വിതുരയിൽ കള്ള നോട്ട് വേട്ട; പിടികൂടിയത് 500ന്റെ നോട്ടുകൾ
തിരുവനന്തപുരം വിതുരയിൽ അൻപതിനായിരത്തോളം രൂപയുടെ വൻ കള്ളനോട്ട് ശേഖരം പിടികൂടി. 500ന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 8.30 തോടെ വിതുര ബിവറേജ് ഔട്ട് ലെറ്റിൽ നിന്നും മദ്യം വാങ്ങാൻ എത്തിയ പൊൻമുടി സ്വദേശി നൽകിയ നോട്ടിനെക്കുറിച്ചു ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. പൊന്മുടി സ്വദേശികളായ രണ്ടു പേരടക്കം 4 പേരെ വിതുര പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്ക് തമിഴ്നാട് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലേക്കടക്കം […]
Read More