സൗദിയില്‍ മിനി ബസും ട്രയിലറും കൂട്ടിയിടിച്ചു; മലയാളിയടക്കം 15 മരണം
റിയാദ്: സൗദി തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ജിസാനില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മലയാളിയടക്കം 15 പേര്‍ മരിച്ചു. അരാംകോ റിഫൈനറി റോഡില്‍ തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള (31) ഉള്‍പ്പടെ ഒമ്പത് ഇന്ത്യക്കാരും മൂന്ന് നേപ്പാള്‍ സ്വദേശികളും മൂന്ന് ഘാന സ്വദേശികളുമാണ് മരിച്ചത്. എല്ലാവരും ജുബൈല്‍ എ.സി.ഐ.സി കമ്പനിയിലെ ജീവനക്കാരാണ്. ഗുരുതരമായി പരിക്കേറ്റ 11 പേര്‍ ജിസാന്‍, അബഹ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ്. മൃതദേഹങ്ങള്‍ ബെയ്ഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. രാവിലെ […]
Read More