പഞ്ചാബിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ എംപി കുഴഞ്ഞുവീണു മരിച്ചു
ഭാരത് ജോഡോ യാത്രയ്ക്കിടെ ജലന്ധർ എം പി സന്ദോഖ് സിംഗ് ചൗധരി കുഴഞ്ഞുവീണ് മരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ശനിയാഴ്ച രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം. രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്നതിനിടെ എം.പിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ഫഗ്വാരയിലെ വിരക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എം പിയുടെ നിര്യാണത്തെത്തുടർന്ന് ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിർത്തിവച്ചു.
Read More