തിരുവമ്പാടിയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

തിരുവമ്പാടിയില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തിരുവമ്പാടി പുന്നയ്ക്കലില്‍ കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുന്നയ്ക്കല്‍ സ്വദേശി അഗസ്റ്റിന്‍ ജോസഫാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രി 12 മണിയോടെയാണ് ഇതുവഴി യാത്ര ചെയ്ത ബൈക്ക് യാത്രികനാണ് കാര്‍ കത്തിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തിരുവമ്പാടി പുന്നയ്ക്കല്‍ ചപ്പാത്ത് റോഡിലാണ് സംഭവം. രാത്രി ഇതുവഴിയെത്തിയ ബൈക്ക് യാത്രക്കാരന്‍ കാര്‍ കത്തുന്നത് കണ്ടതിനെ തുടര്‍ന്ന് ആദ്യം പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് തൊട്ടടുത്ത തോട്ടില്‍ നിന്നടക്കം വെള്ളമൊഴിച്ച് തീ […]

Read More
 തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മുൻഭാഗം പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മുൻഭാഗം പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. വെഞ്ഞാറമൂട് മൈലക്കുഴിയിലാണ് സംഭവം. രാവിലെ 8:30 ഓടെ വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ ഉള്ള തന്റെ സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വെഞ്ഞാറമുട്- ആറ്റിങ്ങൽ ഫയർഫോഴ്സുകൾ സ്ഥലത്തെത്തിയാണ് തീ ആണച്ചത്. മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ വാഹനം നിറുത്തി പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി.

Read More
 കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു;കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മുൻ എംഎൽഎ പുരുഷൻ കടലുണ്ടിയുടെ മകൻ ബിമലും മക്കളുമാണ് കാറിലുണ്ടായിരുന്നത്.മാവൂർ റോഡിൽ രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാറിന്റെ എയർ കണ്ടീഷണറിൽ നിന്ന് പുക വരുന്നത് കണ്ട അപ്പോള്‍ തന്നെ വണ്ടി നിര്‍ത്തി മൂന്ന് പേരും ഇറങ്ങിയ നിമിഷം പിന്നെ കണ്ടത് വലിയൊരു അഗ്നിഗോളം. രണ്ട് മിനിറ്റ്‌ കൊണ്ട് കാർ മൊത്തമായി കത്തി. മൂന്ന് പേരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിമാട് കുന്ന് ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും കാര്‍ പകുതിയിലേറേയും […]

Read More
 മെഡിക്കല്‍ കോളേജിനു സമീപം കാര്‍ കത്തിനശിച്ചു

മെഡിക്കല്‍ കോളേജിനു സമീപം കാര്‍ കത്തിനശിച്ചു

മെഡിക്കല്‍ കോളേജിനു സമീപം കാര്‍ കത്തിനശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപം ദേവഗിരി കോളേജ് റോഡിലാണ് കാര്‍ കത്തി നശിച്ചത്. രാവിലെ 10.20 ഓടെയാണ് യംഭവം. ദേവഗിരി കോളേജ് റോഡിലെ ഡിഡിആര്‍സിയ്ക്ക് സമീപത്തെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിര്‍ത്തിയിട്ട കാറിലാണ് തീപിടിച്ചത്. ആര്‍ടിപിസിആര്‍ ടെസ്റ്റിനായി ഡിഡിആര്‍സി ലാബിലേക്കു വന്ന ചെലവൂര്‍ ആനത്താനത്ത് സ്വദേശി അക്ഷയ് ടോം അഗസ്റ്റിന്‍ എന്നയാളുടെ KL 07 E 7501 മാരുതി റിട്‌സ് കാര്‍ ആണ് കത്തിനശിച്ചത്. കാറില്‍ നിന്നും പുക ഉയരുന്നതു കണ്ട […]

Read More