കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്നു മുതൽ; വാക്സിനേഷൻ ആരംഭിക്കുന്നത് തിങ്കളാഴ്ച

കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്നു മുതൽ; വാക്സിനേഷൻ ആരംഭിക്കുന്നത് തിങ്കളാഴ്ച

15-18 വയസ്സുകാർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ഇന്നു തുടങ്ങും.കോവിൻ ആപ്പിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി വാക്സിനേഷൻ തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്. 2007 ലോ അതിനു മുൻപോ ജനിച്ചവരായിരിക്കണം. ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ അല്ലെങ്കിൽ സ്കൂൾ ഐഡിയോ 10-ാം ക്ലാസ് സർട്ടിഫിക്കറ്റോ ഉപയോഗിച്ച് ബുക്ക് ചെയ്യാം. കോവാക്സിനാണ് കുട്ടികൾക്ക് നൽകുക. കോവിൻ ആപ്പിൽ രക്ഷിതാക്കൾ റജിസ്റ്റർ ചെയ്തിട്ടുള്ള അക്കൗണ്ടിൽ കൂടി റജിസ്റ്റർ ചെയ്യുന്നതിനും തടസ്സമില്ല. ഒരു മൊബൈൽ നമ്പർ […]

Read More
 ഇന്ന് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് കോഴിക്കോട് ബീച്ചില്‍ പ്രവേശനമില്ല

ഇന്ന് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് കോഴിക്കോട് ബീച്ചില്‍ പ്രവേശനമില്ല

കൊവിഡ് പശ്ചാത്തലത്തലം കണക്കിലെടുത്ത് പുതുവത്സരാഘോഷങ്ങൾക്ക് കോഴിക്കോട് ബീച്ചില്‍ നിയന്ത്രണം. ഇന്ന് വൈകീട്ട് അഞ്ചു മണി മുതല്‍ വാഹനങ്ങള്‍ക്ക് കോഴിക്കോട് ബീച്ചില്‍ പ്രവേശനമനുവദിക്കില്ലെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. വലിയ തോതില്‍ ആളുകള്‍ എത്താന്‍ സാധ്യതയുള്ളതിനാലാണ് നടപടി. ബീച്ചില്‍ നിന്നും രാത്രി 9 മണിയോടെ ആളുകളെ ഒഴിപ്പിക്കും. 10 മണി മുതല്‍ കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ഇതിന് വേണ്ടിയാണ് നടപടി. മാളുകളിലും ഹോട്ടലുകളിലും പകുതി പേരെ മാത്രമായിരിക്കും അനുവദിക്കുക എന്നും പൊലീസ് അറിയിച്ചു. മാനാഞ്ചിറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവും […]

Read More
 അമേരിക്കയിൽ ആദ്യ ഒമിക്രോൺ മരണം;മരിച്ചത് കോവിഡ് വാക്‌സിന്‍ എടുക്കാത്ത വ്യക്തി

അമേരിക്കയിൽ ആദ്യ ഒമിക്രോൺ മരണം;മരിച്ചത് കോവിഡ് വാക്‌സിന്‍ എടുക്കാത്ത വ്യക്തി

അമേരിക്കയിൽ ആദ്യ ഒമൈക്രോൺ മരണം റിപ്പോർട്ട് ചെയ്തു. ടെക്സാസിലാണ് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്.തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. അന്‍പതിനും അറുപതിനുമിടയ്ക്ക് പ്രായമുള്ളയാളാണ് അസുഖം ബാധിച്ച് മരിച്ചത്. പ്രായമുള്ളവര്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുകയും ഇവർക്ക് കോവിഡ് ബാധിക്കുകയും ചെയ്താൽ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 18ന് വരെയുള്ള വിവരങ്ങള്‍ പ്രകാരം അമേരിക്കയിലെ കോവിഡ് […]

Read More
 ബീഹാറില്‍ വാക്‌സിന്‍ തട്ടിപ്പിന്റെ രേഖകള്‍ പുറത്ത്; പട്ടികയില്‍ സോണിയ ഗാന്ധിയും മോദിയും പ്രിയങ്ക ചോപ്രയും

ബീഹാറില്‍ വാക്‌സിന്‍ തട്ടിപ്പിന്റെ രേഖകള്‍ പുറത്ത്; പട്ടികയില്‍ സോണിയ ഗാന്ധിയും മോദിയും പ്രിയങ്ക ചോപ്രയും

ബിഹാറില്‍ വാക്‌സിന്‍ തട്ടിപ്പിന്റെ രേഖകള്‍ പുറത്ത്. ബീഹാറിലെ അര്‍വാല്‍ ജില്ലയില്‍ നിന്നും കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ പട്ടികയിലാണ് തിരിമറി കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, സിനിമാ താരങ്ങളായ അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ ജില്ലയില്‍ നിന്നും വാക്സിനെടുത്തതായുള്ള പട്ടികയാണ് പുറത്ത് വന്നിരിക്കുന്നത്. ജില്ലയിലെ കര്‍പി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും ഇവര്‍ വാക്സിന്‍ എടുത്തതായുള്ള വിവരങ്ങളടങ്ങിയ പട്ടികയാണ് വാക്സിനേഷന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തിരുന്നത്. ഇതില്‍ നടത്തിയ […]

Read More
 കൊവിഡ് വാക്സീൻ നിർബന്ധമാക്കി പുതുച്ചേരി; വാക്സീൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടിക്കൊരുങ്ങി സർക്കാർ

കൊവിഡ് വാക്സീൻ നിർബന്ധമാക്കി പുതുച്ചേരി; വാക്സീൻ സ്വീകരിക്കാത്തവർക്കെതിരെ നിയമനടപടിക്കൊരുങ്ങി സർക്കാർ

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ കൊവിഡ് വാക്സീൻ നിർബന്ധമാക്കി ഉത്തരവിറക്കി . പുതുച്ചേരി പൊതുജനാരോഗ്യ നിയമത്തിന്‍റെ 8, 54(1) വകുപ്പുകൾ പ്രകാരമാണ് ഉത്തരവ്.വാക്സീൻ സ്വീകരിക്കാത്തവർക്കെതിരെ നിയമ നടപടിക്കൊരുങ്ങുമെന്ന് ആരോഗ്യ ഡയറക്ടർ ജി ശ്രീരാമലു പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. രാജ്യത്ത് ഇതാദ്യമാണ് നിയമം മൂലം കൊവിഡ് വാക്സീൻ നിർബന്ധമാക്കുന്ന ഉത്തരവ് . നൂറുശതമാനം വാക്‌സിനേഷനിൽ എന്ന ലക്ഷ്യം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ തുടരുമെന്ന് ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. ഇന്നലെ 28 പേർക്കാണ് പുതുച്ചേരിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. […]

Read More
 കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് പുറത്ത് വിടും; കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി

കോവിഡ് വാക്സിനെടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇന്ന് പുറത്ത് വിടും; കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി

ഇതുവരെയും കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ കണക്കുകൾ സമൂഹം അറിയണമെന്നും അത് കൊണ്ട് ഇന്ന് ഉച്ചയ്ക്ക് അവരുടെ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇവർക്കെല്ലാം കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകുമെന്നും മന്ത്രി പറഞ്ഞു. വലിയ ഒരുക്കങ്ങൾ നടത്തിയതിന് ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ ഒരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായിരിക്കും മുൻഗണന . ഒമിക്രോൺ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, രാജ്യത്ത് […]

Read More
 വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകർ കാരണം ഒരു ദുരന്തമുണ്ടാകാന്‍ അനുവദിക്കില്ല; ഒരവസരം കൂടി നൽകും; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകർ കാരണം ഒരു ദുരന്തമുണ്ടാകാന്‍ അനുവദിക്കില്ല; ഒരവസരം കൂടി നൽകും; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കാത്ത അധ്യാപകർക്ക് താക്കീത് നൽകി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകർ കാരണം ഒരു ദുരന്തമുണ്ടാകാന്‍ അനുവദിക്കില്ല. മറ്റ് രോഗങ്ങളുള്ളവര്‍ ആരോഗ്യസമിതിയുടെ റിപ്പോര്‍ട്ട് വാങ്ങണമെന്നും വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്ക് അതിനായി ഒരു അവസരം കൂടി നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരായുള്ളത് 5000ത്തോളം പേരാണ്. അവര്‍ക്ക് മാത്രമായി ഒരവകാശവുമില്ല. വാക്‌സിനെടുക്കാത്ത അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമല്ല സര്‍ക്കാരിനുള്ളത്.സ്‌കൂളുകള്‍ തുറക്കുന്നതിനുമുന്‍പ് സർക്കാർ മാര്‍ഗരേഖ തയ്യാറാക്കിയിരുന്നു. വാക്‌സിന്‍ എടുക്കാത്തവര്‍ ക്യാമ്പസിനകത്ത് പ്രവേശിക്കേണ്ടതില്ലെന്ന് മാര്‍ഗരേഖയില്‍ […]

Read More
 കോവാക്‌സിനെക്കുറിച്ച് പുതിയ കണ്ടെത്തല്‍; കോവിഡിനെതിരെ ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് പഠനം

കോവാക്‌സിനെക്കുറിച്ച് പുതിയ കണ്ടെത്തല്‍; കോവിഡിനെതിരെ ഫലപ്രാപ്തി 50 ശതമാനം മാത്രമെന്ന് പഠനം

കോവിഡ് വാക്‌സിനായ കോവാക്‌സിനെക്കുറിച്ച് പുതിയ കണ്ടെത്തല്‍. കോവാക്‌സിന്റെ ഫലപ്രാപ്തി 50 ശതമാനമെന്ന് പഠനം. ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഡല്‍ഹി എയിംസിലെ ആരോഗ്യപ്രവര്‍ത്തകരില്‍ നടത്തിയ പഠനത്തിലാണ് കോവാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള പുതിയ കണ്ടെത്തല്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിനാണ് കോവാക്‌സിന്‍. ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ചേര്‍ന്നാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്. ജനുവരി 16 ന്, ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും ഇന്ത്യ കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങിയ സമയത്ത്, […]

Read More
 രാജ്യത്ത് സമയപരിധി കഴിഞ്ഞിട്ടും 11 കോടി പേര്‍ രണ്ടാം ഡോസ് എടുക്കാത്തവര്‍; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം

രാജ്യത്ത് സമയപരിധി കഴിഞ്ഞിട്ടും 11 കോടി പേര്‍ രണ്ടാം ഡോസ് എടുക്കാത്തവര്‍; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം

രാജ്യത്ത് സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരുടെ എണ്ണം 11 കോടി. ഇതിനെ തുടര്‍ന്ന് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചു. സമരപരിധി കഴിഞ്ഞിട്ടും ആളുകള്‍ രണ്ടാം ഡോസ് എടുക്കാന്‍ വരാത്തതില്‍ സര്‍ക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തില്‍ നടക്കുന്ന യോഗത്തില്‍ രണ്ടാം ഡോസ് എടുക്കാത്തവരിലും, ഇനിയും ആദ്യ ഡോസ് എടുക്കാത്തവരിലും കേന്ദ്രീകരിച്ച് വാക്‌സിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിക്കും. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ക്ഷമം നിലവിലില്ല എന്നിരിക്കെ, രണ്ടാം […]

Read More
 കൊവിഡ് വന്ന് ഭേദമായവരില്‍ ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് പഠനറിപ്പോര്‍ട്ട്

കൊവിഡ് വന്ന് ഭേദമായവരില്‍ ഒറ്റ ഡോസ് വാക്‌സിന്‍ ഫലപ്രദമെന്ന് പഠനറിപ്പോര്‍ട്ട്

കൊവിഡ് വന്ന് ഭേദമായ ശേഷം ഒരു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ഉയര്‍ന്ന ആന്റിബോഡി സാന്നിധ്യമെന്ന് പഠനറിപ്പോര്‍ട്ട്. കൊച്ചിയിലെ ആരോഗ്യവിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കൊവിഡ് വന്നു ഭേദമായവരിലും, രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരിലും ഉള്ളതിനേക്കാള്‍ 30 മടങ്ങ് പ്രതിരോധം കൊവിഡ് ഭേദമായ ശേഷം ഒരു ഡോസ് വാക്‌സിന്‍ എടുത്തവരില്‍ ഉണ്ട് എന്നാണ് പഠനറിപ്പോര്‍ട്ട് പറയുന്നത്. 1500 പേരിലാണ് പഠനം നടത്തിയത്. കൊവിഷീല്‍ഡ് വാക്‌സിന്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

Read More