തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിൽ ധർമടം എംഎൽഎയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയൻ്റെ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും മറ്റ് എംഎൽഎമാരും ഡസ്കിൽ അടിച്ച് അഭിവാദ്യം ചെയ്തു.
സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോടെം സ്പീക്കറായ ജി. സുധാകരൻ സീറ്റിൽ നിന്ന് മുന്നോട്ടുവന്നാണ് പിണറായി വിജയനെ സ്വീകരിച്ചത്. ഇരുവരും ഹസ്തദാനം ചെയ്യുകയും, പിണറായി വിജയൻ സുധാകരൻ്റെ തോളിൽ തട്ടി അഭിവാദ്യം ചെയ്യുകയും ചെയ്തു.
അതേസമയം, പതിനാറാം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവ് കൂടിയായ പിണറായി വിജയൻ്റെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പഴയ പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ് തന്നെയാണ് പുതിയ പ്രതിപക്ഷ നേതാവിൻ്റെയും മുറി.
