ഐക്യമില്ലായ്മ തോല്‍വിക്ക് കാരണമായി; എന്‍ഡിഎയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തി തുഷാര്‍ വെള്ളാപ്പള്ളി
ഐക്യമില്ലായ്മയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ പരാജയപ്പെട്ടതിന് കാരണമായതെന്ന് ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ഇക്കാര്യം അറിയിച്ചു. ശക്തി കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ എന്‍.ഡി.എയ്ക്കായില്ലെന്നും തുഷാര്‍ വിമര്‍ശിച്ചു. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദയുമായി നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തുഷാര്‍ ചര്‍ച്ച ചെയ്യും. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് 37 സീറ്റുകളിലായിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ 39 സീറ്റുകള്‍ ആവശ്യപ്പെടുമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കുന്നത്. സ്പൈസസ് ബോര്‍ഡ് ചെയര്മാന് സ്ഥാനത്തേയ്ക്ക് […]
Read More