മറിഞ്ഞ ബൈക്ക് സ്റ്റാര്‍ട്ടാക്കിയപ്പോള്‍ ഇന്ധനം ചോര്‍ന്ന് തീപിടിച്ചു; പൊള്ളലേറ്റ യുവാവ് മരിച്ചു

മറിഞ്ഞ ബൈക്ക് സ്റ്റാര്‍ട്ടാക്കിയപ്പോള്‍ ഇന്ധനം ചോര്‍ന്ന് തീപിടിച്ചു; പൊള്ളലേറ്റ യുവാവ് മരിച്ചു

തൃശൂര്‍: കൊട്ടേക്കാട് ബൈക്കിന് തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ടാങ്കില്‍ നിന്ന് ചോര്‍ന്ന ഇന്ധനത്തിന് തീ പിടിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി ഒന്‍പത് മണിയോടുകൂടിയായിരുന്നു അപകടം സംഭവിച്ചത്. കോര്‍പറേഷനിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടസ്ഥലത്തുവച്ച് 50 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത […]

Read More
 ആറുവയസുകാരന്‍ ബൈക്കോടിച്ചു; യുവാവിന്റെ ലൈസന്‍സും വണ്ടിയുടെ രജിസ്‌ട്രേഷനും റദ്ദാക്കും

ആറുവയസുകാരന്‍ ബൈക്കോടിച്ചു; യുവാവിന്റെ ലൈസന്‍സും വണ്ടിയുടെ രജിസ്‌ട്രേഷനും റദ്ദാക്കും

വിഴിഞ്ഞം: തിരക്കേറിയ കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ആറു വയസുകാരനെ കൊണ്ട് ബൈക്കോടിപ്പിച്ച് ബന്ധുവായ യുവാവ്. സംഭവത്തില്‍ പാറശാല സ്വദേശിയുടെ ലൈസന്‍സും ബൈക്കിന്റെ രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്‍ടിഒ കെ ബിജുമോന്‍ പറഞ്ഞു. കുട്ടിയുടെ ജീവന് തന്നെ അപകടമാകുന്ന തരത്തില്‍ ബോധപൂര്‍വം ബൈക്കിന്റെ നിയന്ത്രണം നല്‍കിയതിനാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസില്‍ മുക്കോല റൂട്ടില്‍ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നല്‍കി ബന്ധുവിന്റെ സാഹസം. പിന്നിലിരുന്ന ബന്ധു ബൈക്കിന്റെ ഹാന്‍ഡില്‍ കുട്ടിക്ക് നല്‍കിയാണ് പരിശീലനം […]

Read More
 കുരിക്കത്തൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ ബൈക്കിന് തീയിട്ടു; കുന്ദമംഗലം പോലീസ് അന്വേഷണം ഊര്‍ജ്ജതമാക്കി

കുരിക്കത്തൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ ബൈക്കിന് തീയിട്ടു; കുന്ദമംഗലം പോലീസ് അന്വേഷണം ഊര്‍ജ്ജതമാക്കി

കുന്ദമംഗലം :കുരിക്കത്തൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ ബൈക്കിന് അജ്ഞാതര്‍ തീയിട്ടു. പുതുക്കുടി മീത്തല്‍ സന്തോഷിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിനാണ് തീയിട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ടത്. ഹീറോ ഫാഷന്‍ പ്രോ എന്ന ബൈക്ക് പൂര്‍ണമായി കത്തി നശിച്ചു. തീയുടെ ആളിക്കത്തലില്‍ പോര്‍ച്ചിന്റെമേല്‍ക്കൂരക്കും കേടുപാടുകള്‍ സംഭവിച്ചു. സന്തോഷിന്റെ അമ്മ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നതും ആളുകള്‍ ഓടിപ്പോകുന്നതായും കണ്ടത്. കുന്ദമംഗലം പോലീസില്‍ പരാതി നല്‍കി .വര്‍ഷങ്ങള്‍ക്കു മുമ്പ് ലഹരിക്കെതിരെ പ്രതികരിച്ചതിന്റെ പ്രതികാരമാണ് ബൈക്ക് കത്തിച്ചതെന്ന് പരാതിയില്‍ പറയുന്നു. സന്തോഷിന്റെ […]

Read More
 ബൈക്ക് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

ബൈക്ക് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

മലപ്പുറം: മുന്നിയൂര്‍ പടിക്കലില്‍ ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. കോട്ടക്കല്‍ പടപ്പരമ്പ് പാങ്ങ് സ്വദേശികളായ റനീസ് (19), എം ടി നിയാസ് (19) എന്നിവരാണ് മരിച്ചത്. ബൈക്ക് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ നിയാസിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ സാരമായി പരിക്കേറ്റ ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല.

Read More
 ബൈക്ക് റോഡിലെ കുഴിയില്‍ വീണു; കൊല്ലത്ത് രണ്ട് യുവാക്കള്‍ മരിച്ചു

ബൈക്ക് റോഡിലെ കുഴിയില്‍ വീണു; കൊല്ലത്ത് രണ്ട് യുവാക്കള്‍ മരിച്ചു

കൊല്ലം: തീരദേശ റോഡില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീണ്‍ എന്നിവരാണ് മരിച്ചത്. പ്ലംബിങ് തൊഴിലാളികളായിരുന്നു ഇരുവരും. ഇരവിപുരം കാക്കത്തോപ്പില്‍ ക്ലാവര്‍ മുക്കിലാണ് കഴിഞ്ഞ ദിവസം രാത്രി 11:30 ന് അപകടം ഉണ്ടായത്. രണ്ട് ദിവസം മുന്‍പ് പുതുതായി വാങ്ങിച്ച വാഹനത്തില്‍ ഇരവിപുരം ചാനക്കഴികത്ത് പോയി മടങ്ങി വരുമ്പോഴാണ് അപകടം. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരണപ്പെട്ടു. റോഡിലുള്ള കുഴിയില്‍ വാഹനം വീണതാണ് അപകടമുണ്ടാകാന്‍ കാരണം. ബൈക്ക് മുന്നിലെ വാഹനത്തില്‍ തട്ടിയ ശേഷം […]

Read More
 ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചു; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചു; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തൃശൂര്‍: ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി പാലാട്ടി വീട്ടില്‍ തോമസിന്റെ മകന്‍ ആല്‍ബിന്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു അപകടം. നെടുമ്പാശ്ശേരി എയര്‍പോര്‍റ്റിലെ ജീവനക്കാരനാണ് മരിച്ച ആല്‍ബിന്‍. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More
 കുട്ടി ആക്സിലറേറ്ററില്‍ കൈ വച്ചു; നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി

കുട്ടി ആക്സിലറേറ്ററില്‍ കൈ വച്ചു; നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി

ആലപ്പുഴ: ഹരിപ്പാട്ട് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അടുക്കിവെച്ചിരുന്ന തുണിക്കെട്ടുകളില്‍ ഇടിച്ചുനിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അപകടം. ഹരിപ്പാട്ടെ തുണിക്കടയില്‍ നിന്ന് വസ്ത്രം വാങ്ങാന്‍ എത്തിയതാണ് ഭര്‍ത്താവും ഭാര്യയും കുഞ്ഞും. ഭര്‍ത്താവും കുഞ്ഞും കടയ്ക്ക് പുറത്ത് സ്‌കൂട്ടറില്‍ ഇരുന്നു. ഭാര്യ വസ്ത്രം വാങ്ങാന്‍ കടയ്ക്കുള്ളിലേക്ക് പോയി. ഈസമയത്ത് കുട്ടി ആക്സിലറേറ്ററില്‍ കൈ വച്ചതാണ് നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ കടയ്ക്കുള്ളിലേക്ക് ഇടിച്ചുകയറാന്‍ കാരണം.

Read More
 മുള്ളന്‍പന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

മുള്ളന്‍പന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

മലപ്പുറം: മൂത്തേടം പാലാങ്കരയില്‍ മുള്ളന്‍പന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലംകുളം സ്വദേശി ഷഫീഖ് മോന്‍ എന്ന ബാവ (32) യാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അതിരാവിലെ തന്റെ ഇറച്ചിക്കട തുറക്കാന്‍ കരുളായിയിലേക്ക് പോകുമ്പോഴാണ് മുള്ളന്‍ പന്നി ബൈക്കിന് കുറുകെ ചാടിയത്. നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Read More
 കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസ പ്രകടനം; യുവാവിനെ കണ്ടെത്തി; എംവിഡി കേസെടുത്തു

കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസ പ്രകടനം; യുവാവിനെ കണ്ടെത്തി; എംവിഡി കേസെടുത്തു

കൊച്ചി: കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ കിരണ്‍ ജ്യോതിയെന്ന യുവാവാണ് KL 01 CT 6680 രജിസ്‌ട്രേഷന്‍ ബൈക്കിലുണ്ടായിരുന്നതെന്നാണ് എംവിഡി കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ എംവിഡി കേസെടുത്തു. ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയാണ് യുവാവ്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ അച്ഛന്റെ പേരിലാണ്. ഈ സാഹചര്യത്തില്‍ അച്ഛനോടും വ്യാഴാഴ്ച ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായി എംവിഡി അറിയിച്ചു.

Read More
 കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ചു; യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു

കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ചു; യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം; ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ ബൈക്ക് പോസ്റ്റില്‍ ഇടിച്ച് രണ്ട് മരണം. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. മുതദേഹങ്ങളും കത്തി കരിഞ്ഞ നിലയില്‍. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലര്‍ച്ചെ 4.45 ഓടെയാണ് അപകടം. മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Read More