റാവത്തിനും മധുലികയ്ക്കും പ്രണാമമര്‍പ്പിച്ച് ആയിരങ്ങൾ;വിലാപയാത്ര ആരംഭിച്ചു
ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ഭൗതികശരീരം സേനാ കന്റോണ്‍മെന്റിലുള്ള ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലേക്കു വിലാപയാത്രയായി കൊണ്ടുപോകുന്നു വസതിയിലെ പൊതുദര്‍ശനത്തിനു ശേഷമാണ് വിലാപയാത്ര ആരംഭിച്ചത് . പൂര്‍ണസേനാ ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങില്‍ വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും. 17 ഗണ്‍സല്യൂട്ടാവും അദ്ദേഹത്തിനു നല്‍കുക. 800 സേനാംഗങ്ങള്‍ പങ്കെടുക്കും.കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും ഭൗതികശരീരം വീട്ടിൽ എത്തിച്ചപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കം പ്രമുഖർ ആദരാഞ്ജലി […]
Read More