തമിഴ്നാട് വമ്പൻപ്രഖ്യാപനങ്ങളുമായി ടിവികെ സർക്കാർ. പ്രതിവർഷം മൂന്ന് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും. സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ വെട്രി പയണം വിപുലീകരിച്ചു. തമിഴക വെട്രി കഴകത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് ഇന്ന് സർക്കാർ പ്രഖ്യാപിച്ചത്. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിനാണ് മൂന്ന് സിലിണ്ടറുകൾ നൽകുക. പദ്ധതി അടുത്ത പൊങ്കൽ മുതൽ ആരംഭിയ്ക്കും.

സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി വിപുലീകരിച്ചു. പ്രത്യേക ബസുകളിൽ മാത്രമുണ്ടായിരുന്ന സൗജന്യയാത്ര, ഡീലക്സ്, എക്സ്പ്രസ് ബസുകളിലേയ്ക്ക് കൂടി വ്യാപിപ്പിച്ചു. നഗരപ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ സൗജന്യം ലഭിയ്ക്കുക. ഒക്ടോബർ രണ്ടിന് പദ്ധതി ആരംഭിയ്ക്കും.

പരന്തൂരിലെ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി സി ജോസഫ് വിജയ് അറിയിച്ചു. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്താണ് നടപടിയെന്നും കർഷകർക്കൊപ്പമാണ് ടിവികെ സർക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പരന്തൂർ വിഷയത്തിൽ ചർച്ചയ്ക്ക് അവസരം നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മറ്റ് ചർച്ചകൾ ഉള്ളതിനാൽ പിന്നീട് സഭയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *