളിയിട്ടെന്ന് എഫ്ഐആര്‍

തൃശൂര്‍: വെളപ്പായയില്‍ ടിക്കറ്റ് ചോദിച്ചതിന്റെ പകയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ കെ വിനോദിനെ പ്രതി പുറത്തേയ്ക്ക് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്ഐആര്‍. കേസില്‍ പ്രതി ഭിന്നശേഷിക്കാരനായ ഒഡീഷ സ്വദേശി രജനീകാന്ത റാണയ്ക്കെതിരെ ഐപിസി 302 അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. മുളങ്കുന്നത് കാവ് സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് പ്രതിയോട് ടിടിഇ കെ വിനോദ് ടിക്കറ്റ് ചോദിച്ചത്. ഇതില്‍ കുപിതനായ പ്രതി ടിടിഇയെ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. എസ് 11 കോച്ചിലെ വാതിലിന് സമീപം നിന്നിരുന്ന […]

Read More
 പിണറായി പോലീസിന്‍റെ സംഘ്പരിവാര്‍ ദാസ്യം:വിമർശനവുമായി വെൽഫെയർ പാർട്ടി

പിണറായി പോലീസിന്‍റെ സംഘ്പരിവാര്‍ ദാസ്യം:വിമർശനവുമായി വെൽഫെയർ പാർട്ടി

കുന്ദമംഗലം: റിയാസ് മൗലവി വധത്തിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധി ആർ.എസ്.എസുമായി നടത്തിയ ഒത്തുകളിയുടെ പരിണത ഫലമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സാലിഹ് കൊടപ്പന പറഞ്ഞു. വെൽഫെയർ പാർട്ടി കുന്ദമംഗലം മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊല നടത്തിയവരും ഗൂഢാലോചകരും നിരപരാധികളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ, പ്രത്യേകിച്ച് കാസർകോട് ആർ.എസ്.എസു കാർ പ്രതികളായ കേസുകൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് ആദ്യമായിട്ടല്ല. റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയിട്ടും സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും […]

Read More
 നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല, അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്;കേരള പോലിസ്

നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല, അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടത്;കേരള പോലിസ്

വാഹനമോടിക്കുമ്പോള്‍ വേണ്ട അത്യാവശ്യ ഘടകങ്ങളാണ് ക്ഷമയും സംയമനവുമെന്ന് കേരളാ പൊലീസ്. റോഡുകളില്‍ ഡ്രൈവര്‍മാര്‍ തമ്മില്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങള്‍ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് കൊണ്ടാണ് പൊലീസിന്റെ മുന്നറിയിപ്പ്. നിരന്തരമായി ഹോണ്‍ മുഴക്കിയതിനെ ചൊല്ലിയോ ഓവര്‍ടേക്കിങ്ങിനെ ചൊല്ലിയോ നിരത്തുകളില്‍ വാഗ്വാദം കാണാം. ക്ഷമിക്കാവുന്ന നിസാര കാര്യങ്ങള്‍ ഒഴിവാക്കുന്നതിനു പകരം ഈഗോയും കോംപ്ലെക്‌സും മൂലമുള്ള കേവലമൊരു നിമിഷത്തെ വികാര പ്രകടനങ്ങള്‍ അടിപിടി മുതല്‍ ചിലപ്പോള്‍ കൊലപാതകത്തില്‍ വരെ കലാശിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.കേരളാ പൊലീസിന്റെ കുറിപ്പ്: നിരത്തുകള്‍ പോര്‍ക്കളങ്ങളല്ല. […]

Read More