കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു

ഇടുക്കി: പുറ്റടി ചേറ്റുകുഴിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറു വയസ്സുകാരി മരിച്ചു. ചേറ്റുകുഴി ബദനി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായ ആമിയാണ് മരിച്ചത്. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്നു ടവേരയില്‍ സഞ്ചരിച്ചവര്‍. അച്ചക്കട കാട്ടേടത്ത് ജോസഫ് വര്‍ക്കിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് ബസ്സിലേക്ക് ഇടിച്ചു കയറിയത്. വീട്ടിലേക്ക് എത്തുവാന്‍ മൂന്നു കിലോമീറ്റര്‍ മാത്രം ശേഷിക്കുകയായിരുന്നു അപകടം. ജോസഫ് വര്‍ക്കിയുടെ മകന്‍ എബിയുടെ കുട്ടിയാണ് മരിച്ച ആമി. എബിയുടെ ഭാര്യ അമലു […]

Read More
 എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

മലപ്പുറം: മലപ്പുറം എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചു. സംഭവത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ ഭാഗത്ത് നിന്ന് എത്തിയ കെ എസ് ആര്‍ ടി സി ബസും എതിര്‍ ദിശയില്‍ വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് പിക് അപ് ജീപ്പിലേക്ക് ഇടിച്ചുകയറിയതോടെ പിക് അപ് വാന്‍ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങി.പിന്നീട് ഫയര്‍ഫോഴ്‌സെത്തിയാണ് ഇയാളെ […]

Read More
 കുന്ദമംഗലത്ത് സ്‌കൂട്ടര്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ അടിയില്‍പ്പെട്ട് 24 കാരിക്ക് പരിക്ക്

കുന്ദമംഗലത്ത് സ്‌കൂട്ടര്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ അടിയില്‍പ്പെട്ട് 24 കാരിക്ക് പരിക്ക്

കുന്ദമംഗലം: കാരന്തൂര്‍ ഹരിഹരം മഹാദേവ ക്ഷേത്രത്തിന് തെട്ടടുത്ത് വെച്ച് സ്‌കൂട്ടര്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന്റെ അടിയില്‍പ്പെട്ടു. അപകടത്തില്‍ 24 കാരിക്ക് പരിക്ക.് കുന്ദമംഗലം പിലാശ്ശേരി പൊയ്യയില്‍ മലയില്‍ വീട്ടില്‍ ശ്രീഖ (24) ആണ് അപകടത്തില്‍ പരിക്കേറ്റത്. യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ ആണ് അപകടം സംഭവിച്ചത്. ബാംഗ്ലൂരില്‍ നിന്ന് വരികയായിരുന്ന സ്വിഫ്റ്റ് ബസിന്റെ അടിയിലാണ് സ്‌കൂട്ടര്‍ പെട്ടത്. യുവതി രാവിലെ അമ്പലത്തില്‍ പോകുമ്പോഴാണ് അപകടം.

Read More
 ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു; സംഭവം തമിഴ്‌നാട്ടില്‍

ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു; സംഭവം തമിഴ്‌നാട്ടില്‍

ചെന്നൈ: തമിഴ്നാട് ചെങ്കല്‍പേട്ടില്‍ ബസില്‍ നിന്നും വീണ വിദ്യാര്‍ത്ഥികളുടെ ദേഹത്തു കൂടെ ലോറി കയറിയിറങ്ങി. നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു. മോനിഷ്, കമലേഷ്, ധനുഷ് എന്നീ വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്തു വെച്ചും രഞ്ജിത് എന്ന കുട്ടി ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെയാണ് അപകടം. ബസ് ഒരു ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ബസ് ചെറുതായി ലോറിയില്‍ തട്ടിയതോടെ പെട്ടെന്ന് വെട്ടിച്ചു. ഇതിനിടെ ഫുട്ബോര്‍ഡില്‍ നിന്നും യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെയെത്തിയ ലോറി […]

Read More
 കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു

കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കൊടുവള്ളിയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. കിനാലൂര്‍ സ്വദേശി ജാസിര്‍, ബാലുശേരി സ്വദേശി അഭിനന്ദ് എന്നിവരാണ് മരിച്ചത്. വൈദ്യുതി പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് ബൈക്കിന് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് കൊല്ലങ്ങല്‍ ദേശീയ പാതക്ക് സമീപത്ത് വെച്ച് അപകടമുണ്ടായത്.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ചതിനു പിന്നാലെ തീ പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പൂര്‍ണമായും കത്തിയ നിലയിലായിരുന്നതിനാല്‍ സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ […]

Read More
 മധ്യപ്രദേശില്‍ പിക്ക് അപ്പ് വാന്‍ മറിഞ്ഞ് 14 പേര്‍ മരിച്ചു

മധ്യപ്രദേശില്‍ പിക്ക് അപ്പ് വാന്‍ മറിഞ്ഞ് 14 പേര്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ദിന്‍ഡോരി ജില്ലയില്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ മറിഞ്ഞ് 14 പേര്‍ മരിച്ചു. അപകടത്തില്‍ 21 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ദിന്‍ഡോരി ജില്ലയിലെ ഷാഹ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. ‘ഗോധ് ഭാരായി’ പരിപാടിയില്‍ പങ്കെടുത്തവര്‍ മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അപകടത്തെ തുടര്‍ന്ന് പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേയ്ക്ക് മാറ്റി. അവര്‍ അവിടെ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

Read More
 ബെംഗളുരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആല്‍ബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാര്‍ എസ് (25) എന്നിവരാണ് മരിച്ചത്. ബൈക്ക് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമായാണ് മൃതദേഹങ്ങള്‍ ഉള്ളത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

Read More
 കുന്ദമംഗലത്ത് കാറ് ബൈക്കില്‍ ഇടിച്ചു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കുന്ദമംഗലത്ത് കാറ് ബൈക്കില്‍ ഇടിച്ചു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട്: കുന്ദമംഗലം ആനപാറയില്‍ കാറ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനാണ് മരിച്ചത്. പൂളകോട് നായര്‍കുഴി അമ്മാനംകൂട്ടില്‍ വീട്ടില്‍ ഷാജി (52) ആണ് മരിച്ചത്. ഷാജി മകളെ കോളേജില്‍ ഇറക്കി തിരിച്ച് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. കാറ് ബൈക്കില്‍ ഇടിച്ചതിന് ശേഷം ടിപ്പര്‍ലോറിയില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് രാവിലെയാണ് അപകടം. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണെന്നാണ് പ്രാഥമിക വിവരം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More
 കാസര്‍ഗോഡ് കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ മരിച്ചു; അപകടം തെയ്യം കണ്ട് മടങ്ങുന്നതിനിടെ

കാസര്‍ഗോഡ് കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ മരിച്ചു; അപകടം തെയ്യം കണ്ട് മടങ്ങുന്നതിനിടെ

കാസര്‍കോട് : കാസര്‍ഗോഡ് പെരിയ ദേശീയ പാതയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. തായന്നൂര്‍ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ് (38), രഘുനാഥ് (57) എന്നിവരാണ് മരിച്ചത്. പെരിയയില്‍ തെയ്യം കണ്ട് മടങ്ങുന്നതിനിടെ ഇന്ന് പുലര്‍ച്ചെ ഒരു മണിയാടെയാണ് അപകടം. നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രാഹുല്‍, രാജേഷ് എന്നിവര്‍ക്കും പരിക്കേറ്റു. ഇവര്‍ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More
 തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു

തെരുവുനായ കുറുകെ ചാടി; സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു

കണ്ണൂര്‍: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശി എ എം രമണിയാണ് മരിച്ചത്. ഹാജിറോഡ്- അയ്യപ്പന്‍കാവ് റോഡില്‍ ഇറക്കത്തില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. കൊട്ടിയൂരിലെ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ രമണി, തന്റെ സ്‌കൂട്ടര്‍ സര്‍വീസ് ചെയ്യുന്നതിനാണ് ഇരിട്ടിയിലേക്ക് വന്നത്. തിരക്ക് കുറഞ്ഞ റോഡായതിനാലാണ് മലയോര ഹൈവേ വഴി ഹാജി റോഡിലൂടെ ഇവര്‍ യാത്രക്കായി തിരഞ്ഞെടുത്തത്. എന്നാല്‍ സ്‌കൂട്ടര്‍ ഇറക്കത്തിലെത്തിയപ്പോഴാണ് നായ കുറുകെ ചാടിയത്. റോഡിനോട് […]

Read More