കുന്ദമംഗലം :കുരിക്കത്തൂരില്‍ സിപിഎം പ്രവര്‍ത്തകന്റെ ബൈക്കിന് അജ്ഞാതര്‍ തീയിട്ടു. പുതുക്കുടി മീത്തല്‍ സന്തോഷിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിനാണ് തീയിട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ടത്. ഹീറോ ഫാഷന്‍ പ്രോ എന്ന ബൈക്ക് പൂര്‍ണമായി കത്തി നശിച്ചു. തീയുടെ ആളിക്കത്തലില്‍ പോര്‍ച്ചിന്റെമേല്‍ക്കൂരക്കും കേടുപാടുകള്‍ സംഭവിച്ചു.
സന്തോഷിന്റെ അമ്മ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് ബൈക്ക് കത്തുന്നതും ആളുകള്‍ ഓടിപ്പോകുന്നതായും കണ്ടത്. കുന്ദമംഗലം പോലീസില്‍ പരാതി നല്‍കി .വര്‍ഷങ്ങള്‍ക്കു മുമ്പ് ലഹരിക്കെതിരെ പ്രതികരിച്ചതിന്റെ പ്രതികാരമാണ് ബൈക്ക് കത്തിച്ചതെന്ന് പരാതിയില്‍ പറയുന്നു. സന്തോഷിന്റെ വീട്ടില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ബൈക്ക് നഷ്ടപ്പെട്ടിരുന്നു. ഇതുവരെ കണ്ടെത്താനായിട്ടില്ല. കുറച്ചു വര്‍ഷങ്ങളായി സന്തോഷിനും കുടുംബത്തിനും നേരെ നിരവധി ഭീഷണികളും മറ്റും ഉണ്ടെന്ന് പരാതിയില്‍ പറയുന്നു. കുന്ദമംഗലം പോലീസ് അന്വേഷണം ഊര്‍ജ്ജതമാക്കിയിട്ടുണ്ട്.