വാക്‌സിനെടുക്കാന്‍ ഇന്നും വന്‍തിരക്ക്;സ്പോട്ട് രജിസ്ട്രേഷന്‍ നിര്‍ത്തിയതറിയാതെ ആള്‍ക്കൂട്ടം;പലയിടങ്ങളിലും തർക്കം

വാക്‌സിനെടുക്കാന്‍ ഇന്നും വന്‍തിരക്ക്;സ്പോട്ട് രജിസ്ട്രേഷന്‍ നിര്‍ത്തിയതറിയാതെ ആള്‍ക്കൂട്ടം;പലയിടങ്ങളിലും തർക്കം

സംസ്ഥാനത്ത് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും വലിയ ജനക്കൂട്ടം. പുലര്‍ച്ചെ മുതല്‍ പല വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളിലും വലിയ വരി രൂപപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ആശയക്കുഴപ്പം പലയിടങ്ങളിലും തര്‍ക്കങ്ങള്‍ക്കിടയാക്കി.വാക്‌സിന്‍ ലഭ്യമാക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷന്‍ നിര്‍ത്തിയത് അറിയാതെ നിരവധി പേര്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തിയതോടെ തിക്കും തിരക്കുമുണ്ടായി തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് ഇടപെടേണ്ട സാഹചര്യത്തിലെത്തി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആക്കിയത് എങ്ങും രേഖപ്പെടുത്തിയിട്ടില്ലെന്നും മണിക്കൂറുകള്‍ ക്യൂ നിന്ന ശേഷമാണ് രജിസ്‌ട്രേഷനെ കുറിച്ച് അറിയുന്നതെന്നുമാണ് ജനങ്ങള്‍ പറഞ്ഞത്. അതേസമയം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ […]

Read More
 വി എസ് അച്യുതാനന്ദൻ രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ  സ്വീകരിച്ചു

വി എസ് അച്യുതാനന്ദൻ രണ്ടാം ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചു

മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. കഴിഞ്ഞ മാർച്ച് ആറാം തീയതി വാക്‌സിന്റെ ഒന്നാംഘട്ട ഡോസ് കുത്തിവച്ച അദ്ദേഹം ഇന്ന് രണ്ടാമത്തെ ഡോസിനായാണ് ആശുപത്രിയിലെത്തിയത്. മകൻ അരുൺകുമാറും ഒപ്പമുണ്ടായിരുന്നു. ഇന്ന് ജനറൽ ആശുപത്രിയിൽ പോയി കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണ്. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് […]

Read More
 വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത് നോമ്പിന് തടസ്സമാവില്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത് നോമ്പിന് തടസ്സമാവില്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും നിര്‍ബന്ധമായും വാക്‌സിന്‍ സ്വീകരിക്കണമെന്ന് സംയുക്ത മുസ്‌ലീം ജമാഅത്ത് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍. വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത് നോമ്പിന് തടസ്സമാവിലെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കുന്നത് വഴി നോമ്പ് മുറിഞ്ഞ് പോവില്ലെന്ന് എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ ക്ഷാമം രൂക്ഷമാവുകയാണ്. കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര വാക്സിന്‍ അനുവദിക്കാത്തതിനാലാണ് സംസ്ഥാനം കടുത്ത പ്രതിസന്ധിയിലായത്. കേരളം കേന്ദ്രത്തോട് 50 ലക്ഷം ഡോസ് ഉടന്‍ വേണമെന്ന് […]

Read More

ആദ്യ ഡോസ് കൊവാക്സിൻ നൽകിയയാൾക്ക് രണ്ടാമത്തെ ഡോസായി നൽകിയത് കോവിഷീൽഡ് വാക്സിൻ

ആദ്യ കോവിഡ് വാക്സിൻ ഡോസായി കൊവാക്സിൻ നൽകിയയാൾക്ക് രണ്ടാം ഡോസായി കോവിഷീൽഡ് വാക്സിൻ നൽകി. യു.പിയിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. ചീഫ് ഡവലെപ്മെന്‍റ് ഓഫിസറുടെ ഡ്രൈവറായി ജോലി ചെയ്യുന്ന ഉമേഷ് എന്നയാൾക്കാണ് വ്യത്യസ്ത കോവിഡ് വാക്സിനുകൾ കുത്തിവെച്ചത്. ആഴ്ചകൾക്ക് മുമ്പ് ഇയാൾ കൊവാക്സിൻ ആദ്യ ഡോസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം ജില്ല ആശുപത്രിയിൽ എത്തി രണ്ടാം ഡോസ് എടുത്തു . അതിന് ശേഷമാണ് കോവിഷീൽഡ് വാക്സിനാണ് കുത്തിവെച്ചതെന്ന് മനസിലായത്. ഉമേഷിന് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ചീഫ് […]

Read More
 മാസ് വാക്സിനേഷൻ തുടങ്ങിയതോടെ സംസ്ഥാനത്ത് വാക്സിൻ ക്ഷാമം;ആരോഗ്യമന്ത്രി

മാസ് വാക്സിനേഷൻ തുടങ്ങിയതോടെ സംസ്ഥാനത്ത് വാക്സിൻ ക്ഷാമം;ആരോഗ്യമന്ത്രി

സംസ്ഥാനത്ത് വാക്സിൻ ക്ഷാമം ഗുരുതരമായ പ്രശ്നമായി മാറുമെന്ന് തുറന്ന് പറഞ്ഞ് ആരോഗ്യമന്ത്രി കെകെ ശൈലജ. മാസ് വാക്സിനേഷൻ തുടങ്ങിയതോടെ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വാക്സിൻ ക്ഷാമത്തിലേക്ക് കേരളവും പോവുകയാണ്. കൂടുതൽ വാക്സീൻ എത്തിക്കാനായി കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിട്ടുണ്ട്. വാക്സിൻ തീരെ ലഭിക്കുന്നില്ല എന്ന ആക്ഷേപം കേരളത്തിന് ഇല്ല. എല്ലാവരുടേയും ജീവൻ പ്രധാനപ്പെട്ടതായതിനാൽ കയറ്റിഅയക്കാൻ പാടില്ലെന്ന് പറയാൻ കഴിയില്ല. എന്നാൽ നമുക്ക് വാക്സീൻ ലഭ്യത ഉറപ്പാക്കിയിട്ട് […]

Read More

വാക്‌സിന്‍ ക്ഷാമം; മുംബൈയില്‍ 71 കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ പൂട്ടി

വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് മുംബൈയില്‍ കൂടുതല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു.71 ഓളം വാക്‌സിന്‍ കേന്ദ്രങ്ങളാണ് നിലവില്‍ അടച്ചുപൂട്ടിയിരിക്കുന്നത്. മുംബൈയില്‍ അതിപ്രധാന വ്യവസായ കേന്ദ്രങ്ങളിലൊന്നായ ബികെസിയിലെ വാക്‌സിന്‍ കേന്ദ്രവും അടച്ചുപൂട്ടിയതില്‍ ഉള്‍പ്പെടുന്നു. കേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതിന് പിന്നാലെ പുറത്ത് പ്രതിഷേധവും ഉയരുകയാണ്. ആദ്യ ദിവസം മുതല്‍ സ്‌റ്റോക്കായി ഒരു ദിവസം മുമ്പേ വാക്‌സിനുകള്‍ ശേഖരിച്ചുവയ്ക്കാറുണ്ടായിരുന്നു. ഇന്നലെ വരെ ഇവിടെ ആവശ്യമായ ധാരാളം ഡോസുകള്‍ ലഭിച്ചു. ഇന്നലെ രാത്രി ഇന്നത്തേയ്ക്കുള്ള ഡോസ് ലഭ്യമാകുമെന്ന് പ്രതീക്ഷിച്ചു്വെങ്കിലും അത് വന്നിട്ടില്ല. ഇപ്പോള്‍ ആകെ […]

Read More

കോവിഡ്​ വാക്​സിന്റെ രണ്ടാം ഡോസ്​ സ്വീകരിച്ച് പ്രധാനമന്ത്രി

കോവിഡ്​ വാക്​സിന്റെ രണ്ടാം ഡോസ്​ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി എയിംസിലെത്തിയാണ്​ അദ്ദേഹം വാക്​സിൻ സ്വീകരിച്ചത്​. പ്രധാനമന്ത്രി തന്നെയാണ്​ വാക്​സിൻ സ്വീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്​. മാര്‍ച്ച് ഒന്നിനാണ് അദ്ദേഹം കോ വാക്​സിന്റെ ആദ്യ ഡോസ് എടുത്തത്. ‘ഇന്ന് കോവിഡ് വാക്​സിന്റെ രണ്ടാം ഡോസ് എയിംസില്‍ നിന്ന് സ്വീകരിച്ചു. വൈറസിനെ കീഴ്‌പെടുത്താനുള്ള വഴികളില്‍ ഒന്നാണ് വാക്​സിനേഷന്‍. നിങ്ങള്‍ വാക്​സിൻ സ്വീകരിക്കുന്നതിന് യോഗ്യരെങ്കില്‍ എത്രയും പെട്ടെന്ന് എടുക്കുക’ വാക്​സിൻ റജിസ്റ്റര്‍ ചെയ്യാനുള്ള കോവിന്‍ വെബ്‌സൈറ്റിന്റെ ലിങ്ക് കൂടി […]

Read More
 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ സംവിധാനങ്ങള്‍

45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് വിപുലമായ സംവിധാനങ്ങള്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുമ്പായി ഇവര്‍ വാക്‌സിന്‍ സ്വീകരിച്ചിരിക്കണം കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യം ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്. 45 വയസിന് മുകളില്‍ പ്രായമുള്ള ആരും തന്നെ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കരുത്. മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് […]

Read More
 പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചു

രാജ്യത്തെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്സിൻ സ്വീകരിച്ചു. ഇന്ന് രാവിലെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വച്ചാണ് മോദി വാക്സിൻ സ്വീകരിച്ചത്. പുതുച്ചേരി സ്വദേശിനി സിസ്റ്റർ പി നിവേദ, പ്രധാനമന്ത്രിക്ക് കോവാക്സിൻ നൽകി. ജനുവരി 16 മുതല്‍ ആരംഭിച്ച കോവിഡ് വാക്‌സിനേഷന്റെ രണ്ടാം ഘട്ടത്തിനാണ് ഇന്ന് തുടക്കം കുറിക്കുന്നത്. 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരൻമാർക്കും 45-നും 59-നും ഇടയിൽ പ്രായമുള്ള രോഗബാധിതർക്കുമാണ് രജിസ്‌ട്രേഷൻ. സര്‍ക്കാര്‍ ആശുപത്രികളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കും. […]

Read More
 സംസ്ഥാനത്ത് ര​ണ്ടാം​ഘ​ട്ട കോവിഡ് വാ​ക്സി​നേ​ഷ​ന് ഇന്ന് തു​ട​ക്കം

സംസ്ഥാനത്ത് ര​ണ്ടാം​ഘ​ട്ട കോവിഡ് വാ​ക്സി​നേ​ഷ​ന് ഇന്ന് തു​ട​ക്കം

സം​സ്ഥാ​ന​ത്ത് ര​ണ്ടാം​ഘ​ട്ട കോ​വി​ഡി​നെ​തി​രാ​യ വാ​ക്സി​നേ​ഷ​ന് തു​ട​ക്കം.ഡി​.ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ​യാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ആ​ദ്യം തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ക​ല​ക്ട​ർ ന​വ​ജോ​ത് ഖോ​സ​യും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.ര​ണ്ടാം വാക്‌സിനേഷനിൽ പൊ​ലീ​സ്, മ​റ്റ് സേ​നാ​വി​ഭാ​ഗ​ങ്ങ​ള്‍, മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര്‍, റ​വ​ന്യൂ, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ മു​ന്ന​ണി പോ​രാ​ളി​ക​ളെ​യാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 3,30,775 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകർക്ക് ഫെബ്രുവരി 15 മുതൽ അടുത്ത ഡോസ് വാക്സിനും നൽകിത്തുടങ്ങും. മാർച്ചിൽ മൂന്നാം ഘട്ട […]

Read More