കോഴിക്കോട്  ബീച്ച്  സന്ദർശകർക്കായി തുറന്നു; പ്രവേശനം രാത്രി എട്ട് മണി വരെ

കോഴിക്കോട് ബീച്ച് സന്ദർശകർക്കായി തുറന്നു; പ്രവേശനം രാത്രി എട്ട് മണി വരെ

ഒരു വര്‍ഷത്തിലേറെയായി അടച്ചിട്ട കോഴിക്കോട് ബീച്ച് ഇന്ന് സന്ദർശകർക്കായി തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ച് മാത്രമേ ബീച്ചില്‍ പ്രവേശിക്കാനാവു. രാത്രി എട്ട് മണിവരെയാണ് ബീച്ചിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകുക. മാസ്കും സാമൂഹിക അകലും നിർബന്ധമാണ്. തുറന്ന ആദ്യദിനം പുലർച്ചെ മുതല്‍ തന്നെ നിരവധി പേരാണ് ബീച്ചിലേക്കെത്തിയത്. വ്യായാമം ചെയ്യുന്നവർക്കായി നേരത്തെ രാവിലെ ചെറിയ ഇളവുകൾ നല്‍കിയിരുന്നെങ്കിലും നവീകരണം പൂർത്തിയായ ശേഷം ബീച്ച് പൂർണമായും തുറക്കുന്നത് ഇന്നാണ്. തിരക്ക് അധികമായാല്‍ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് ജനങ്ങളെ നിയന്ത്രിക്കും. മാലിന്യങ്ങൾ […]

Read More