വയനാട് ഡോപ്‌ളര്‍ വെതര്‍ റഡാര്‍ സ്ഥാപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു

വയനാട് ഡോപ്‌ളര്‍ വെതര്‍ റഡാര്‍ സ്ഥാപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു

വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ ഡോപ്‌ളര്‍ വെതര്‍ റഡാര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ബത്തേരി രൂപത വികാരി ജനറല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കീപ്പള്ളി, തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. നീതാ ഗോപാല്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവര്‍ ഒപ്പുവച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, […]

Read More
 വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ റഡാര്‍ സ്ഥാപിക്കും

വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ റഡാര്‍ സ്ഥാപിക്കും

വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി ചേര്‍ന്ന് റഡാര്‍ സ്ഥാപിക്കും. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍, റവന്യൂ മന്ത്രി കെ. രാജന്‍, കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പഴശ്ശിരാജ കോളേജിന് വേണ്ടി ബത്തേരി രൂപതയുടെ വികാരി ജനറല്‍ ഫാദര്‍ സെബാസ്റ്റ്യന്‍ കീപ്പള്ളി, കേന്ദ്ര കാലാവസ്ഥാ വകുപ്പിന് വേണ്ടി തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം ഹെഡ് ഡോ. നീതാ ഗോപാല്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് വേണ്ടി മെംബര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. […]

Read More
 ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; അനസ്‌തേഷ്യ ടെക്‌നീഷ്യന് പരിക്ക്

ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; അനസ്‌തേഷ്യ ടെക്‌നീഷ്യന് പരിക്ക്

തിരുവനന്തപുരം: ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോ മീറ്റര്‍ പൊട്ടിത്തെറിച്ച് അപകടത്തില്‍ അനസ്‌തേഷ്യ ടെക്‌നീഷ്യന് പരിക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അപകടം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം നടന്നത്. മെഡിക്കല്‍ കോളേജിലെ ബി തിയേറ്ററില്‍ ആയിരുന്നു ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചത്. അനസ്‌തേഷ്യ ടെക്‌നീഷ്യനായ അഭിഷേകനാണ് പരിക്കേറ്റത്. അഭിഷേകിനെ ഉടന്‍തന്നെ കാഷ്വാലിറ്റിയിലെത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് താമസസ്ഥലത്തേക്ക് പോയെങ്കിലും രാത്രി 11 മണിയോടെ ഛര്‍ദ്ദിലും മറ്റും കലശലായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. തുടര്‍ന്നുള്ള പരിശോധനയില്‍ തലയോട്ടിക്ക് പൊട്ടല്‍ […]

Read More
 കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ചോര്‍ച്ച; പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിന് അടുത്ത വര്‍ഷം മുതല്‍ അഫിലിയേഷന്‍ നല്‍കില്ല

കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ചോര്‍ച്ച; പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിന് അടുത്ത വര്‍ഷം മുതല്‍ അഫിലിയേഷന്‍ നല്‍കില്ല

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോളജിനെതിരെയും അധ്യാപകനെതിരെയും നടപടി. കാസര്‍കോട് പാലക്കുന്ന് ഗ്രീന്‍വുഡ് കോളജിന് അടുത്ത വര്‍ഷം മുതല്‍ കോളേജിന് അഫിലിയേഷന്‍ നല്‍കില്ല. ചോദ്യം ചോര്‍ത്തി നല്‍കിയ അധ്യാപകനെ പരീക്ഷാച്ചുമതലകളില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കി. കോളജ് മനേജ്‌മെന്റ് ഒന്നര ലക്ഷം രൂപ പിഴ അടയ്ക്കണം. ചോദ്യപ്പേപ്പര്‍ ചോര്‍ന്ന പരീക്ഷകള്‍ വീണ്ടും നടത്തും. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉപസമിതിയുടെ ശിപാര്‍ശ പ്രകാരമാണ് തീരുമാനം. സംഭവത്തില്‍ പാലക്കുന്നിലെ ഗ്രീന്‍വുഡ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ […]

Read More
 കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുക; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

കോഴിക്കോട്: മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ഇന്നലെ മരിച്ച നാലു പേരുടെ മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും. പുകയെതുടര്‍ന്ന് മാറ്റുന്നതിനിടെ മരിച്ചവരുടെ മൃതദേഹങ്ങളാണ് പോസ്റ്റുമോര്‍ട്ടം ചെയ്യുക. രോഗികളുടെ മരണത്തില്‍ പൊലീസ് കേസെടുത്തു.അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. നസീറ (44),ഗോപാലന്‍ (55),ഗംഗ (34), ഗംഗാധരന്‍ (70) എന്നിവരാണ് അപകടസമയത്ത് മാറ്റുന്നതിനിടെ മരിച്ചത്. വെന്റിലേറ്ററിലുള്ള 16 രോഗികളെയും മറ്റു 60 രോഗികളെയുമാണ് ഇന്നലെ മാറ്റിയത്. അതേസമയം, കാഷ്വാലിറ്റിയിലെ പുക കാരണമല്ല നാലുരോഗികള്‍ മരിച്ചതെന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. മരിച്ചവരെല്ലാം ഗുരുതരാവസ്ഥയിലുള്ളവരായിരുന്നു.മരിച്ചവരില്‍ […]

Read More
 കളമശ്ശേരി പോളി കഞ്ചാവ് കേസ്: പ്രതികളായ നാല് വിദ്യാര്‍ഥികളെ കോളേജ് പുറത്താക്കി

കളമശ്ശേരി പോളി കഞ്ചാവ് കേസ്: പ്രതികളായ നാല് വിദ്യാര്‍ഥികളെ കോളേജ് പുറത്താക്കി

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസില്‍ നാല് വിദ്യാര്‍ഥികളെ കോളേജ് പുറത്താക്കി. ആകാശ്, ആദിത്യന്‍, അഭിരാജ്, അനുരാജ് എന്നീ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഒരു മാസംമുമ്പാണ് പോളിയില്‍ നാല് വിദ്യാര്‍ഥികളെയും പൂര്‍വവിദ്യാര്‍ഥികളേയും കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് സൂക്ഷിക്കുക മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തിയെന്നും കണ്ടെത്തിയിരുന്നു. അന്ന് തന്നെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാര്‍ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും കോളേജ് അധികൃതര്‍ പറയുന്നു. നേരത്തെ, […]

Read More
 കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് പിടിച്ച കേസ്; പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ കഞ്ചാവ് പിടിച്ച കേസ്; പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിന്റെ ബോയ്‌സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കും. ആദിത്യന്‍, ആകാശ്, അഭിരാജ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് പിടികൂടിയ പ്രതികളില്‍ ആദിത്യന്‍, അഭിരാജ് എന്നിവരെ സ്റ്റേഷന്‍ജാമ്യത്തില്‍ വിട്ടിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി നാല് അധ്യാപകരെ ഉള്‍പ്പെടുത്തി കോളേജ് പ്രത്യേക അന്വേഷണ കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. കളമശ്ശേരി പോളിടെക്‌നിക് ബോയ്‌സ് ഹോസ്റ്റലില്‍ ഇന്നലെരാത്രി മുതല്‍ ആരംഭിച്ച റെയ്ഡിലാണ് […]

Read More
 ജില്ലയിലെ മികച്ച കോളേജിനുള്ള ക്യാമ്പസസ് ഓഫ് കോഴിക്കോടിന്റെ പുരസ്‌കാരം കല്ലായി എ ഡബ്ല്യൂ എച്ച് സ്‌പെഷ്യല്‍ കോളേജിന്

ജില്ലയിലെ മികച്ച കോളേജിനുള്ള ക്യാമ്പസസ് ഓഫ് കോഴിക്കോടിന്റെ പുരസ്‌കാരം കല്ലായി എ ഡബ്ല്യൂ എച്ച് സ്‌പെഷ്യല്‍ കോളേജിന്

ക്യാമ്പസസ് ഓഫ് കോഴിക്കോടിന്റെ 2023 – 24 അധ്യയന വര്‍ഷം തെരഞ്ഞെടുക്കപ്പെട്ട കോളേജുകള്‍ക്കുള്ള അവാര്‍ഡുകള്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് വിതരണം ചെയ്തു. ജില്ലയിലെ മികച്ച കോളേജിനുള്ള പുരസ്‌കാരം കല്ലായി എ ഡബ്‌ള്യൂ എച്ച് സ്‌പെഷ്യല്‍ കോളേജ് എറ്റുവാങ്ങി. പോലീസ്, എക്‌സൈസ് തുടങ്ങിയ സേനാ വിഭാഗങ്ങളുടെ സഹായത്തോടെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ക്യാമ്പസസ് ഓഫ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഊര്‍ജ്ജിതമാക്കണമെന്ന് സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയുള്ള തലമുറയെ വളര്‍ത്തിയെടുക്കുക എന്ന […]

Read More
 കാര്യവട്ടം ഗവ. കോളജ് റാഗിങ്; ഏഴ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കാര്യവട്ടം ഗവ. കോളജ് റാഗിങ്; ഏഴ് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം സര്‍ക്കാര്‍ കോളേജിലെ റാഗിങ്ങില്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. റാഗിങ് നടത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസാണ് കാര്യവട്ടം പൊലീസില്‍ പരാതി നല്‍കിയത്. ആന്റി റാഗിങ് കമ്മറ്റി വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായെന്ന് കണ്ടെത്തി. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ 7 പേര്‍ക്ക് എതിരെയാണ് പരാതി. ഷര്‍ട്ട് ഊരി മാറ്റുകയും മര്‍ദിക്കുകയും ചെയ്തു […]

Read More
 കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവാവ് ചാടി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവാവ് ചാടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. തലശ്ശേരി സ്വദേശി വൈദ്യരെ വീട്ടില്‍ അസ്‌കര്‍ ആണ് മരിച്ചത്. പാന്‍ക്രിയാസ് അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒമ്പതാംവാര്‍ഡില്‍ അഡ്മിറ്റായിരുന്ന അസ്‌കര്‍ ഇന്നലെ രാത്രി 31ാം വാര്‍ഡില്‍ എത്തി ജനല്‍ വഴി ചാടുകയായിരുന്നു. ഉടന്‍ തന്നെ സെക്യൂരിറ്റി ജീവനക്കാര്‍ എത്തി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read More