കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണം, രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്ന് ചെന്നിത്തലയുടെ നിര്‍ദ്ദേശം

കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണം, രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്ന് ചെന്നിത്തലയുടെ നിര്‍ദ്ദേശം

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്തണമെന്ന് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശം. ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേരുന്ന ഉപസമിതിയിലാണ് ചെന്നിത്തല നിര്‍ദേശം മുന്നോട്ട് വച്ചത്. കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന് ചെന്നിത്തലയുടെ നിര്‍ദ്ദേശിച്ചു. ഡിസിസി അധ്യക്ഷന്മാരെ നിശ്ചയിക്കാനുളള അധികാരം സംസ്ഥാന കമ്മിറ്റികള്‍ക്ക് നല്‍കണം. ഡിസിസികള്‍ പുനഃസംഘടിപ്പിക്കണം. വന്‍ നഗരങ്ങളില്‍ പ്രത്യേക ഡിസിസികള്‍ വേണം. എഐസിസി സെക്രട്ടറിമാരുടെ എണ്ണം 30 ആയി ചുരുക്കണം എന്നീ നിര്‍ദ്ദേശങ്ങളാണ് ചെന്നിത്തല പ്രധാനമായും മുന്നോട്ട് വെച്ചത്. പ്രവര്‍ത്തന ഫണ്ട് […]

Read More
 സുധാകരൻ കെ പി സി സി യുടെ പ്രസിഡൻ്റ് ആണെന്ന കാര്യം ജില്ലാ സെക്രട്ടറി മറക്കരുത് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം : രമേശ് ചെന്നിത്തല

സുധാകരൻ കെ പി സി സി യുടെ പ്രസിഡൻ്റ് ആണെന്ന കാര്യം ജില്ലാ സെക്രട്ടറി മറക്കരുത് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം : രമേശ് ചെന്നിത്തല

സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.സുധാകരനെതിരെ നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജില്ലാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണം. പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. സുധാകരൻ കെ പി സി സി യുടെ പ്രസിഡൻ്റ് ആണെന്ന കാര്യം ജില്ലാ സെക്രട്ടറി മറക്കരുത്. ഇത്തരം പ്രകോപനപരവും തരം താഴ്ന്നതുമായ പ്രസ്താവന നടത്തുന്നവരെ സെക്രട്ടറി ആക്കുന്ന നിലയിലേക്ക് സി പി എം അധ:പതിച്ചിരിക്കുന്നു. കൊലപതകരാഷ്ടീയത്തിൻ്റെ വക്താക്കളാണു സി പി എം യെന്നു […]

Read More
 മുരളീധരനുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു അത് പരിഹരിച്ചു; കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്ക് കെപിസിസി പ്രസിഡന്‍റിന്‍റേത് ചെന്നിത്തല

മുരളീധരനുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു അത് പരിഹരിച്ചു; കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്ക് കെപിസിസി പ്രസിഡന്‍റിന്‍റേത് ചെന്നിത്തല

കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അവസാന വാക്ക് കെപിസിസി പ്രസിഡന്‍റിന്‍റേതാണെന്ന് രമേശ് ചെന്നിത്തല. കെ മുരളീധരനുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.അത്‌ പരിഹരിച്ചതായും, ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് പുനസംഘടനയില്‍ എല്ലാവരുമായി ചര്‍ച്ച വേണം.കൂടാതെ രമേശ് ചെന്നിത്തലയുമായി ശത്രുതയിലല്ല. തർക്കങ്ങൾ ഉണ്ടായിരുന്നു അത് പരിഹരിച്ചെന്നും കെ മുരളീധരൻ എം പി വ്യക്തമാക്കി.അതേസമയം കോൺ​ഗ്രസിൽ വലിയ സ്ഫോ‌‌ടനങ്ങളൊന്നും ഉണ്ടായിട്ടില്ല. പാർട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ സ്വാഭാവികമാണെന്നും അത് പരിഹരിക്കാൻ കെപിസിസി പ്രസിഡന്റ് കെ സുധാകരന് സാധിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. […]

Read More
 ‘ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം ‘മാധ്യമവാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെ.സുധാകരന്‍ എംപി

‘ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം ‘മാധ്യമവാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെ.സുധാകരന്‍ എംപി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം എന്ന രീതിയില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് കെപിസിസിക്ക് ഒരു അറിവും ഇല്ലാത്തതാണ്.ഇത്തരം ഒരു പരാതി കെപിസിസിയുടെ പരിഗണനയില്‍ വന്നിട്ടില്ല. എന്നിട്ടും അത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം കെപിസിസി പരിശോധിക്കുമെന്നും കെ.സുധാകരന്‍ അറിയിച്ചു. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ നോക്കുകുത്തിയാക്കുന്ന തീരുമാനങ്ങൾ രമേശ് ചെന്നിത്തല കൈക്കൊള്ളുന്നതായാണ് വാർത്തകൾ വന്നത്. രമേശ് ചെന്നിത്തല നേതൃത്വവുമായി കൂടിയാലോചന നടത്തുന്നില്ലെന്നും […]

Read More
 കേരളത്തിൽ ജനങ്ങൾ കോവിഡ് കൊണ്ട് ബുദ്ധിമുട്ടുന്നു; മുഖ്യമന്ത്രി ഉടൻ തിരിച്ചു വരണം;രമേശ് ചെന്നിത്തല

കേരളത്തിൽ ജനങ്ങൾ കോവിഡ് കൊണ്ട് ബുദ്ധിമുട്ടുന്നു; മുഖ്യമന്ത്രി ഉടൻ തിരിച്ചു വരണം;രമേശ് ചെന്നിത്തല

കേരളത്തില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് കോവിഡ് ബാധിച്ച് ബുദ്ധിമുട്ടുമ്പോള്‍ മുഖ്യമന്ത്രി മുന്‍കൂട്ടി തയ്യാറാക്കിയ പരിപാടികള്‍ ഇല്ലാതെ യുഎഇയില്‍ നിൽക്കുന്നത് ശരിയായ നടപടിയല്ലെന്നും യുഎഇ പരിപാടി വെട്ടിച്ചുരുക്കി സംസ്ഥാനത്തേക്ക് മടങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വന്നിരിക്കുന്ന അലംഭാവം വേണ്ടത്ര ഏകോപനമില്ലാത്തത് കൊണ്ടാണ്. കോവിഡ് ബാധിക്കുന്നവര്‍ക്ക് മരുന്നുമില്ല ചികിത്സയും ലഭിക്കുന്നില്ല. കോവിഡ് ബാധിച്ചവര്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. അതിന്റെ ഫലമായി വീട്ടിലുളലവര്‍ക്കും കോവിഡ് […]

Read More
 ലോകായുക്തക്ക് പൂട്ടിടാൻ നിയമ ഭേ​​‌ദ​ഗതിയുമായി സർക്കാർ;ഇതിനേക്കാൾ ഭേദം ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി ചെയ്യേണ്ടതെന്ന് ചെന്നിത്തല

ലോകായുക്തക്ക് പൂട്ടിടാൻ നിയമ ഭേ​​‌ദ​ഗതിയുമായി സർക്കാർ;ഇതിനേക്കാൾ ഭേദം ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി ചെയ്യേണ്ടതെന്ന് ചെന്നിത്തല

ലോകായുക്ത ഭേദ​ഗതി ഓർഡിനൻസിന് സംസ്ഥാന മന്ത്രിസഭ അം​ഗീകാരം നൽകി.ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് അംഗീകാരത്തിനായി ഗവർണർക്ക് സമർപ്പിച്ചു.ഭേദഗതി അം​ഗീകരിക്കപ്പെടുന്നതോടെ, മന്ത്രിമാർക്കെതിരായ ലോകായുക്തയുടെ വിധിയിൽ മുഖ്യമന്ത്രിക്ക് ഒരു ഹിയറിങ് നടത്തി തീരുമാനമെടുക്കാം.അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ അധികാരസ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു വിധിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഇത്തരം വിധി ഓരോ വിഷയവുമായി ബന്ധപ്പെട്ട അധികാരി ആരാണോ അവർക്ക് നൽകണമെന്നാണ് നിലവിലെ നിയമം. ഇത് ബന്ധപ്പെട്ട അധികാരി അംഗീകരിക്കണമെന്നും വ്യവസ്ഥയുണ്ട്.അതേസമയം ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സർക്കാർ നീക്കമെന്ന് കോൺ​ഗ്രസ് […]

Read More
 ജനങ്ങളെ കൊവിഡിന് വിട്ടുകൊടുക്കുന്നു;കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി വിമർശിച്ച് ചെന്നിത്തല

ജനങ്ങളെ കൊവിഡിന് വിട്ടുകൊടുക്കുന്നു;കൊവിഡ് പ്രതിരോധം ഡോളോയിലാണ്, ഡോളോക്ക് നന്ദി വിമർശിച്ച് ചെന്നിത്തല

സംസ്ഥാനത്ത് നടക്കുന്നത് ഓൺലൈൻ ഭരണമാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. . മന്ത്രിമാർ ഓഫീസിൽ പോലും വരുന്നില്ലസംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. മരണനിരക്ക് കൂടുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. കൊവിഡ് കാലത്ത് തീവെട്ടിക്കൊള്ളയാണ് ആരോഗ്യവകുപ്പില്‍ നടക്കുന്നത്. യാതൊരു മുന്നൊരുക്കവും നടത്തിയില്ല. ഐസിഎംആര്‍ നിര്‍ദേശം പാടെ അവഗണിച്ചു. മുഖ്യമന്ത്രി വിദേശത്ത് ചികിത്സക്ക് പോയപ്പോള്‍ സംസ്ഥാനത്ത് ബദല്‍ സംവിധാനം ഉണ്ടാക്കിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ജനങ്ങളെ കൊവിഡിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്.കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ ധനവകുപ്പ് ഒരു രൂപ പോലും കൊടുത്തില്ല. എല്ലാത്തിനും […]

Read More
 കോവിഡ് പ്രതിസന്ധിയാണ് തുടര്‍ഭരണം നല്‍കിയത്; രമേശ് ചെന്നിത്തല

കോവിഡ് പ്രതിസന്ധിയാണ് തുടര്‍ഭരണം നല്‍കിയത്; രമേശ് ചെന്നിത്തല

കോവിഡ് പ്രതിസന്ധിയാണ് പിണറായി സര്‍ക്കാരിന് തുടര്‍ഭരണം നല്‍കിയതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ഒന്നാം പിണറായി സര്‍ക്കാരിന്റെ അഴിമതിയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വനംകൊള്ള.പിണറായി വിജയനും കാനം രാജേന്ദ്രനും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതൃത്വം അറിയാതെ വനംകൊള്ള നടക്കില്ല.കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ് വനംകൊള്ള.പരസ്യം നല്‍കി മാധ്യമങ്ങളെ കുറച്ചുകാലം മയക്കാമെങ്കിലും നാളെ മുഴുവന്‍ സത്യങ്ങളും പുറത്ത് വരും. രാഷ്ട്രീയ എതിരാളികള്‍ കെപിസിസി പ്രസിഡന്റിനെതിരെ അമ്പെയ്താല്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും നോവണം.സുധാകാരന്‍ ആര്‍എസ്എസുകാരനാണെന്ന് സിപിഎം പ്രചരിപ്പിച്ചപ്പോള്‍ താന്‍ ഉടന്‍ തന്നെ […]

Read More

കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് രമേശ് ചെന്നിത്തല

യുഡിഎഫ് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്തെ ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് അദ്ദേഹം താമസം മാറിയത്. ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവിന് സംബന്ധിച്ച് എഐസിസി തീരുമാനം പ്രഖ്യാപിച്ചത്. അവസാന നിമിഷം വരെ ചെന്നിത്തല പ്രതീക്ഷ പുലത്തിയെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ ഹൈക്കമാന്‍റ് ഇടപെട്ട് മാറ്റിയത്. ഉമ്മൻചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടെയും അഭിപ്രായം […]

Read More
 പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയേക്കും;ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചന

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയേക്കും;ദേശീയ രാഷ്ട്രീയത്തിലേക്കെന്ന് സൂചന

പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് നീക്കം. ദേശീയ നേതൃത്വത്തിലേക്ക് ചെന്നിത്തലയെ മാറ്റാനാണ് സാധ്യത. സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവി ചെന്നിത്തലയ്ക്ക് നല്‍കിയേക്കും.കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വവും ചെന്നിത്തലയ്ക്ക് നല്‍കിയേക്കും.നേരത്തെ കെ.പി.സി.സി അധ്യക്ഷനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ് സോണിയ ഗാന്ധിയ്ക്ക് കത്ത് നല്‍കിയത്.

Read More