കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് തടയിടുന്നതിന്റെ ഭാഗമായി ട്രാഫിക് പൊലീസ് കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ചുരത്തിലെവിടെയും യാതൊരുവിധത്തിലുള്ള വാഹന പാർക്കിംഗും അനുവദിക്കില്ലെന്നും, റോഡിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കർശനമായി തടയുമെന്നും അധികൃതർ അറിയിച്ചു.

ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും താമരശ്ശേരി ട്രാഫിക് എസ്.ഐ. സത്യൻ വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗതം സുഗമമാക്കുന്നതിനായി ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ഇന്ന് മുതൽ ഈ മാസം 28 വരെയാണ് ഈ പ്രത്യേക നിയന്ത്രണങ്ങൾ നിലവിലുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *