കൂനൂർ ഹെലികോപ്റ്റർ അപകടം; പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യൂ വകുപ്പിൽ ജോലി ഉത്തരവ് നേരിട്ട് നൽകി മന്ത്രി

കൂനൂർ ഹെലികോപ്റ്റർ അപകടം; പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യൂ വകുപ്പിൽ ജോലി ഉത്തരവ് നേരിട്ട് നൽകി മന്ത്രി

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. ഉത്തരവ് റവന്യൂ മന്ത്രി കെ.രാജൻ, പ്രദീപിന്റെ പുത്തൂരിലെ വസതിയിലെത്തി നേരിട്ട് കൈമാറി പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നൽകുമെന്ന് കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രി കെ.രാജൻ അറിയിച്ചിരുന്നു. എം.കോം ബിരുദധാരിയാണ് ശ്രീലക്ഷ്മി . പ്രദീപിന്റെ കുടുംബത്തിന് എട്ടു ലക്ഷം രൂപയുടെ സാമ്പത്തികസഹായം നൽകാനും യോഗത്തിൽ തീരുമാനമായിരുന്നു. ഇതിന്റെ ഉത്തരവും […]

Read More
 പ്രദീപ് കുമാറിന്റെ കുടുംബത്തിന് സഹായഹസ്തവുമായി സംസ്ഥാന സർക്കാർ; കുടുംബത്തിന് 5 ലക്ഷം, ഭാര്യക്ക് ജോലി,അച്ഛന്റെ ചികിത്സക്ക് 3 ലക്ഷം നൽകാനും തീരുമാനം

പ്രദീപ് കുമാറിന്റെ കുടുംബത്തിന് സഹായഹസ്തവുമായി സംസ്ഥാന സർക്കാർ; കുടുംബത്തിന് 5 ലക്ഷം, ഭാര്യക്ക് ജോലി,അച്ഛന്റെ ചികിത്സക്ക് 3 ലക്ഷം നൽകാനും തീരുമാനം

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്‍റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സർക്കാർ. കുടുംബത്തിന് 5 ലക്ഷവും, ഭാര്യക്ക് ജോലിയും നൽകാൻ തീരുമാനം. അച്ഛന്‍റെ ചികിത്സാ സഹായമായി മൂന്നുലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ ബുധനാഴ്ച ഊട്ടിക്ക് സമീപം കൂനൂരിൽ 14 പേർ സഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്ടർ തകർന്നാണ് പ്രദീപ് മരിച്ചത്. പ്രദീപും സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും അടക്കം 13 പേർ അപകട […]

Read More
 കുനൂർ ഹെലിക്‌കോപ്ടർ അപകടം;പരിക്കേറ്റ്  ചികിത്സയിലായിരുന്ന ക്യാപ്റ്റൻ വരുൺ സിംഗ്  അന്തരിച്ചു

കുനൂർ ഹെലിക്‌കോപ്ടർ അപകടം;പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ നിന്നും രക്ഷപ്പെട്ട് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് (39) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി.ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു. 14 പേർ സ‍ഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീണത്. […]

Read More
 വിലാപയാത്ര ജന്മനാട്ടിലേക്ക്;പ്രദീപിന്റെ മൃതദേഹം മന്ത്രിമാര്‍ ഏറ്റുവാങ്ങി; ഭൗതിക ശരീരം തൃശൂർ പൊന്നൂക്കരയിലെത്തിക്കും സംസ്കാരം വൈകീട്ട്

വിലാപയാത്ര ജന്മനാട്ടിലേക്ക്;പ്രദീപിന്റെ മൃതദേഹം മന്ത്രിമാര്‍ ഏറ്റുവാങ്ങി; ഭൗതിക ശരീരം തൃശൂർ പൊന്നൂക്കരയിലെത്തിക്കും സംസ്കാരം വൈകീട്ട്

കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ എ പ്രദീപിന്റെ മൃതദേഹം തൃശൂരിലെ വീട്ടിലേക്ക്.വാളയാര്‍ അതിര്‍ത്തിയില്‍ വെച്ച് മന്ത്രിമാരായ കെ രാജൻ, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടിയും മൃതദേഹം ഏറ്റുവാങ്ങി. ഊട്ടി സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും റോഡുമാര്‍ഗം വിലാപയാത്രയായാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. രാവിലെ ഡല്‍ഹിയില്‍ നിന്നാണ് പ്രദീപിന്റെ മൃതദേഹം വിമാനമാര്‍ഗം സുലൂര്‍ വ്യോമകേന്ദ്രത്തിലെത്തിച്ചത്. ഭൗതികദേഹത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ അനുഗമിച്ചു.. ഉച്ചയോടെ എ പ്രദീപിന്റെ മൃതദേഹം ജന്മനാടായ തൃശൂർ പൊന്നൂക്കരയിലെത്തിക്കും. ഉച്ചയ്ക്ക് ശേഷം പുത്തൂരിലെ സ്‌കൂളിൽ […]

Read More