തകഴി റെയില്‍വേ ക്രോസിന് സമീപം അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തകഴി പഞ്ചായത്ത് ജീവനക്കാരി പ്രിയയും മകളുമാണ് മരിച്ചത്. ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം നടന്നത്. അമ്പലപ്പുഴ പൊലീസ് സംഭവസ്ഥലത്ത് എത്തി.
അതിനിടെ, വര്‍ക്കല അയിന്തിയില്‍ റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ഭിന്നശേഷിക്കാരിയായ 18കാരിയും മാതാവും മരിച്ചു. വര്‍ക്കല സ്വദേശി അമ്മു, അമ്മുവിന്റെ വളര്‍ത്തമ്മ കുമാരി എന്നിവരാണ് മരിച്ചത്. ആറ്റുകാല്‍ പൊങ്കാലയുടെ ഭാഗമായി വീടിനു സമീപത്തുള്ള ക്ഷേത്രത്തില്‍ നടക്കുന്ന പൊങ്കാലയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.