കോവിഡ് വാക്‌സിൻ; വില പുതുക്കി കേന്ദ്ര സർക്കാർ ; കൊവിഷീല്‍ഡിന് 215 രൂപ, കൊവാക്‌സിന് 225 രൂപ

കോവിഡ് വാക്‌സിൻ; വില പുതുക്കി കേന്ദ്ര സർക്കാർ ; കൊവിഷീല്‍ഡിന് 215 രൂപ, കൊവാക്‌സിന് 225 രൂപ

കേന്ദ്ര സര്‍ക്കാര്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്ന കൊവിഡ് വാക്‌സിന്റെ വില പുതുക്കി. സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വാങ്ങുന്ന കൊവിഷീല്‍ഡിന് നികുതി ഉള്‍പ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കില്‍നിന്നു വാങ്ങുന്ന കൊവാക്‌സിന് 225.75 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് 150 രൂപയായിരുന്നു. നികുതി ഇല്ലാതെ 205 രൂപയാണ് കൊവിഷീല്‍ഡിന്റെ വില, കൊവാക്‌സിന് 215 രൂപയും ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്‌സിനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ കമ്പനികൾക്ക് നല്‍കി. കൊവിഷീല്‍ഡിന്റെ 37.5 […]

Read More
 പരീക്ഷണം  ഇല്ലാതെ കുട്ടികൾക്ക്  വാക്‌സിൻ  നൽകുന്നത്  ആപത്ത് ; ഡൽഹി  ഹൈക്കോടതി

പരീക്ഷണം ഇല്ലാതെ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നത് ആപത്ത് ; ഡൽഹി ഹൈക്കോടതി

ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് ആപത്തെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ മുന്നറിയിപ്പ്. ഇക്കാര്യത്തില്‍ ധൃതിയുടെ ആവശ്യമില്ല. കുട്ടികളിലുള്ള വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കാനും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചു.കുട്ടികളിലുള്ള കോവിഡ് വാക്‌സിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വാക്‌സിന് വിദഗ്ധ സമിതി അനുമതി നല്‍കിയ ശേഷം കുട്ടികളില്‍ വാക്‌സിന്‍ നല്‍കുന്നത് സംബന്ധിച്ച് നയത്തിന് രൂപം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ ധരിപ്പിച്ചു. അതിനിടെയാണ് ഡല്‍ഹി ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയത്. കുട്ടികളില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ […]

Read More
 കുട്ടികൾക്കുള്ള വാക്‌സിൻ സൈക്കോവ് ഡിന് ഉടനെ അനുമതി ലഭിച്ചേക്കും

കുട്ടികൾക്കുള്ള വാക്‌സിൻ സൈക്കോവ് ഡിന് ഉടനെ അനുമതി ലഭിച്ചേക്കും

കുട്ടികള്‍ക്കായുള്ള വാക്‌സിനായ സൈക്കോവ് ഡിന് ഈ ആഴ്ച അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കും. വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില ഈ മാസം ആദ്യം ഡി.സി.ജി.ഐയ്ക്ക് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നല്‍കിയിരുന്നു. കൊവിഡ് മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ വിദഗ്ധ സമിതിയുടെ പരിഗണനക്ക് വരുന്നത്. കുട്ടികളിലെ വാക്‌സിനേഷന്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാകാന്‍ സഹായകരമാവുമെന്നാണ് വിലയിരുത്തല്‍. 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനാണ് സൈക്കോവ് ഡി. അപേക്ഷ വാക്‌സിന്‍ വിദഗ്ധസമിതി […]

Read More
 വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം സാമ്പത്തിക സഹായം; തീരുമാനവുമായി ചത്തീസ്ഗഢ് സക്കാത്ത് ഫൗണ്ടേഷന്‍

വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രം സാമ്പത്തിക സഹായം; തീരുമാനവുമായി ചത്തീസ്ഗഢ് സക്കാത്ത് ഫൗണ്ടേഷന്‍

കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിടാന്‍ പുതിയ തീരുമാനവുമായി ചത്തീസ്ഗഢ് സക്കാത്ത് ഫൗണ്ടേഷന്‍. കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ സക്കാത്ത് ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കൂവെന്നാണ് സക്കാത്ത് ഫൗണ്ടേഷന്‍ (സി സെഡ് എഫ്) വ്യക്തമാക്കുന്നത്. 2015ലാണ് വിദ്യാസമ്പന്നരായ ഒരു കൂട്ടം മുസ്ലീം യുവാക്കളുടെ നേതൃത്വത്തില്‍ ചത്തീസ്ഗഢ് സക്കാത്ത് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മുസ്ലീം കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായാണ് സി സെഡ് എഫ് ഫണ്ട് നല്കുന്നത്. എന്നാല്‍ ഈ വര്‍ഷം ഫണ്ട് […]

Read More
 ദരിദ്ര രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ കിട്ടാനില്ലെന്ന് ലോകാരോഗ്യ സംഘടന

ദരിദ്ര രാജ്യങ്ങൾക്ക് കോവിഡ് വാക്സിൻ കിട്ടാനില്ലെന്ന് ലോകാരോഗ്യ സംഘടന

ദരിദ്ര രാജ്യങ്ങളിൽ കൊവിഡ്-19 വാക്സിൻ ലഭിക്കാനില്ലെന്ന് ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള്‍ സൊസൈറ്റികള്‍ തുറന്ന് അപകടസാധ്യത കുറഞ്ഞ ചെറുപ്പക്കാര്‍ക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ ദരിദ്രരാജ്യങ്ങള്‍ക്ക് ആവശ്യത്തിനുള്ള വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ആഗോളതലത്തിലെ വാക്സിനേഷൻ പരാജയത്തെക്കുറിച്ച് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗബ്രയേസസാണ് തുറന്ന് സംസാരിച്ചത്. ആഗോള സമൂഹം എന്ന നിലയിൽ നമ്മുടെ ലോകം പരാജയപ്പെടുകയാണെന്നും ടെഡ്രോസ് അഥനോം പറഞ്ഞു. എച്ച്‌ഐവി കാലത്തെ മാനസികാവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എച്ച്‌ഐവി കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് […]

Read More
 രണ്ടുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യ

രണ്ടുവയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കാനൊരുങ്ങി ഇന്ത്യ

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിനേഷന്‍ ആരംഭിക്കുന്നു. സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലാകും വാക്‌സിനേഷന്‍ ആരംഭിക്കുക. കുട്ടികള്‍ക്കായുള്ള വാക്‌സിന്റെ രണ്ടാംഘട്ട മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വാക്‌സിനേഷന്‍ ആരംഭിക്കും. രാജ്യം വിപുലമായ തയാറെടുപ്പുകലാണ് കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കാനായി നടത്തിവരുന്നതെന്ന് എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ദിപ് ഗുലെറിയ അറിയിച്ചു. കൊവാക്‌സിന്‍ ആയിരിക്കും കുട്ടികള്‍ക്ക് ആദ്യം ലഭ്യമാകുന്നത്. എന്നാല്‍ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് തത്കാലം പൂര്‍ണ അനുമതി നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര വിദഗ്ദ്ധ സമിതിയുടെ തീരുമാനം. അടിയന്തര ഉപയോഗത്തിന് അനുമതി തുടരും. […]

Read More
 കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്നുമുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. 75% വാക്‌സിന്‍ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കും. 25% സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാം. 45വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സൗജന്യമായി ലഭിച്ചിരുന്നത്. രോഗവ്യാപനം, ജനസംഖ്യ, കാര്യക്ഷമമായ വാക്‌സിന്‍ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ ക്വാട്ട നിശ്ചയിക്കുക. സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന ക്രമം നിശ്ചയിച്ച് വിതരണം ചെയ്യാം. […]

Read More
 മൂന്ന് ദിവസത്തിനുള്ളിൽ സംസഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അരക്കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്യും; കേന്ദ്ര സർക്കാർ

മൂന്ന് ദിവസത്തിനുള്ളിൽ സംസഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും അരക്കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്യും; കേന്ദ്ര സർക്കാർ

വരുന്ന മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി അരക്കോടിയിലധികം വാക്‌സിനുകള്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍. 56,70,350 വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതുവരെ 27.28 കോടി വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇടയില്‍ വിതരണം ചെയ്തത്. ഇവയെല്ലാം സൗജന്യമായാണ് അനുവദിച്ചതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.നിലവില്‍ രണ്ടു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെ കൈയിലുണ്ട്. ഇതിന് പുറമേ അരക്കോടിയിലധികം വാക്‌സിനുകള്‍ കൂടി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചത്.

Read More
 കോവിഡ് വാക്സിനുകളുടെ ഉത്പാദനം ഇന്ത്യ വൻതോതിൽ വര്‍ധിപ്പിക്കേണ്ടതുണ്ട് ; ഡോ. രണ്‍ദീപ് ഗുലേറിയ

കോവിഡ് വാക്സിനുകളുടെ ഉത്പാദനം ഇന്ത്യ വൻതോതിൽ വര്‍ധിപ്പിക്കേണ്ടതുണ്ട് ; ഡോ. രണ്‍ദീപ് ഗുലേറിയ

കോവിഡ് വാക്സിനുകളുടെ ഉത്പാദനം ഇന്ത്യ വൻതോതിൽ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. ജൂലൈ അവസാനത്തോടെ പ്രതിദിനം ഒരു കോടി ആളുകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. അതിന് വേണ്ടി ഇന്ത്യ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുകയും വിദേശത്ത് നിന്ന് കഴിയുന്നത്ര വാക്‌സിനുകള്‍ വാങ്ങുകയും ചെയ്യേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു. വിദേശത്ത് നിന്ന് ഡോസുകള്‍ വാങ്ങുന്നതിനുള്ള സമഗ്രമായ നീക്കവും ആവശ്യമാണ്. വാക്സിന്‍ സംഭരണത്തിന് സമഗ്രമായ പരിഹാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ […]

Read More
 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ

കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ വാക്സിനേറ്റഡ് ജില്ലയാകാനുള്ള ലക്ഷ്യവുമായി ഉത്തർപ്രദേശിലെ ​ഗൗതംബുദ്ധ് ന​ഗർ. ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് കൊറോണക്കെതിരെയുള്ള പോരാട്ടം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ജില്ലയിലെ മുതിർന്ന ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ആരോ​ഗ്യ ഭരണനിർവ്വഹണ രം​ഗത്തെ ഉദ്യോ​ഗസ്ഥരുമായും പൊലീസ് കമ്മീഷണർ അലോക് സിം​ഗുമായും നടത്തിയ വിർച്വൽ മീറ്റിം​ഗിലാണ് ജില്ലാ മജിസ്ട്രേറ്റ് ഈ സുഹാസ് എൽ വൈ ഈ ലക്ഷ്യത്തിന് വേണ്ടി ആഹ്വാനം ചെയ്തത്. ജില്ലയിൽ സമ്പൂർണ്ണ വാക്സിനേഷൻ എന്ന ലക്ഷ്യം പ്രാവർത്തികമാക്കാൻ എല്ലാ ഉദ്യോ​ഗസ്ഥരും പ്രതിജ്ഞാബദ്ധരായി നിലകൊള്ളണമെന്നുംജില്ലാ […]

Read More