വനിതയിലെ ദിലീപിന്‍റെ കുടുംബ ചിത്രം ;അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ‘ഷെയിം ഓണ്‍ യു വനിതയെന്ന് സ്വര ഭാസ്കർ അടക്കമുള്ളവരുടെ ട്വീറ്റ്

വനിതയിലെ ദിലീപിന്‍റെ കുടുംബ ചിത്രം ;അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ ‘ഷെയിം ഓണ്‍ യു വനിതയെന്ന് സ്വര ഭാസ്കർ അടക്കമുള്ളവരുടെ ട്വീറ്റ്

വനിത മാസിക വലിയ സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്നു.വനിതാ മാഗസിന്‍ ദിലീപിന്റെ കുടുംബവിശേഷങ്ങള്‍ കവര്‍ ചിത്രമാക്കിയതില്‍ വിമര്‍ശനം.പ്രതി ദിലീപിന് എതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുകയും, സര്‍ക്കാര്‍ പുനരന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കുകയും ചെയ്ത ദിവസം തന്നെയാണ് വനിതയുടെ കവര്‍ പുറത്ത് എത്തിയത്. ഇതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ ഉള്‍പ്പെടെ ലൈംഗിക ആക്രമണത്തില്‍ കുറ്റാരോപിതനായ പ്രതിയെ വെള്ളപൂശുന്ന വനിതയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നു. […]

Read More
 ‘തുടരന്വേഷണം വേണം’മുഖ്യമന്ത്രിക്ക് കത്തയച്ച് നടി

‘തുടരന്വേഷണം വേണം’മുഖ്യമന്ത്രിക്ക് കത്തയച്ച് നടി

നടിയെ ആക്രമിച്ച കേസില്‍ പ്രതിപട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കി.കോടതി പക്ഷപാതപരമായാണ് ഇടപെടുന്നതെന്ന ആശങ്ക നേരത്തെ തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണമെന്ന് കത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്കുള്‍പ്പെടെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആക്രമിക്കപ്പെട്ട നടി.നടിയെ ആക്രമിച്ച കേസിൽ ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടർ രാജി വെക്കുന്നത്. […]

Read More
 നടിയെ ആക്രമിച്ച കേസ്;സ്പെഷൽ പ്രോസിക്യൂട്ടർ രാജി വെച്ചു, വിചാരണ നിർത്തിവെക്കണമെന്ന ഹര്‍ജി ജനുവരിയിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസ്;സ്പെഷൽ പ്രോസിക്യൂട്ടർ രാജി വെച്ചു, വിചാരണ നിർത്തിവെക്കണമെന്ന ഹര്‍ജി ജനുവരിയിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജനുവരി 4 ലേക്ക് മാറ്റി. എറണാകുളം പ്രത്യേക കോടതിയാണ് കേസ് മാറ്റിയത്.കേസിൽ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷി വിസ്താരം നടന്നില്ല.സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തൽ അടിസ്ഥാനത്തിലാണ് നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസ് കോടതിയെ സമീപിച്ചത്. നടിയെ ആക്രമിച്ച പ്രതികൾ ചിത്രീകരിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. കൂടാതെ ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ദിലീപിന് […]

Read More
 ദിലീപിനെതിരെ തുടരന്വേഷണം വേണം;നടിയെ ആക്രമിച്ച കേസിൽ പൊലീസ് വിചാരണ കോടതിയില്‍

ദിലീപിനെതിരെ തുടരന്വേഷണം വേണം;നടിയെ ആക്രമിച്ച കേസിൽ പൊലീസ് വിചാരണ കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയില്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രതി ദിലീപ് കണ്ടെന്നായിരുന്നു സംവിധായകൻ ബാലചന്ദ്രന്റെ വെളിപ്പെടുത്തല്‍ ഇതിന് പിന്നാലെയാണ് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത് പ്രോസിക്യൂഷന്‍ ഇതുസംബന്ധിച്ച അപേക്ഷ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടൊപ്പം നടിയെ ആക്രമിച്ച കേസിലെ നിലവിലുള്ള വിചാരണ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു അപേക്ഷയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. പുതിയ […]

Read More
 നടിയെ ആക്രമിച്ച കേസ് ;പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം;ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസ് ;പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം;ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസിൽ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയിൽ.കഴിഞ്ഞ വർഷം ജനുവരിയിൽ സമർപ്പിച്ച ഹർജി ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നിന്നും ഒഴിവാക്കണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് 2020 ജനുവരിയില്‍ ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസിലെ വിചാരണ അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം അപ്രസക്തമാണെന്നാണ് […]

Read More
 നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതിക്ക് ജാമ്യം

നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതിക്ക് ജാമ്യം

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിക്ക് ജാമ്യം.കേസിന്റെ വിചാരണ നീണ്ട് പോകുന്ന പശ്ചാത്തലത്തിലാണ് ജാമ്യം അനുവദിച്ചത്. 2017-മുതല്‍ റിമാൻഡിൽ കഴിയുന്ന മണികണ്ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റു പ്രതികളായ പള്‍സര്‍ സുനി അടക്കം മൂന്നുപേർ ഇപ്പോഴും റിമാന്‍ഡിലാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തൊട്ടുപിന്നാലെ മണികണ്ഠന്‍ അടക്കമുള്ള പ്രതികള്‍ പിടിയിലായിരുന്നു. മുന്‍പ് പല തവണ പ്രതികളുടെ ജാമ്യാപേക്ഷ കോടതി നിരസിച്ചിരുന്നു. പള്‍സര്‍ സുനി, വിജേഷ്, മാര്‍ട്ടിന്‍ എന്നിവരാണ് വിചാരണത്തടവുകാരായി റിമാന്‍ഡിലുള്ളത്. 2017 ഫെബ്രുവരിയിൽ ​നെടുമ്പാശേരിക്കു സമീപം അത്താണിയിൽ […]

Read More
 നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി

നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചു. പ്രത്യേക കോടതി ജഡ്ജിയുടെ കത്തു പരിഗണിച്ച് സുപ്രീം കോടതിയാണ് സമയം നീട്ടി നല്‍കിയത്. ഇത് അവസാനത്തെ നീട്ടലാണെന്നും ഇതില്‍ കൂടുതല്‍ സമയം നല്‍കില്ലെന്നും കോടതി വ്യക്തമാക്കി. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.കോടതി മാറ്റം ആവശ്യപ്പെട്ടു പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി മൂലവും പ്രോസിക്യുട്ടര്‍ ഹാജര്‍ […]

Read More
 നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി കോടതി തള്ളി

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി കോടതി തള്ളി

യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.കേസിൽ എട്ടാം പ്രതിയായ ദിലീപ് നിര്‍ണായക സാക്ഷികളായ വിപിൻ ലാൽ, ജിൻസൻ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാൻ ശ്രമിച്ചെന്നും വ്യവസ്ഥകൾ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ്കുമാര്‍ കോട്ടാത്തലയെ അറസ്റ്റ് ചെയ്തിരുന്നു. ദിലീപിന് വേണ്ടിയാണു വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതെന്നാണ് […]

Read More