കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്;2018 മുതലുള്ള കാര്യങ്ങള്‍ പറയാനുണ്ട്, വിശദമായ മറുപടി നല്‍കുമെന്ന് കെ വി തോമസ്
പാര്‍ട്ടി വിലക്ക് ലംഘിച്ച് കണ്ണൂരിൽ നടന്ന സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് കോണ്‍ഗ്രസ് അച്ചടക്ക സമിതി തീരുമാനം. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി നോട്ടീസില്‍ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരന് നല്കിയ പരാതിയിലാണ് നടപടി.അച്ചടക്ക സമിതി തനിക്കെതിരെ എന്ത് നടപടി എടുത്താലും അംഗീകരിക്കുമെന്ന് കെ വി തോമസ് പറഞ്ഞു . കോൺഗ്രസിനൊരു പാരമ്പര്യമുണ്ട്. പാർട്ടിയിൽ തുടരാൻ തന്നെയാണ് തീരുമാനമെന്നും തോമസ് […]
Read More
