ആറുവയസുകാരന്‍ ബൈക്കോടിച്ചു; യുവാവിന്റെ ലൈസന്‍സും വണ്ടിയുടെ രജിസ്‌ട്രേഷനും റദ്ദാക്കും
വിഴിഞ്ഞം: തിരക്കേറിയ കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ ആറു വയസുകാരനെ കൊണ്ട് ബൈക്കോടിപ്പിച്ച് ബന്ധുവായ യുവാവ്. സംഭവത്തില്‍ പാറശാല സ്വദേശിയുടെ ലൈസന്‍സും ബൈക്കിന്റെ രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന് തിരുവനന്തപുരം ആര്‍ടിഒ കെ ബിജുമോന്‍ പറഞ്ഞു. കുട്ടിയുടെ ജീവന് തന്നെ അപകടമാകുന്ന തരത്തില്‍ ബോധപൂര്‍വം ബൈക്കിന്റെ നിയന്ത്രണം നല്‍കിയതിനാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് കാരോട് ബൈപ്പാസില്‍ മുക്കോല റൂട്ടില്‍ കുട്ടിക്ക് ബൈക്കിന്റെ നിയന്ത്രണം നല്‍കി ബന്ധുവിന്റെ സാഹസം. പിന്നിലിരുന്ന ബന്ധു ബൈക്കിന്റെ ഹാന്‍ഡില്‍ കുട്ടിക്ക് നല്‍കിയാണ് പരിശീലനം […]
Read More