വയനാട്ടില്‍ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഡ്രൈവര്‍ക്ക് പരിക്ക്; ഓട്ടോറിക്ഷ പൂര്‍ണ്ണമായും ആന തകര്‍ത്തു

വയനാട്ടില്‍ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഡ്രൈവര്‍ക്ക് പരിക്ക്; ഓട്ടോറിക്ഷ പൂര്‍ണ്ണമായും ആന തകര്‍ത്തു

മാനന്തവാടി: വയനാട് നെയ്ക്കുപ്പയില്‍ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആന വരുന്നത് കണ്ട് തോട്ടിലേക്ക് ചാടിയ ഡ്രൈവര്‍ നടവയല്‍ സ്വദേശി സഹദേവന് പരിക്കേറ്റു. പുലര്‍ച്ചെ 4.30 ഓടെയാണ് ആക്രമണം. ഓട്ടോറിക്ഷ പൂര്‍ണ്ണമായും ആന തകര്‍ത്തു.

Read More
 അച്ഛന്‍ ഓട്ടോറിക്ഷ പിന്നിലോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

അച്ഛന്‍ ഓട്ടോറിക്ഷ പിന്നിലോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

അച്ഛന്‍ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയില്‍ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് -ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് വെച്ചാണ് അപകടം നടന്നത്. അപകടം നടന്നയുടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Read More
 ആന്ധ്രയില്‍ ഓട്ടോയുടെ മുകളില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് അപകടം; ഏഴ് പേര്‍ വെന്തു മരിച്ചു

ആന്ധ്രയില്‍ ഓട്ടോയുടെ മുകളില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് അപകടം; ഏഴ് പേര്‍ വെന്തു മരിച്ചു

ആന്ധ്രപ്രദേശില്‍ തൊഴിലാളികള്‍ കയറിയ ഓട്ടോയ്ക്ക് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. പതിനൊന്ന് കെവി വൈദ്യുതി ലൈന്‍ ഓട്ടോറിക്ഷയുടെ മുകളില്‍ പൊട്ടിവീണ് തീപിടിക്കുകയായിരുന്നു. സത്യസായ് ജില്ലയില്‍ ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം. കര്‍ഷകത്തൊഴിലാളികളുമായി പോയ ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. ഒരാള്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ വിവരം അറിയിച്ചതിന് […]

Read More
 ബസ്,ഓട്ടോ,ടാക്സി നിരക്ക് വർധന മെയ് ഒന്ന് മുതൽ

ബസ്,ഓട്ടോ,ടാക്സി നിരക്ക് വർധന മെയ് ഒന്ന് മുതൽ

വര്‍ധിപ്പിച്ച ഓട്ടോ, ടാക്‌സി, ബസ് നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.കോവിഡ് കാലത്തെ നിരക്ക് വര്‍ധന പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി.വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ പരിശോധിക്കുന്നതിനുള്ള സമിതിയെ പിന്നീട് നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി കൺസെഷൻ വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമേ കൺസെഷൻ നിരക്കിൽ അന്തിമതീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി. മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീടുള്ള […]

Read More
 ഫോട്ടോക്ക് നന്ദി; കേരളത്തിലെ ആല്‍ക്കെമിസ്റ്റ് ഓട്ടോയുടെ ചിത്രം പങ്ക് വെച്ച് പൗലോ കൊയ്ലോ

ഫോട്ടോക്ക് നന്ദി; കേരളത്തിലെ ആല്‍ക്കെമിസ്റ്റ് ഓട്ടോയുടെ ചിത്രം പങ്ക് വെച്ച് പൗലോ കൊയ്ലോ

ഫോട്ടോക്ക് നന്ദി എന്ന ക്യാപ്ഷനോടെ ആല്‍ക്കെമിസ്റ്റ് എന്ന് പേരുള്ള കേരളത്തിലെ ഓട്ടോയുടെ ചിത്രം പങ്കുവെച്ച് വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്ലോ. എറണാകുളത്തെ ഓട്ടോയുടെ ചിത്രമാണ് പൗലോ കൊയ്ലോ ഷെയര്‍ ചെയ്തിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പറവൂരില്‍ രജിസ്റ്റര്‍ ചെയ്ത സിഎന്‍ജി ഓട്ടോറിക്ഷയിലാണ് ഇഷ്ടമുള്ള കൃതിയുടേയും അതിന്റെ രചയിതാവിന്റെയും പേര് എഴുതിവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി മലയാളികളാണ് കമന്‍റുമായി രംഗത്തെത്തിയത്. പൗലോ കൊയ്ലോയുടെ വിശ്വപ്രസിദ്ധ നോവലാണ് ‘ദി ആല്‍ക്കെമിസ്റ്റ്’. 56 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ആല്‍ക്കെമിസ്റ്റ് നാല്‍പത്തിമൂന്ന് ദശലക്ഷം കോപ്പികള്‍ വിറ്റുപോയതായി […]

Read More