പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ 9 ലേക്ക് മാറ്റി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റിവെച്ചു. ഉപഹര്‍ജികളില്‍ മറുപടി നല്‍കാന്‍ നാല് ആഴ്ചവേണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപരിഗണിച്ച സുപ്രീം കോടതി മൂന്നാഴ്ച സമയമാണ് അനുവദിച്ചത്. മുസ്‌ലിം ലീഗ്, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, കേരള സര്‍ക്കാറിന്റേതടക്കം 250ലധികം ഹരജികളാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരുടേയും പൗരത്വം റദ്ദാക്കപ്പെടുന്നില്ലെന്നും ഹരജികള്‍ മുന്‍വിധിയോടെയെന്നും കേന്ദ്രം വാദിച്ചു. ഉപഹരജികളില്‍ മറുപടി […]
Read More