മോഹൻലാലും ആഷിക്ക് അബുവും ഒന്നിക്കുന്നുവെന്ന വാർത്തകൾ വ്യാജം;ആന്റണി പെരുമ്പാവൂർ
മോഹൻലാലും ആഷിക്ക് അബുവും ഒന്നിക്കുന്ന ചിത്രം ഉണ്ടാകുമെന്ന് വാർത്തകൾ വ്യാജമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.സന്തോഷ് ടി. കുരുവിള നിർമിക്കുന്നതായോ ആഷിക്ക് അബു സംവിധാനം ചെയ്യുന്നതായോ ഉള്ള ചിത്രങ്ങളുടെ ചർച്ച പോലും ഇതുവരെ ഉണ്ടായിട്ടില്ലെന്നും വരുന്ന വാർത്തകൾ തെറ്റാണ് എന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. മനോരമ ഓൺലൈനോട് മോഹൻലാലിന്റെ പുതിയ പ്രോജക്ടുകളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ന്റെ ചിത്രീകരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് ഏപ്രിൽ 14ന് പൂർത്തിയാകും. അതിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ […]
Read More