നോയിഡയിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്കെതിരെ വിവാദ പരാമർശവുമായി ഉത്തർപ്രദേശ് തൊഴിൽ മന്ത്രി അനിൽ രാജ്ഭൽ. തൊഴിലാളികൾക്ക് പാകിസ്ഥാൻ തീവ്രവാദ ബന്ധമുന്നെന്നാണ് ബിജെപി മന്ത്രിയുടെ വിവാദ പ്രസ്താവന. തൊഴിലാളി സമരത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും സർക്കാർ ആരോപിച്ചു.

സമരത്തെ പൊലീസിനെ ഉപയോ​ഗിച്ച് അടിച്ചമർത്താനാണ് സർക്കാരിന്റെ ശ്രമം. ഇതുവരെ 300 ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ശമ്പള വർധനവും മറ്റു ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരവുമായി തെരുവിലിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *