കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ സംസ്കാരം നാളെ നടക്കും.ബിപിന്‍ റാവത്തിന്റേയും പത്നി മധുലിക റാവത്തിന്റേയും ഭൗതിക ശരീരം ഇന്ന് ഡല്‍ഹിയിലെത്തിക്കും.ഇന്ന് രാവിലെ എട്ട് മണിക്ക് വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഗവര്‍ണര്‍ എന്നിവര്‍ പുഷ്പചക്രം അര്‍പ്പിക്കും.അപകടത്തില്‍ മരണപ്പെട്ട മറ്റ് 11 സൈനികരുടെ മൃതദേഹവും ഇന്ന് ദില്ലിയില്‍ എത്തിക്കും.

അതേസമയം, 13 പേരുടെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. ഇന്നലെ തന്നെ അപകടത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചിരുന്നു. ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ഇന്ന് ദേശിയ ദുഖാചരണമാണ്. അദ്ദേഹത്തിന്റെ സ്വദേശമായ ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *