രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിൻ അടുത്ത മാസം മുതൽ

രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിൻ അടുത്ത മാസം മുതൽ

രാജ്യത്ത് കുട്ടികൾക്കുള്ള കൊവിഡ് വാക്സീൻ അടുത്ത മാസം മുതൽ നൽകി തുടങ്ങിയേക്കും. രണ്ട് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ളവരുടെ വാക്സീനുകളുടെ ട്രയൽ പുരോഗമിക്കുകയാണ്. അനുമതിക്കായുള്ള നടപടികൾ അവസാന ഘട്ടിത്തിലാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. കൊവാക്സീൻ്റെ ഈ പ്രായവിഭാഗത്തിലുള്ളവരുടെ ട്രയൽ രണ്ടാം ഘട്ട – മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്സ് എന്നീ വാക്സീനുകളും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. സൈഡസ് കാഡില്ല വാക്സീന് 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രാഥമിക പരീക്ഷണങ്ങളിൽ നിന്ന് […]

Read More
 സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ വാങ്ങി നൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 126 കോടി അനുവദിച്ചു

സ്വകാര്യ ആശുപത്രികൾക്ക് വാക്സീൻ വാങ്ങി നൽകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 126 കോടി അനുവദിച്ചു

. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ വാങ്ങാൻ 126 കോടി രൂപ അനുവദിച്ചു. മെഡിക്കൽ സർവീസസ് കോർപറേഷനാണ് വാക്സീൻ വാങ്ങി നൽകേണ്ട ചുമതല. ഈ മാസം ഏതാണ്ട് 18.18 ലക്ഷം വാക്സീൻ വേണമെന്നാണ് സ്വകാര്യ ആശുപത്രികൾ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയെ അറിയിച്ചത്. ഇതനുസരിച്ച് 20 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ വാങ്ങി നൽകാനാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ അനുവദിച്ചത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ വാക്സീൻ വാങ്ങുക. […]

Read More
 കഴിഞ്ഞ മാസം അറുപത് ശതമാനം അധിക വാക്‌സിൻ കേരകളത്തിലെത്തിച്ചു; കേന്ദ്രം ഹൈക്കോടതിയിൽ

കഴിഞ്ഞ മാസം അറുപത് ശതമാനം അധിക വാക്‌സിൻ കേരകളത്തിലെത്തിച്ചു; കേന്ദ്രം ഹൈക്കോടതിയിൽ

കഴിഞ്ഞമാസം അറുപത് ശതമാനം അധിക വാക്‌സിൻ കേരളത്തിലേക്കെത്തിച്ചതായി കേന്ദ്രംഹൈ കോടതിയെ അറിയിച്ചു. കേരളത്തില്‍ ഇതുവരെ 22 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായും കേന്ദ്രം വ്യക്തമാക്കി. ജനസംഖ്യ അടിസ്ഥാവനത്തില്‍ കേരളത്തിലേക്ക് ജൂലൈ മാസത്തില്‍ നല്‍കേണ്ടിയിരുന്നത് 39,02,580 ഡോസ് വാക്‌സിനായിരുന്നു. എന്നാല്‍ 61,36,720 ഡോസാണ് കേരളത്തിലേക്കെത്തിച്ചതെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കേരളത്തില്‍ ഇതുവരെ 55 ശതമാനം പേരാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ഇത് ദേശീയ തലത്തില്‍ 42 ശതമാനമാണെന്നും അറിയിച്ചു. കേരളത്തില്‍ 22 ശതമാനം പേര്‍ […]

Read More
 കോവിഡ് വാക്സീനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദം; ഐസിഎംആർ

കോവിഡ് വാക്സീനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദം; ഐസിഎംആർ

കോവിഡ് വാക്സീനുകൾ കൂട്ടി കലർത്തുന്നത് ഫലപ്രദമെന്ന് ഐസിഎംആർ .മിശ്രിതത്തിന് ഫലപ്രാപ്തി കൂടുതലെന്നും ഐസിഎംആർ അറിയിച്ചു.കൊവിഷീൽഡ്-കൊവാക്സിൻ മിശ്രിതത്തെ കുറിച്ച് പഠനം നടത്താൻ വെല്ലൂർ മെഡിക്കൽ കോളജ് അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെ ഡിസിജിഐ ഈ പഠനത്തിന് അനുമതി നൽകിയിരുന്നു.തുടർന്ന് ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി നൽകാൻ സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി ശുപാർശ ചെയ്തു. തുടർന്ന് നടത്തിയ പരീക്ഷണത്തിലാണ് ഫലം പുറത്തുവന്നത്. അതേസമയം സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവോവാക്സീന്‍ ഒക്ടോബറോടെ രാജ്യത്ത് നൽകി തുടങ്ങാനാകുമെന്ന് സിഇഒ അധർ പുനെവാല അറിയിച്ചു. […]

Read More
 ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുളള അനുമതിക്കായി സമർപ്പിച്ച അപേക്ഷ പിൻവലിച്ച് ജോൺസൺ ആൻഡ് ജോൺസൺ

ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുളള അനുമതിക്കായി സമർപ്പിച്ച അപേക്ഷ പിൻവലിച്ച് ജോൺസൺ ആൻഡ് ജോൺസൺ

കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുളള അനുമതി ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷ പിൻവലിച്ച് ജോൺസൺ ആൻഡ് ജോൺസൺ. കൂടുതൽ വിശദീകരണങ്ങളൊന്നും നൽകാതെയാണ് അപേക്ഷ ജോൺസൺ ആൻഡ് ജോൺസൺ പിൻവലിച്ചിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ജാൻസെൻ കോവിഡ് വാക്സിന്റെ ക്ലിനിക്കൽ പഠനത്തിന് ഇന്ത്യയുടെ അനുമതി തേടിയിരുന്നതായി ഏപ്രിലിൽ യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ അറിയിച്ചുരുന്നു. ജാൻസെൻ വാക്സിൻ എടുത്തവരിൽ രക്തം കട്ടപിടിക്കുന്നതായി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് യുഎസിൽ ആ സമയത്ത് പരീക്ഷണം […]

Read More
 വയനാട്ടിൽ വാക്‌സിൻ മാറി നൽകിയതായി പരാതി

വയനാട്ടിൽ വാക്‌സിൻ മാറി നൽകിയതായി പരാതി

വയനാട്ടിൽ വാക്‌സിൻ മാറി നൽകിയതായി പരാതി.മാനന്തവാടിയിലാണ് സംഭവം. കണിയാരം സ്വദേശി മാനുവൽ മത്തായിയാണ് പരാതിയുമായി രംഗത്തെത്തിയത്. ആദ്യ ഡോസ് കൊവാക്‌സിൻ സ്വീകരിച്ച മത്തായിക്ക് രണ്ടാം ഡോസായി നൽകിയത് കൊവിഷീൽഡാണെന്നാണ് ആരോപണം. ജൂൺ പത്തിന് കുറുക്കൻമല പിഎച്ച്‌സിയിൽ നിന്നാണ് മത്തായി കൊവാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചത്. പിന്നീട് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാനായി ജൂലൈ 23 ന് കണിയാരം പള്ളിയിൽവച്ച് നടന്ന ക്യാമ്പിലെത്തി. എന്നാൽ ഇവിടെവച്ച് മത്തായിക്ക് കൊവിഷീൽഡ് വാക്‌സിനാണ് കുത്തിവച്ചത്. തുടർന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരിശോധിച്ചപ്പോൾ […]

Read More
 കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ അടുത്ത മാസം മുതൽ ; കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ അടുത്ത മാസം മുതൽ ; കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ

കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ അടുത്തമാസം മുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ബി ജെ പി പാര്‍ലമെന്ററി പാര്‍ട്ടി അംഗങ്ങളുടെ യോഗത്തിലാണ് അടുത്തമാസം തന്നെ കുട്ടികള്‍ക്ക് രാജ്യത്ത് വാക്‌സിനേഷന്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ്് മാണ്ഡവ്യ വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഒരുങ്ങുന്നതായി സൂചന നല്കിയിരുന്നു..ഈ മാസം ആദ്യം വാക്‌സിന്‍ കൈകാര്യം ചെയ്യുന്ന ദേശീയ വിദഗ്ധസംഘത്തിന്റെ തലവന്‍ ഡോക്ടര്‍ എന്‍ കെ അററോയും കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ സെപ്തംബറില്‍ തുടങ്ങുമെന്നും സിഡസ് വാക്‌സിനാണ് കൂട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനായി […]

Read More
 വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ്; സർക്കാർ നിർദേശത്തെ തുടർന്ന് പിൻവലിച്ച് കാസർകോട് കലക്ടര്‍

വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ്; സർക്കാർ നിർദേശത്തെ തുടർന്ന് പിൻവലിച്ച് കാസർകോട് കലക്ടര്‍

വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ് കാസര്‍കോട് കലക്ടര്‍ പിന്‍വലിച്ചു. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ വരുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉത്തരവ്. കഴിഞ്ഞയാഴ്ച ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിലായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. ഇന്നലെ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നിരുന്നു സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. ഉത്തരവിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Read More
 കോവിഡ് വാക്‌സിൻ എടുത്ത ശേഷം ടെറ്റനസ് വാക്‌സിനെടുത്തയാള്‍ മരിച്ചെന്ന് വാട്സ് ആപ്പ് സന്ദേശം; വ്യാജമെന്ന് ഡോക്ടർമാർ

കോവിഡ് വാക്‌സിൻ എടുത്ത ശേഷം ടെറ്റനസ് വാക്‌സിനെടുത്തയാള്‍ മരിച്ചെന്ന് വാട്സ് ആപ്പ് സന്ദേശം; വ്യാജമെന്ന് ഡോക്ടർമാർ

കൊവിഡ് വാക്‌സിന്‍ എടുത്ത ശേഷം ടെറ്റനസ്(ടി.ടി.)വാക്‌സിനെടുത്തയാള്‍ മരിച്ചെന്ന് വാട്‌സ്ആപ് പ്രചാരണം ‘ടി.ടി. കുത്തിവെപ്പെടുത്ത് പിറ്റേദിവസം കൊവിഡ് വാക്സിന്‍ സ്വീകരിച്ചതിനാല്‍ ഒരാള്‍ മരിച്ചിരിക്കുന്നു. ഇങ്ങനെ മരിക്കുന്ന മൂന്നാമത്തെ ആളാണിത്. ശരീരത്തില്‍ മുറിവ് പറ്റിയിട്ട് ടി.ടി. എടുത്ത് പെട്ടെന്ന് തന്നെ വാക്സിനെടുക്കരുതെന്ന് വീട്ടിലുള്ളവരോട് പ്രത്യേകം പറയണം. നേരെ തിരിച്ച് കൊവിഡ് വാക്സിനെടുത്തിട്ടുണ്ടെങ്കില്‍ ടി.ടിയും എടുക്കേണ്ട. ചില ഡോക്ടര്‍മാരും നഴ്സുമാരും ഇക്കാര്യം അന്വേഷിക്കുന്നില്ല,’ എന്ന സന്ദേശമാണ് വ്യാപകമായി പ്രചരിച്ചിരുന്നത് എന്നാൽ ഈ പ്രചാരണം വ്യാജമാണെന്ന് ഡോക്ടര്‍മാര്‍. കൊവിഡ് വാക്‌സിന് ശേഷം ടി.ടി. […]

Read More
 സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം; പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടക്കില്ല

സംസ്ഥാനത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം; പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടക്കില്ല

സംസ്ഥാനത്ത് കൊവിഡ് വാക്സിന് കടുത്ത ക്ഷാമം. പല ജില്ലകളിലേയും സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ വാക്സിന്‍ ഡോസ് തീര്‍ന്നതിനാല്‍ ഇന്ന് സ്വകാര്യ കേന്ദ്രങ്ങളില്‍ മാത്രമാകും വാക്സിനേഷന്‍ നടക്കുക. ഇന്ന് വാക്സിനേഷന്‍ നടത്താനാകാത്ത സ്ഥിതിയിലാണ് തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍്. ഈ ജില്ലകളില്‍ കോവിന്‍ പോര്‍ട്ടല്‍ വഴി സ്വകാര്യ ആശുപത്രികളില്‍ മാത്രമേ സ്ലോട്ട് നേടാനാകൂ. എറണാകുളം ജില്ലയിലും പത്തനംതിട്ട ജില്ലയിലും കൊവാക്സിന്‍ ഡോസുകള്‍ മാത്രമാണ് നിലവിലുള്ളത്. ശനിയാഴ്ച 1522 വാക്സിന്‍ കേന്ദ്രങ്ങളിലായി 4,53,339 പേര്‍ക്ക് വാക്സിന്‍ […]

Read More