അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ കോവിഡ് ചികിത്സ കേന്ദ്രം ആരംഭിച്ചു
കോവിഡിന്‍റെ മൂന്നാംതരംഗത്തെ നേരിടാൻ ആരോഗ്യ സംവിധാനം വിപുലപ്പെടുത്തി സംസ്ഥാനം. പാലക്കാട് പെരുമാട്ടിയിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പനിയിൽ കോവിഡ് ചികിത്സ കേന്ദ്രം ആരംഭിച്ചു. 35000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ 550 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ ഓക്സിജൻ സൗകര്യമുള്ള 100 കിടക്കകൾ, വെന്‍റിലേറ്റർ സൗകര്യമുള്ള 20 കിടക്കകൾ, 50 ഐ.സി.യു കിടക്കകൾ എന്നിവ സജ്ജമാക്കി. എയർ കണ്ടീഷണറോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകൾ, എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര്‍ സപ്പോര്‍ട്ട്, രണ്ട് കെ.എല്‍ വരെ ശേഷി ഉയര്‍ത്താവുന്ന […]
Read More