തിരുവനന്തപുരം: കോർപറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പോലീസിനെതിരെ രൂക്ഷവിമർശനവുമായി മേയർ വി.വി. രാജേഷ് രംഗത്ത്. സുഗതൻ കാപ്പ കേസ് പ്രതിയാണെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മേയർ, കൗൺസിലറെ പിടികൂടാൻ പോലീസ് സ്വീകരിച്ച നടപടികളെ ചോദ്യം ചെയ്തു.

കൗൺസിലറെ പിടികൂടാൻ എന്തിനാണ് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് മേയർ ചോദിച്ചു. തലസ്ഥാന നഗരിയിൽ ഒരു കൗൺസിലറെ ഇത്തരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട അടിയന്തര സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസിന്റെ നടപടിയിൽ ഗുരുതരമായ വീഴ്ചയുണ്ടെന്നും, സംഭവത്തിൽ പോലീസ് വിശദീകരണം നൽകണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *