കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; തടിയന്റവിട നസീറടക്കമുള്ള പ്രതികളെ വെറുതെവിട്ട് ഹൈക്കോടതി
കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ അറസ്റ്റിലായിരുന്ന തടിയന്റവിട നസീര്‍ അടക്കമുളള പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. വിചാരണ കോടതി ചുമത്തിയ ഇരട്ട ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. 2 പ്രതികളെ വെറുതെ വിട്ടതിനെതിരെ എന്‍ഐഎ സമര്‍പ്പിച്ച അപ്പീലും കോടതി തള്ളി. വിചാരണ കോടതി നടപടിക്കെതിരെ ഒന്നാം പ്രതി തടിയന്റവിട നസീറും നാലാം പ്രതി ഷിഫാസുമാണ് കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നും കേസില്‍ നിരപരാധികളായതിനാല്‍ യുഎപിഎ അടക്കമുളള കുറ്റങ്ങള്‍ നിലനല്‍ക്കില്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കേസില്‍ […]
Read More