ഹിമാചലില്‍ വീര്‍ഭദ്രസിങ്ങിന്റെ മകന്‍ വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവച്ചു. രാജിക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ രൂക്ഷ വിമർശനമാണ് വിക്രമാദിത്യ സിങ് നടത്തിയത്. കഴിഞ്ഞ ഒരു വർഷം എംഎൽഎമാരുടെ സ്വരം അടിച്ചമർത്തിയെന്നും എംഎൽഎമാരെ അവഗണിച്ചുവെന്നും വിക്രമാദിത്യ സിങ് ആരോപിച്ചു. അതിൻ്റെ ഫലമാണ് നിലവിലെ പ്രതിസന്ധിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്നലെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിങ് വി ബിജെപിയുടെ ഹര്‍ഷ് മഹാജനോട് പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തതോടെയാണ് അട്ടിമറി നടന്നത്. പിന്നാലെ സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവും ബിജെപി പ്രതിനിധിയുമായ ജയറാം താക്കൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് നേതാവ് വീര്‍ഭദ്ര സിങിന്റെ മകന്‍ കൂടിയായ ഹിമാചല്‍ മന്ത്രി വിക്രമാദിത്യ സിങ് രാജിവച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *