കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ പോകണമെന്ന് യൂത്ത് കോണ്‍ഗ്രസ്

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാന്‍ അപ്പീല്‍ പോകണമെന്ന് യൂത്ത് കോണ്‍ഗ്രസ്

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ പോകണമെന്ന് യൂത്ത് കോണ്‍ഗ്രസ്. കേസ് അട്ടിമറിക്കപ്പെടുമെന്ന് സംശയമുണ്ട്. റിബേഷിനെ പ്രതിചേര്‍ക്കാന്‍ എസ്‌ഐടി ഇതുവരെ തയാറായിട്ടില്ല. ജിതിന് സിപിഎം രാഷ്ട്രീയ സംരക്ഷണമൊരുക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍കിഫില്‍ പറഞ്ഞു. അതേസമയം ജിതിന്‍ ഭാസ്‌കറിന് ജാമ്യം ലഭിച്ചതിന് പിന്നാലെ വലിയ സ്വീകരണമൊരുക്കാനാണ് ഡിവൈഎഫ്‌ഐ ആലോചിക്കുന്നത്. ഇന്നാണ് ജിതിന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. കേസില്‍ റിമാന്‍ഡിലായി 18-ാം ദിവസമാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് […]

Read More
 പാലാ നഗരസഭയില്‍ തര്‍ക്കം തുടരുന്നു; കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഓഫീസില്‍ കയറി വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയര്‍പേഴ്‌സണ്‍

പാലാ നഗരസഭയില്‍ തര്‍ക്കം തുടരുന്നു; കോണ്‍ഗ്രസ് കൗണ്‍സിലര്‍ ഓഫീസില്‍ കയറി വാച്ചും ഫയലും മോഷ്ടിച്ചെന്ന് ചെയര്‍പേഴ്‌സണ്‍

കോട്ടയം: പാലാ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കുള്ളില്‍ തര്‍ക്കങ്ങളും പ്രതിസന്ധികളും രൂക്ഷമാകുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസ് ചെയര്‍പേഴ്‌സന്റെ മുറിയില്‍ അതിക്രമിച്ചു കയറി വാച്ചും നിര്‍ണായക ഫയലും മോഷ്ടിച്ചതായി ചെയര്‍പേഴ്‌സണ്‍ ദിയാ ബിനു പുളിക്കണ്ടം പൊലീസില്‍ പരാതി നല്‍കി. താനോ സെക്രട്ടറിയോ ഓഫീസില്‍ ഇല്ലാതിരുന്ന സമയത്ത് അനുമതിയില്ലാതെ മുറി തുറന്ന് ജല അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രധാന ഫയല്‍ കടത്തിക്കൊണ്ടുപോവുകയായിരുന്നു എന്ന് ചെയര്‍പേഴ്‌സണ്‍ ആരോപിച്ചു. ഫയലിനുള്ളില്‍ തന്റെ ഒരു വാച്ചും ഉണ്ടായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി. തന്റെ ഭരണത്തില്‍ പിഴവുകള്‍ വരുത്തി […]

Read More
 കെ.എം ഷാജി പുറത്ത്; മുസ്ലീം ലീഗ് മന്ത്രിമാരില്‍ ധാരണ; കോണ്‍ഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ

കെ.എം ഷാജി പുറത്ത്; മുസ്ലീം ലീഗ് മന്ത്രിമാരില്‍ ധാരണ; കോണ്‍ഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ

കോഴിക്കോട്: കോണ്‍ഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ. ഹൈക്കമന്റ് അംഗീകാരത്തോടെ ഇന്ന് ഗവര്‍ണ്ണര്‍ക്ക് കൈമാറും. നാളെ കൈമാറാനായിരുന്നു നേരത്തെയുള്ള തീരുമാനം. യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീര്‍, എന്‍. ഷംസുദ്ദീന്‍, പാറക്കല്‍ അബ്ദുല്ല, വി.ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് ലീഗ് പ്രതിനിധികളായി മന്ത്രിമാരാകുക. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കും. മലപ്പുറം ജില്ലയില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ മന്ത്രിമാര്‍ വേണ്ടെന്ന പാര്‍ട്ടിയുടെ തീരുമാനത്തെ തുടര്‍ന്നാണ് പ്രമുഖ നേതാവ് […]

Read More
 എപ്സ്റ്റീന്‍ ഫയല്‍ വിഷയം; കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

എപ്സ്റ്റീന്‍ ഫയല്‍ വിഷയം; കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

എപ്സ്റ്റീന്‍ ഫയല്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. ബജറ്റ് ചര്‍ച്ചയ്ക്കിടെ രാഹുല്‍ഗാന്ധി ഉന്നയിച്ച എപ്സ്റ്റീന്‍ ഫയല്‍ വിഷയം ഏറ്റെടുത്ത പ്രതിപക്ഷം, കേന്ദ്രമന്ത്രി ഹര്‍ദ്ദിപ് സിംഗ് പുരിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ 12 മണി വരെ ലോക്‌സഭ തടസപ്പെട്ടു. ഹര്‍ദീപ് സിങ് പുരിയുടെയും അനില്‍ അംബാനിയുടെയും പേര് അമേരിക്കന്‍ […]

Read More
 മഹാരാഷ്ട്രയിലെ അമ്പര്‍നാഥില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപി-കോണ്‍ഗ്രസ് സഖ്യം

മഹാരാഷ്ട്രയിലെ അമ്പര്‍നാഥില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബിജെപി-കോണ്‍ഗ്രസ് സഖ്യം

മഹാരാഷ്ട്രയിലെ അമ്പര്‍നാഥില്‍ ബിജെപി-കോണ്‍ഗ്രസ് സഖ്യം. അമ്പര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് ഇരു പാര്‍ട്ടികളും സഖ്യമായത്. ശിവസനേ ഷിന്‍ഡെ വിഭാഗം അധികാരം പിടിക്കുന്നത് തടയാനാണ് ബിജെപിയും കോണ്‍ഗ്രസും ഒന്നായത്. കടുത്ത വിരോധത്തിലാണെങ്കിലും മുംബൈയ്ക്കടുത്ത് അമ്പര്‍നാഥില്‍ കോണ്‍ഗ്രസും ബിജെപിയും കൈകോര്‍ത്തു. അമ്പര്‍നാഥ് വികാസ് അഖാഡി എന്ന പേരില്‍ കൈകോര്‍ത്ത സഖ്യത്തില്‍ എന്‍സിപി അജിത് പവാര്‍ വിഭാഗവും ഉണ്ട്. ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ ശക്തി കേന്ദ്രത്തില്‍ അവരെ തോല്‍പിക്കാനാണ് ബിജെപി കോണ്‍ഗ്രസിനെയും ഒപ്പം കൂട്ടിയത്. മുനിസിപ്പല്‍ കൗണ്‍സിലില്‍ ആകെ 60 […]

Read More
 ‘അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ശബരിമല വികസനത്തിൽ ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിത്; വി.ഡി.സതീശന്‍

‘അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; ശബരിമല വികസനത്തിൽ ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണിത്; വി.ഡി.സതീശന്‍

തിരുവനന്തപുരം: ∙ ദേവസ്വം ബോര്‍ഡിനെ മുന്നില്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ കാപട്യം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള കപട അയ്യപ്പ സ്‌നേഹമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥയില്‍ എത്തിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎമ്മും എല്‍ഡിഎഫും. സുപ്രീംകോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താന്‍ ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നത്. ഈ സര്‍ക്കാര്‍ വന്ന ശേഷമാണ് തീര്‍ഥാടനം പ്രതിസന്ധിയിലായത്. മുന്‍പുണ്ടാക്കിയ ധാരണ പ്രകാരം 48 ലക്ഷം രൂപയാണ് […]

Read More
 കോണ്‍ഗ്രസില്‍ ലൈംഗികാരോപണത്തിന്റെ തുടര്‍ക്കഥ; തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിനെതിരെ പരാതി

കോണ്‍ഗ്രസില്‍ ലൈംഗികാരോപണത്തിന്റെ തുടര്‍ക്കഥ; തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിനെതിരെ പരാതി

കോണ്‍ഗ്രസില്‍ ലൈംഗീക ആരോപണങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി ശോഭ സുബിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് വനിതാനേതാവ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹിയാണ് പരാതിക്കാരി. വ്യാജ അശ്ലീല വീഡിയോ പുറത്തിറക്കി അപമാനിച്ചുവെന്നാണ് വനിതാ നേതാവിന്റെ പരാതി.ഇത്തരമൊരു പരാതി കോണ്‍ഗ്രസ് നേതാക്കന്മാരോട് പറഞ്ഞെങ്കിലും തനിക്ക് യാതൊരു വിധ നീതിയും പാര്‍ട്ടിയില്‍ നിന്നും ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്നു. മാറിമാറി വന്ന കെപിസിസി അധ്യക്ഷന്‍ മാര്‍ക്കെല്ലാം പരാതി നല്‍കിയിരുന്നു. എന്നാല്‍ നേതാക്കള്‍ മുഖവിലയ്ക്കെടുക്കാന്‍ തയ്യാറായില്ല. ഷാഫി പറമ്പിലിന്റെ സഹഭാരവാഹിയായിരുന്നു […]

Read More
 രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം ആര്; പുതിയ അധ്യക്ഷനായി ചര്‍ച്ച സജീവമാക്കി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം

രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം ആര്; പുതിയ അധ്യക്ഷനായി ചര്‍ച്ച സജീവമാക്കി യൂത്ത് കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം ആരെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന കാര്യത്തില്‍ നേതൃത്വം ആലോചന തുടങ്ങി. മുന്‍ കെഎസ്യു അധ്യക്ഷന്‍ കെ.എം അഭിജിത്ത്, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുളിയില്‍, ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി തുടങ്ങിയ പേരുകളാണ് പരിഗണനയിലുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ തേടുമ്പോള്‍ നാലു പേരുകള്‍ നേതൃത്വത്തിന്റെ പരിഗണനയില്‍ ഉണ്ട്. ഇതില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കപ്പെടാതെ പോയ കെ.എം അഭിജിത്തിന് പ്രധാന പരിഗണനയുണ്ട്. സാമുദായിക സമവാക്യങ്ങളും അനുകൂലം. അഭിജിത്തിനോട് നീതി കാണിച്ചിട്ടില്ലെന്ന […]

Read More
 വിവാഹ വാഗ്ദാനം നല്‍കി പീഡനം; മലപ്പുറത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പീഡനം; മലപ്പുറത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പുറം പള്ളിക്കല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കരിപ്പൂര്‍ വളപ്പില്‍ മുഹമ്മദ് അബ്ദുള്‍ ജമാലാണ് അറസ്റ്റിലായത്. പള്ളിയ്ക്കല്‍ പഞ്ചായത്ത് ഭരണസമിതി അംഗവുമാണ് ജമാല്‍. തേഞ്ഞിപ്പലം പൊലീസാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി കാക്കഞ്ചേരിയില്‍ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.

Read More
 മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

കുന്ദമംഗലം: മുറിയനാല്‍ യുനിറ്റ് കോണ്‍ഗ്രസ് കമ്മറ്റി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. DCC ജന.സിക്രട്ടറി വിനോദ് പടനിലം ദേശീയപതാക ഉയര്‍ത്തി. സുബ്രഹ്‌മണ്യന്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. ബാബു കൊടമ്പാട്ടില്‍ സ്വാഗതവും ജോഫി. T. F നന്ദിയും പറഞ്ഞു.എ. ഹരിദാസന്‍ മാസ്റ്റര്‍., എ. റിനേഷ് ബാല്‍, അരുണ്‍ ലാല്‍, എ.പി. ബാലന്‍. ശ്രിധരന്‍ പൈങ്ങോട്ടു പുറം, മോഹന്‍ ദാസ് പാലു മണ്ണില്‍, ഹൃദ്യ ലിനിഷ് വട്ടം പാറക്കല്‍, ഭാഗികാരക്കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു.രാജന്‍ കോണിക്കല്‍, വി.പി.പത്മനാഭന്‍ നായര്‍, എ.പി. ഭാസ്‌ക്കരന്‍,എ.പി ഗോപാലന്‍,എ.പി. […]

Read More